Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ജലദോഷത്തിന് യോഗ ചികിത്സ

ദീര്ഘശ്വസന് അഥവാ ഡീപ് ബ്രീത്തിംഗ് കോള്‍ഡ് തടയാനുള്ള ഒരു മാര്‍ഗമാണ്. വളരെ ലളിതമായ ഒരു വ്യായാമമാണ് ഇത്. ശ്വാസം മൂക്കിലൂടെ ദീര്‍ഘമായി ഉള്ളിലേക്കു വലിക്കുകയും പുറത്തക്കു വിടുകയുമാണ് ഈ രീതിയില്‍ ചെയ്യുന്നത്. ശ്വാസം ഉള്ളിലേക്കു വലിക്കുമ്പോള്‍ വയര്‍ വീര്‍ക്കുകയും പുറത്തേക്കു വിടുമ്പോള്‍ വയര്‍ ചുരുങ്ങുകയും ചെയ്യുന്നതാണ് ശരിയായ രീതി. പത്തു പതിനഞ്ച് തവണ അടുപ്പിച്ച ഈ വ്യായാമം സ്റ്റാമിന വര്‍ദ്ധിക്കുകയും രക്തം ശുദ്ധിയാവുകയും ചെയ്യും. മൂക്കടപ്പു മാറാനും ഇത് നല്ലതാണ്.
അനുലോം വിലോം എന്ന മറ്റൊരു ശ്വസനക്രിയയുണ്ട്. ഇതില്‍ തള്ളവിരല്‍ ഉപയോഗിച്ച് ആദ്യം വലതു മൂക്ക് അടച്ചുപിടിച്ച് ഇടതുമൂക്കിലൂടെ ശ്വാസം ഉള്ളിലേക്കു വലിക്കുന്നു. പിന്നീട് നടുവിരല്‍ കൊണ്ട് ഇടതു മൂക്ക് അടച്ചു പിടച്ച് വലതു മൂക്കിലൂടെ ശ്വാസം പുറത്തു വിടുന്നു. അടുത്ത തവണ വലതു മൂക്കിലൂടെ ശ്വസിച്ച് ഇടതു മൂക്കിലൂടെ വായു കളയുകയാണ് ചെയ്യേണ്ടത്. ഇത് എട്ടുപത്തു തവണ ചെയ്യാം. ശരീരോഷ്മാവ് ശരിയായ തോതില്‍ നില നിര്‍ത്താനും ശരീരത്തിന് ഉന്മേഷം നല്‍കാനും ഇത് സഹായിക്കും.
കപല്‍ഭതി എന്നൊരു പ്രാണായാമമുണ്ട്. വലതു മൂക്ക് അടച്ചുപിടിച്ച് ഇടതു മൂക്കിലൂടെ സാധാരണ രീതിയില്‍ ശ്വസിച്ച് അതേ മൂക്കിലൂടെ തന്നെ ശക്തിയായി ശ്വാസം പുറത്തേക്കു കളയണം. ഇരു വശങ്ങളിലും ഇത് മാറി മാറി ചെയ്യണം. ഇതിന് ശേഷം ഇരു മൂക്കുകളിലൂടെയും ശ്വാസം പതുക്കെ ഒരേ സമയം ഉള്ളിലേക്കെടുത്ത് ശക്തിയായി നിശ്വസിക്കുക.
ഇത്തരം ശ്വസനക്രിയകള്‍ ശ്വാസത്തിലൂടെ രോഗാണുക്കളെ പുറന്തള്ളുകയും ശ്വസനനാളിയെ വൃത്തിയാക്കുകയും ചെയ്യും. അസുഖങ്ങള്‍ വരാതിരിക്കാനും ഇത് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
