Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
നല്ല ദഹനവും ശരീരത്തിന് വഴക്കവും നല്‍കും അര്‍ദ്ധമത്സ്യേന്ദ്രാസനം
യോഗ ചെയ്യുന്നത് ശാരീരിക മാനസിക ഉന്മേഷം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓരോ യോഗാസനത്തിനും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൊണ്ട് വരാന്‍ സാധിക്കും. അര്‍ദ്ധ മത്സ്യേന്ദ്രാസനം ഇത്തരത്തില്‍ ആരോഗ്യത്തിന് ഗുണം നല്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ ശരീരത്തിന് വഴക്കം നല്കുകയം അതിലുപരി നല്ല ദഹനവും നല്കുന്നു. ഇത് കൂടാതെ വയറു വേദന, മലബന്ധം പോലുള്ള പ്രശ്നങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യുന്നു.
ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും അര്‍ദ്ധ മത്സ്യേന്ദ്രാസനം സഹായിക്കുന്നു. ഇത് വെറും വയറ്റില്‍ വേണം ചെയ്യുന്നതിന്. അത് മാത്രമല്ല നിങ്ങള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കില്‍ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് ചെയ്യേണ്ടത്. വെറും വയറ്റില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.

നട്ടെല്ലിന്റെ വഴക്കം മെച്ചപ്പെടുത്തുന്നു
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം ആളുകളും ബുദ്ധിമുട്ടുന്ന ഒന്നാണ് പലപ്പോഴും നടുവേദന പോലുള്ള പ്രശ്നങ്ങള്‍. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും അര്‍ദ്ധമത്സ്യേന്ദ്രാസനം ചെയ്യുന്നു. ഇത് നട്ടെല്ലിന്റെ പ്രവര്‍ത്തനങ്ങളെ ലഘൂകരിക്കുന്നതിനും അതോടൊപ്പം തന്നെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
മികച്ച ദഹനത്തിന് എന്തുകൊണ്ടും മികച്ച് നില്‍ക്കുന്നതാണ് അര്‍ദ്ധ മത്സ്യേന്ദ്രാസനം. ഇത് ആമാശയം, കരള്‍, കുടല് എന്നിവയുള്‍പ്പടെയുള്ള അവയവങ്ങള്‍ക്ക് കൂടുതല്‍ മസ്സാജ് നല്‍കുകയാണ് ചെയ്യുന്നത്. ഇത് ദഹനത്തെ ഉത്തേജിപ്പിക്കാനും വയറുവേദന, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ദിനവും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധിയായ മലബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
വയറിലെ പേശികളെ ശക്തിപ്പെടുത്തുന്നു
വയറിലെ പേശികളെ ശക്തിപ്പെടുത്തുകയും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പതിവായി ഇത് ചെയ്യുന്നത് ഈ ഭാഗത്തെ പേശികളെ ടോണ്‍ ചെയ്യുന്നതിനും ശക്തിപ്പെടുത്താനും സഹായിക്കും. വയറിലെ പേശികള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു അര്‍ദ്ധ മത്സ്യേന്ദ്രാസനം. ഇത് കുടവയറിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു
നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് അര്‍ദ്ധമത്സ്യേന്ദ്രാസനം. ഇത് കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നു. ശരീരത്തില്‍ നിന്ന് ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഇത് മികച്ച മാറ്റങ്ങള്‍ നല്കുന്നു.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് അര്‍ദ്ധ മത്സ്യേന്ദ്രാസനം. പല അവയവങ്ങളിലേക്കും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് അര്‍ദ്ധമത്സ്യേന്ദ്രാസനം. ഇത് അവയവങ്ങളിലേക്കും ടിഷ്യുകളിലേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലുടനീളം ഓക്സിജനും പോഷകങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
സമ്മര്‍ദ്ദവും ഉത്കണ്ഠയും ഒഴിവാക്കുന്നു
അര്‍ദ്ധ മത്സ്യേന്ദ്രാസനം ചെയ്യുന്നത് വഴി അത് നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നു. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ ഇത് വളരെയധികം സഹായിക്കുന്നു. ആഴത്തിലുള്ള ശ്വസനവും മനസ്സിന്റെ ആരോഗ്യവും നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് കൊണ്ട് വരുന്ന ഒന്നാണ് അര്‍ദ്ധമത്സ്യേന്ദ്രാസനം.
പോസ്റ്റര്‍ മെച്ചപ്പെടുത്തും
പോസ്റ്റര്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് അര്‍ദ്ധമത്സ്യേന്ദ്രാസനം. ഇത് പുറകിലേയും വയറിലേയും പേശികളെ ശക്തിപ്പെടുത്തുന്നു. നട്ടെല്ലിന് സ്ട്രെച്ച് വരുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എല്ലാ തരത്തിലുള്ള ആരോഗ്യപരമായ മാറ്റങ്ങള്‍ക്കും സഹായിക്കുന്നതാണ് അര്‍ദ്ധമത്സ്യേന്ദ്രാസനം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications