Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
പൊണ്ണത്തടിയോ? ഇതുവായിക്കൂ

പൊണ്ണത്തടി കുറക്കാന്‍ ചികിത്സാരീതികളും നിലവിലുണ്ട്. കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ, തടി കുറക്കാനുള്ള മരുന്നുകള്‍ എന്നിവ ഇതില്‍പ്പെടുന്നു.
സ്വാഭാവികമാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ ഒരുപരിധി വരെ പൊണ്ണത്തടി കുറയ്ക്കാവുന്നതാണ്. ഭക്ഷണക്രമീകരണം, വ്യായാമം എന്നിവ തടി കുറക്കാനുള്ള സ്വാഭാവികമാര്ഗങ്ങളാണ്.
വ്യായാമം തടി കുറക്കാന്‍ മാത്രമല്ലാ നമ്മുടെ ആരോഗ്യത്തിനും നല്ലതാണ്. ദിവസവും നടക്കുകയെന്നത് എല്ലാവര്ക്കും ചെയ്യാവുന്ന ഏറ്റവും ലളിതമായ ഒരു വ്യായാമമാണ്. ഒരു മാസം അടുപ്പിച്ച് നാലു കിലോമീറ്റര്‍ വീതം നടന്നാല്‍ ഏതാണ്ട് രണ്ടരക്കിലോ ഭാരം കുറക്കാം. ശാരീരിക അധ്വാനം ഒട്ടുമില്ലാത്തവര്‍ക്ക് നടപ്പ് ഏറെ പ്രയോജനം ചെയ്യും.
വീട്ടുജോലികള്‍ ചെയ്യുന്നത് നല്ലൊരു അധ്വാനമാണ്. അടിച്ചുതുടക്കുക, പൂന്തോട്ടപ്പണി, കാര്‍ കഴുകുക, തുണി കഴുകുക തുടങ്ങിയവ തടി കുറക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളാണ്.
മുകള്‍ നിലയിലാണ് ഒാഫീസെങ്കില് ലിഫ്റ്റും എലിവേറ്ററും ഉപയോഗിക്കുന്നതിന് പകരം കോണിപ്പടികള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അമിതമായി ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കണം. ഓഫീസിലിരുന്നും ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങള്‍ പരിശീലിക്കുന്നത് നല്ലതായിരിക്കും.
ഓടുക, വീട്ടിലെ കോണിപ്പടികള്‍ കയറുക, കുനിഞ്ഞും നിവര്‍ന്നും ചെയ്യാവുന്ന വ്യായാമങ്ങള്‍ ചെയ്യുക എന്നിവയും തടി കുറക്കാന്‍ സഹായിക്കും.
ഭക്ഷണനിയന്ത്രണവും ഏറെ പ്രധാനമാണ്. കൊഴുപ്പു കുറഞ്ഞ വിറ്റാമിനുകളും പ്രോട്ടീനുകളും നിറഞ്ഞ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.
ഫലവര്‍ഗങ്ങളും പച്ചക്കറികളും ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇവ സാലഡായോ ജ്യൂസായോ സൂപ്പായോ കഴിക്കുന്നത് വിശപ്പ് പെട്ടെന്നകറ്റാനും പോഷകങ്ങള്‍ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാനും സഹായിക്കുന്നു. മധുരം ചേര്ക്കാതെയായിരിക്കണം ജ്യൂസും മറ്റും കഴിക്കേണ്ടത്. നാരുകളടങ്ങിയ ഭക്ഷണം എന്ന നിലയില്‍ ഓട്സ് കഴിക്കുന്നത് നല്ലതാണ്.
ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
രാവിലെ വെറുംവയറ്റില്‍ ഒരു വെളുത്തുള്ളിയല്ലി കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
ഔഷധഗുണമുള്ളതു കൊണ്ട് ഗ്രീന്‍ടീ, ഇഞ്ചി ചേര്‍ത്ത ചായ എന്നിവ കുടിക്കുന്നത് നല്ലതാണ്.
മുതിര തലേദിവസം വെള്ളത്തില്‍ ഇട്ടുവച്ച് രാവിലെ ആ വെള്ളം കുടിക്കുന്നതും നല്ലതാണ്.
ഇതിനേക്കാള്‍ ഉപരിയായി നല്ല ജീവിതരീതികളും ശീലങ്ങളും വളര്‍ത്തിയെടുക്കുകയെന്നതും പൊണ്ണത്തടി കുറക്കാനുള്ള മാര്‍ഗമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
