Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വണ്ണം കുറയ്ക്കാന് ഗ്രീന് ടീ

ഗ്രീന് ടീ ഡയറ്റില് ഇതു മാത്രം കുടിച്ച് വിശപ്പടക്കേണ്ട കാര്യമില്ല. ഇതിനൊപ്പം ഭക്ഷണവും കഴിക്കാം. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കൊപ്പം ഒാരോ കപ്പ് ഗ്രീന് ടീ കുടിയ്്ക്കാം. ഇത് വിശപ്പു കുറയ്ക്കാനും ശരീരത്തിലെ അപചയപ്രവര്ത്തനങ്ങള് ശരിയായ വിധത്തില് നടക്കാന് സഹായിക്കുകയും ചെയ്യും. ഗ്രീന് ടീയിലെ ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണം നല്കുന്നത്. ഗ്രീന്ടീയുടെ പില്സുകള് ലഭ്യമാണ്. എന്നാല് ഇവ ഉപയോഗിക്കാതെ ഗ്രീന് ടീ തന്നെ കുടിച്ചാലേ ഗുണം ലഭിക്കൂ.
ഗ്രീന് ടീയുടെ കൂടെ വെജിറ്റബിള് സാലഡ്, ഗോതമ്പ് ബ്രഡ് എന്നിവ കഴിയ്ക്കാം. കാപ്പി, മദ്യം, കോള തുടങ്ങിയവയ്ക്കു പകരം ഗ്രീന് ടീ കുടിച്ചാല് ശരീരഭാരം കുറയും.
ഗ്രീന് ടീയുടെ ഔഷധഗുണങ്ങള് പലതാണ്. ക്യാന്സര് തടയുവാന് ഗ്രീന് ടീ നല്ലതാണ്. ഇതിന്റെ ഔഷധഗുണം ക്യാന്സര് സെല്ലുകളുടെ വളര്ച്ച തടയുന്നു.
ഇന്സുലിന് തോത് നിയന്ത്രിച്ച് പ്രമേഹം നിയന്ത്രിക്കാനും ഗ്രീന് ടീക്ക് കഴിയും. ശരീരത്തിലെ കൊളസ്ട്രോള് നിയന്ത്രിച്ച് ഹൃദയാഘാത സാധ്യത കുറയ്ക്കാന് ഗ്രീന് ടീ നല്ലതാണ്.
ഗ്രീന് ടീ ശരീരത്തിന് പ്രതിരോധശേഷി കൈവരുത്തുന്നതിനും നല്ലതാണ്.
ശരീരത്തില് അടിഞ്ഞു കൂടുന്ന വിഷപദാര്ത്ഥങ്ങള് നീക്കം ചെയ്ത് ചര്മസംരക്ഷണത്തിനും ഗ്രീന് ടീ സഹായിക്കുന്നുണ്ട്. മുഖക്കുരു അകറ്റുവാനും ചര്മം അയഞ്ഞ് തൂങ്ങി പ്രായാധിക്യം തോന്നാതിരിക്കാനും ഗ്രീന് ടീ നല്ലതു തന്നെ.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
