Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
നിശബ്ദമായ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്: സ്ത്രീകളില്‍ ഹൃദയം സുരക്ഷിതമല്ലെന്നതിന്റെ സൂചന
ഹൃദയാരോഗ്യം ഒട്ടും സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ ധാരാളമുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കി വിടുന്നതോ അല്ലെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കാത്തതോ ആണ് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നത്. ഇത്തരത്തില്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന ചില അസാധാരണ ലക്ഷണങ്ങളെ പലരും അവഗണിക്കുന്നു. അതില്‍ കൊവിഡിന് ശേഷം കാണപ്പെടുന്നു മൂക്കൊലിപ്പ്, തുമ്മല്‍, ചുമ, ശ്വാസതടസ്സം എന്നിവ ജലദോഷമോ പനിയോ കൊണ്ട് സംഭവിക്കുന്നതാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ പലപ്പോഴും ഹൃദയാരോഗ്യത്തെ വരെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന ഒരു അവസ്ഥയാണ് എന്നത് പലരും മനസ്സിലാക്കുന്നില്ല.
പലപ്പോഴും നിശബ്ദമായ ഹൃദയാഘാതം നിങ്ങളില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. കൗശല്‍ ഛത്രപതി, സാധാരണ ആരോഗ്യ പ്രശ്നങ്ങളായി തെറ്റിദ്ധരിക്കാവുന്ന നിശബ്ദ ഹൃദയാഘാതത്തിന്റെ 5 ആശങ്കാജനകമായ ലക്ഷണങ്ങളെക്കുറിച്ച് പറയുന്നു. പലപ്പോഴും നിസ്സാരമെന്ന് കരുതി നാം അവഗണിക്കുന്ന ഇത്തരം ലക്ഷണങ്ങള്‍ അപകടകരമായ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

താടിയുടെ ഭാഗത്ത് വേദന
പലരും പ്രത്യേകിച്ച് സ്ത്രീകള്‍ അതിനെ നിസ്സാരമെന്ന് കണക്കാക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും സ്ത്രീകളില്‍ ഹദയാഘാതത്തിന് മുന്നോടിയായി സംഭവിക്കുന്ന പ്രശ്നങ്ങളില്‍ അല്ലെങ്കില്‍ ലക്ഷണങ്ങളില്‍ ഒന്നാണ് എന്നതാണ് സത്യം. ഹൃദയാഘാതത്തിന് മുമ്പ് പല സ്ത്രീകള്‍ക്കും താടിയെല്ലില്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് പലപ്പോഴും മുഖത്തിന്റെ ഇടത് വശത്തായാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഒരിക്കലും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് ഒരു സംശയം ഇക്കാര്യത്തില്‍ സംഭവിക്കണം എന്നില്ല. നിങ്ങള്‍ക്ക് അത്തരം അവസ്ഥകള്‍ക്കൊപ്പം തന്നെ ക്ഷീണമോ തലകറക്കമോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ ഒരിക്കലും മടിക്കേണ്ടതില്ല.
വിശദീകരിക്കാത്ത ക്ഷീണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും ക്ഷീണം പലരേയും അലട്ടുന്നതാണ്. ഇത് നിങ്ങളില്‍ അതിഭീകരമായ അവസ്ഥയ്ക്കുള്ള തുടക്കം കൂടിയാണ് എന്നതാണ് സത്യം. പലപ്പോഴും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് പോലെ കാണപ്പെടുന്ന ഒന്നായിരിക്കും ഇത്തരം ക്ഷീണം. പ്രത്യേകിച്ച് സ്ത്രീകളില്‍ ഈ പ്രശ്നം ഉണ്ടെങ്കില്‍ അത് മറ്റെന്തെങ്കിലും കാരണം മൂലമാണ് എന്നാണ് കരുതുന്നത്. എന്നാല്‍ പെട്ടെന്നുള്ള, അസാധാരണമായ ക്ഷീണം ഹൃദയപ്രശ്നങ്ങളെ സൂചിപ്പിക്കുന്നുവെന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് ഗവേഷണം കാണിക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സ്ത്രീകളില്‍ ഇതേ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.
ശ്വാസതടസ്സം
ഹൃദയാഘാത ലക്ഷണങ്ങളില്‍ പലരും ആദ്യം ശ്രദ്ധിക്കേണ്ടതും അപകടകരമായ ലക്ഷണങ്ങളില്‍ ഒന്നാണ് ശ്വാസതടസ്സം. കാരണം ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. അതിലുപരി ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവയും ഉണ്ടെങ്കില്‍ സ്ത്രീകള്‍ ഒരു കാരണവശാലും അതിനെ നിസ്സാരവത്കരിക്കരുത്. നിങ്ങളുടെ ശ്വസന രീതിയിലെ മാറ്റം അത്രത്തോളം തന്നെ പ്രാധാന്യത്തോടെ കണക്കാക്കേണ്ടതാണ്. അത് കൂടാതെ നെഞ്ചില്‍ ഇറുക്കിപ്പിടിക്കുന്നത് പോലെയുള്ള അസ്വസ്ഥതകളും ഉണ്ടെങ്കില്‍ അതിനെ നിസ്സാരമാക്കരുത്. ഇത് കൂടുതല്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

വിയര്‍പ്പിനും തണുപ്പ്
അപകടകരമായ അവസ്ഥ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിന്റെ ലക്ഷണങ്ങളില്‍ പ്രകടമായതാണ് എപ്പോഴും തണുപ്പുള്ള വിയര്‍പ്പ്. ഇത് നിങ്ങളില്‍ ഹൃദയാഘാതത്തേയും സൂചിപ്പിക്കാം. അത് മാത്രമല്ല ശരീരം അപകടത്തിലാണ് എന്ന് അറിയിക്കുന്നതിന് ശരീരത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. അതോടൊപ്പം തന്നെ ഓക്കാനം, തലകറക്കം എന്നിവയും ഉണ്ടാവാം. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളില്‍ ഒന്നാണ്. ഗുരുതരമായ അവസ്ഥയെയാണ് ഇത് വഴി സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്ക് മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം തന്നെ ഇത്തരത്തില്‍ വിയര്‍പ്പ് അനുഭവപ്പെടുകയാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് അപകടകരമായ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
തലകറക്കം
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തലകറക്കം പോലുള്ള പ്രശ്നങ്ങള്‍ വളരെയധികം അപകടകരമായ ഒന്നാണ്. ഇത് നിര്‍ജ്ജലീകരണം, സമ്മര്‍ദ്ദം, ക്ഷീണം എന്നിവ മൂലമാണെന്ന് പലരും തെറ്റിദ്ധരിക്കും. എന്നാല്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഇതേ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ സ്ത്രീകള്‍ ഒട്ടും അമാന്തം കാണിക്കാതെ പ്രതിരോധിക്കേണ്ട ഒന്നാണ്. അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് നെഞ്ചിലോ താടിയെല്ലിലോ വേദനയോ ധാരാളം വിയര്‍ക്കുകയോ ചെയ്യുന്നതും ശ്രദ്ധിക്കണം. ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനും ശ്രമിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
