തിളക്കമാര്‍ന്ന ചര്‍മ്മത്തോടെ ഉണരാന്‍

Posted By: Lekhaka
Subscribe to Boldsky

രാവിലെ എഴുന്നേറ്റ് കണ്ണാടിക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ വളരെ സുന്ദരിയായി തോനുകയാണെങ്കില്‍ എത്രമാത്രം സന്തോഷകരമായിരിക്കും അന്നത്തെ ദിവസം. എല്ലാവര്‍ക്കും രാവിലെ സുന്ദരിയായി എഴുന്നേല്‍ക്കാം പക്ഷേ മേക്കപ്പിനെ ആശ്രയിക്കേണം

മേക്കപ്പില്ലാതെ തന്നെ നിങ്ങളുടെ ചര്‍മ്മവും , ശരീരവും വളരെ തിളക്കമുള്ളതും ഉന്‍മേഷമുള്ളതായും തോനിക്കാന്‍ എല്ലാര്‍ക്കും ആഗ്രഹമുളമുള്ള കാര്യം തന്നെയാണ്.

മേക്കപ്പില്ലാതെ തന്നെ നിങ്ങള്‍ക്ക് രാവിലെ വളരെ മനോഹരമാവും ഫ്രഷ് ആയതുമായ ചര്‍മ്മത്തോടെ ഉണരാന്‍ ഞങ്ങള്‍ വളരെ ലളിതമായ മാര്‍ഗം പറഞ്ഞുതരാം.

 തണുത്ത വെള്ളം

തണുത്ത വെള്ളം

നിങ്ങള്‍ രാവിലെ ഉണര്‍ന്നു കഴിഞ്ഞാല്‍ ഉടനെ തന്നെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെയും ശരീരത്തിന്റെയും യൗവനം നിലനിര്‍ത്തുന്നു. തണുത്ത വെള്ളം നിങ്ങളുടെ വീര്‍ത്ത കണ്ണുകളും , കണ്ണിലെ റെഡ്‌നസും മാറാന്‍ സഹായിക്കുന്നു. തണുത്ത വെള്ളം നിങ്ങളുടെ മുഖം പഴയതുപോലെ മാറ്റാന്‍ വേണ്ടി മാത്രമല്ല മുഖത്തെ ചുളിവുകളും മാറ്റുന്നു. മുഖത്ത് തളുത്ത വെള്ളം തളിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് മൊത്തത്തില്‍ ഉന്മേഷം നല്‍കുന്നതാണ്.

തണുത്ത വെള്ളത്തില്‍ കുളി

തണുത്ത വെള്ളത്തില്‍ കുളി

ധാരാളം പേര്‍ അതി രാവിലെയുള്ള കുളി ഇഷ്ടപ്പെടുന്നില്ല. അതി രാവിലെയുള്ള കുളി നിങ്ങളുടെ ചര്‍മ്മത്തിന്റെ യൗവനം നിലനിര്‍ത്തും. കൂടാതെ നിങ്ങളുടെ ചര്‍മ്മത്തിന് ഉന്മേഷവും ഉല്‍സാഹവും നല്‍കുന്നതാണ്. എന്നാല്‍ രാവിലെ ഇളം ചൂടുവെള്ളത്തില്‍ കുളിക്കണമെന്നുള്ളവര്‍ക്ക് ചൂടുവെള്ളത്തില്‍ കുളിച്ചതുകൊണ്ട് നിങ്ങളുടെ ചര്‍മ്മത്തിന് വലിയ ആഘാതമൊന്നും വരാന്‍ പോവുന്നില്ല , എന്നിരുന്നാലും കുളികഴിഞ്ഞ് ഒരു കപ്പ് തണുത്ത വെള്ളം ശരീരത്തില്‍ ഒഴിക്കേണ്ടതാണ്. തണുത്ത വെളളം ഉപയോഗിച്ച് ശരീരം കഴുകുന്നത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചെറിയ സുഷിതങ്ങള്‍ ചുരുങ്ങാന്‍ സഹായിക്കുന്നതാണ്.

 വ്യായാമം

വ്യായാമം

രാവിലെ വ്യായാമം ചെയ്യുക. അതി രാവിലെയുളള വ്യായാമം നിങ്ങളുടെ ശരീരത്തിലേക്കുള്ള രക്ത പ്രവാഹം കൂട്ടുന്നു. കൂടാതെ ഊര്‍ജം ഉത്തേജിപ്പിക്കുന്നു , ശരീരത്തിലെ ആവിശ്യത്തില്‍ കൂടുതല്‍ ഉള്ള കലോറി ഉരുക്കികളയുകയും നിങ്ങളുടെ മനസ്സ് ക്ലിയറാക്കുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് തിളക്കമുള്ളയും ഉന്‍്മേഷമുള്ളതുമായ ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുന്നു.

 ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ കൂടുതല്‍ സമയം ഹൈഡ്രേറ്റഡ് ആയി നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തില്‍ ആവിശ്യത്തിന്്് വെള്ളമില്ലാത്ത അവസ്ഥ നിങ്ങളുടെ ചര്‍മ്മത്തെ ഡ്രൈ ആക്കുകയും , ചുളിവുകള്‍ വരാനും , ഡാര്‍ക്ക് സര്‍ക്കിള്‍സ് വരാനും ഇടയാക്കുന്നു.

 ബ്രൈറ്റ് നിറങ്ങള്‍ ഉപയോഗിക്കുക.

ബ്രൈറ്റ് നിറങ്ങള്‍ ഉപയോഗിക്കുക.

ബ്രൈറ്റ് നിറങ്ങള്‍ ഉപയോഗിക്കുന്നത് ഇത് നിങ്ങളെ സന്തോഷകരമായ ജീവിതം നയിക്കാന്‍ സഹായിക്കുന്നതാണ്. നിങ്ങള്‍ മാസത്തിലെ ആ ദിവസങ്ങളില്‍ ക്ഷീണിച്ചതായും , നിരുല്‍സാഹപ്പെട്ടതായും തോനിക്കുന്നതാണ്. ഇത്തരം ദിവസങ്ങളില്‍ ബ്രൈറ്റ് നിറങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ വ്യക്തിത്വം പോസ്റ്റീവായി തോനിക്കുന്നതാണ്.

Read more about: skincare
English summary

Great Tips To Wake UP With A Growing Skin

Great Tips To Wake UP With A Growing Skin, Read more to know about
Story first published: Saturday, January 7, 2017, 21:37 [IST]
Subscribe Newsletter