നിത്യയൗവ്വനം കാത്തു സൂക്ഷിക്കാന്‍ ആനന്ദ ബാലാസനം ദിനവും: 50-ലും 30-ന്റെ ചെറുപ്പം

യോഗ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ക്കും യോഗ മികച്ചത് തന്നെ. ഈ ലേഖനത്തില്‍ ഇന്ന് പറയാന്‍ പോവുന്നത് ആനന്ദ ബാലാസനം അഥവാ ഹാപ്പി ബേബി പോസിനെക്കുറിച്ചാണ്. ഇത് നിരവധി നേട്ടങ്ങള്‍ പ്രദാനം ചെയ്യുന് ഒരു യോഗാസനം ആണ് എന്നതില്‍ സംശയം വേണ്ട. ഈ ആസനം ചെയ്യുന്നതിലൂടെ നമ്മുടെ ശ്വസനം, ശക്തി, ശരീരത്തിന്റെ വഴക്കം എന്നിവക്കെല്ലാം ആനന്ദ ബാലാസനം സഹായിക്കുന്നു.

ദിനവും ആനന്ദബാലാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്ന അവസ്ഥയുണ്ടാവുന്നു. ശരീരം സ്‌ട്രെച്ച് ആവുന്നതിലൂടെ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ശരീരത്തില്‍ സംഭിക്കുന്നു. ആനന്ദ ബാലാസനം എപ്രകാരം ചെയ്യാം എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെയാണ് ഗുണങ്ങള്‍ എന്നതിനെക്കുറിച്ചെല്ലാം നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ....

Ananda Balasana

സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു
മാനസിക സമ്മര്‍ദ്ദം നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ആനന്ദബാലാസനം ചെയ്യുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സ്ഥിരം ചെയ്യുന്നവരില്‍ നമുക്ക് ആ മാറ്റം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.

നട്ടെല്ലിന്റെ ആരോഗ്യം
നട്ടെല്ലിന്റെ ആരോഗ്യവും ശക്തിയും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ് ആനന്ദ ബാലാസനം. ഇത് ചെയ്യുന്നതിലൂടെ സന്ധികളും തുടകളും സജീവമായി മാറുന്നു. അത് വഴി ഈ ഭാഗത്തേക്ക് രക്തചംക്രമണം കൂടുന്നു. ഇത് കാലക്രമേണ നിങ്ങളുടെ നട്ടെല്ലിന് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരും. ദിനവും ചെയ്യുന്നവരില്‍ ാ മാറ്റം വളരെയധികം പ്രകടമായിരിക്കും. പ്രായമേറുന്തോറും ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കും.

പുറം വേദനക്ക് പരിഹാരം
പ്രായമാകുന്തോറും പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് പുറം വേദന. അതിന് പരിഹാരം കാണുന്നതിന് നിങ്ങളെ സഹായിക്കുന്നു ആനന്ദ ബാലാസനം. ഇത് നട്ടെല്ല് വിന്യസിക്കുന്നതിനും അത് വഴി ശരീരത്തിന് ആരോഗ്യകരമായ ഒരു പോസ്ച്ചര്‍ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. മടിക്കാതെ ഇന്ന് തന്നെ ആനന്ദ ബാലാസനം ചെയ്ത് തുടങ്ങൂ, ആരോഗ്യം മികച്ചതാവും.

വയറിലെ കോര്‍ പേശികളെ ശക്തിപ്പെടുത്തുന്നു
വയറ് ചാടി തൂങ്ങി എന്ന് പരാതി പറയുന്നവര്‍ക്ക് അധികം കഷ്ടപ്പാടില്ലാതെ ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് ആനന്ദബാലാസനം. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് അടിവയറ്റിലെ മസിലകള്‍ക്ക് ശക്തിയും ഉറപ്പും നല്‍കുന്നു. ഇത് അമിതമായുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും കോര്‍ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ദിനവും ചെയ്യുന്നവരില്‍ മാറ്റം മനസ്സിലാക്കാന്‍ സാധിക്കും.

ദഹനത്തിന് സഹായിക്കുന്നു
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ വലക്കുന്നു. അതിന് പരിഹാരം കാണുന്നതിനും വയറിന്റെ മറ്റ് അസ്വസ്ഥതകളെ ചെറുക്കുന്നതിനും ഇത് സഹായിക്കുന്നു. ഭക്ഷണസംബന്ധമായി വയറിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം തന്നെയാണ് ആനന്ദ ബാലാസനം. ഏത് പ്രായക്കാര്‍ക്കും ഇത് ചെയ്യാം എന്നതാണ് ഏറ്റവും മികച്ചതും.

മാനസികാരോഗ്യം വര്‍ദ്ധിക്കാന്‍
മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എപ്പോഴും മികച്ചത് തന്നെയാണ് യോഗ. ശരീരത്തിന്റേയും മനസ്സിന്റെയും ശ്വാസവും ചലനവും ഒരുമിപ്പിക്കുന്നതില്‍ സഹായിക്കുന്നു ആനന്ദ ബാലാസനം. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഫലമായി മനസ്സിലെ ടെന്‍ഷനും സ്‌ട്രെസ്സും എല്ലാം ഇല്ലാതാവുന്നു.

എങ്ങനെ ചെയ്യാം?
ആനന്ദ ബാലാസന അല്ലെങ്കില്‍ ഹാപ്പി ബേബി പോസ് എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം.
*ഒരു യോഗ മാറ്റില്‍ മലര്‍ന്ന് കിടക്കുക
*ശ്രദ്ധയോടെ കാല്‍മുട്ടുകള്‍ ഉയര്‍ത്തി നെഞ്ചിലേക്ക് കൊണ്ട് വരുക
*കൈകള്‍ പതുക്കെ മുന്നിലേക്ക് നീട്ടി പാദത്തിന്റെ പുറംഭാഗത്തായി പിടിക്കുക. സാധിക്കുമെങ്കില്‍ പെരുവിരല്‍ പിടിക്കാവുന്നതാണ്.
*നിങ്ങളുടെ പാദങ്ങള്‍ വളച്ച് മുട്ടിന് മുകളിലായി വെക്കുക പിന്നീട് കോണ്‍ പോലെ ആക്കുന്നതിന് ശ്രദ്ധിക്കുക
*30 സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെ ഈ പോസില്‍ തുടരുക പിന്നീട് ആഴത്തില്‍ ശ്വസിക്കുക. ഇത് ദിനവും ചെയ്യുക

പാര്‍ശ്വഫലങ്ങള്‍
പാര്‍ശ്വഫലങ്ങള്‍ ഈ ഹാപ്പി ബേബി പോസിന് ഉണ്ടോ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. അമിതമായി അധ്വാനം ഇതിന് വേണ്ട അങ്ങനെ ചെയ്യുമ്പോള്‍ അത് വേദനകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഒറ്റ്ക്ക് ചെയ്യാതെ ഒരു പരിശീലകന്റെ നിര്‍ദ്ദേശത്തില്‍ ചെയ്യുന്നതാണ് നല്ലത്. കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് വേണം ബേബി ഹാപ്പി പോസ് ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. യോഗാസനം സ്ഥിരമായി തെറ്റായ രീതിയില്‍ ചെയ്താല്‍ അത് കൂടുതല്‍ വേദനകളും പ്രയാസങ്ങളും ഉണ്ടാക്കുന്നു.

എപ്പോള്‍ ചെയ്യണം?
ആനന്ദ ബാലാസനം എപ്പോള്‍ ചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ആരോഗ്യകരമായ ഏത് സമയത്തും ഇത് ചെയ്യാവുന്നതാണ്. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മനസ്സും ശരീരവും പുതുമയും ആക്റ്റീവുമായി നില്‍ക്കുന്ന സമയമാണ് ഇത് ചെയ്യാന്‍ എന്തുകൊണ്ടും അനുയോജ്യം. കൂടാതെ ആനന്ദ ബാലാസനം ഒരു യോഗാസനം മാത്രമല്ല മാനസികശാരിരിക ആരോഗ്യം ഒരുമിച്ച് നല്‍കുന്ന ഒന്നാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion