For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു സ്പൂണ്‍ മതി, സുന്ദരിയാകാന്‍,ആ രഹസ്യം

ഒരു സ്പൂണ്‍ മതി, സുന്ദരിയാകാന്‍,ആ രഹസ്യം

By Lekhaka
|

വില കുറഞ്ഞതും അതേ സമയം എല്ലാ വീടുകളിലും കാണപ്പെടുന്നതുമായ സാധനങ്ങളില്‍ ഒന്നാണ് സ്പൂണ്‍. അടുക്കളയില്‍ മാത്രമല്ല സൗന്ദര്യ വര്‍ധന രംഗത്തും സ്പൂണിന് പലതും ചെയ്യാനുണ്ട്.

സൗന്ദര്യം കൂട്ടുന്നതില്‍ സ്പൂണിന്റെ ഉപയോഗങ്ങള്‍ എന്തെല്ലാമാണന്ന് നോക്കാം. ഇത്തരത്തില്‍ സ്പൂണ്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ധാരാളം സമയവും , പണവും ലാഭിക്കാന്‍ കഴിയും.

നമ്മളില്‍ പലരും സൗന്ദര്യ വര്‍ധന ഉപകരണങ്ങളില്‍ സ്‌പോഞ്ച്, മേക്അപ് ബ്രഷ് പോലുള്ളവയ്ക്കാണ് എപ്പോഴും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഇവയ്‌ക്കെല്ലാം പകരം നില്‍ക്കാന്‍ സ്പൂണിന് കഴിയും .

ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമോ എന്ന് നിങ്ങള്‍ അത്ഭുതപ്പെടും. സൗന്ദര്യവര്‍ധനയ്ക്ക് ഇനി സ്പൂണ്‍ ആകട്ടെ നിങ്ങളുടെ ഇഷ്ട ഉപകരണം. ഒരേ സമയം ചര്‍മ്മത്തിനും മേക് അപ് പ്രശ്‌നങ്ങള്‍ക്കും സഹായം ചെയ്യുമിത്.

സൗന്ദര്യ വര്‍ധനയ്ക്ക് സ്പൂണിന്റെ ചില ഉപയോഗങ്ങള്‍

ചീര്‍ത്ത കണ്ണുകളില്‍ നിന്നും രക്ഷ

ചീര്‍ത്ത കണ്ണുകളില്‍ നിന്നും രക്ഷ

പല ദിവസങ്ങളിലും പലകാരണങ്ങളാലും നമ്മള്‍ ചീര്‍ത്ത കണ്ണുകളോടെ ആണ് രാവിലെ ഉണരുക. ഉറക്കമില്ലായ്മ, ദീര്‍ഘ നേരം ലാപ് ടോപ്പിന്റെ മുമ്പില്‍ ഇരിക്കുക തുടങ്ങി പലതും ഇതിന് കാരണമാവാം. ഇനിമുതല്‍ ചീര്‍ത്ത കണ്ണുകളോടെയാണ് നിങ്ങള്‍ എഴുനേല്‍ക്കുന്നതെങ്കില്‍ ഒരു തണുത്ത സ്പൂണിന്റെ ഉരുണ്ട ഭാഗം ഇരു കണ്ണുകളിലും വയ്ക്കുക. ചീര്‍ത്ത കണ്ണുകളില്‍ നിന്നും രക്ഷ നേടാന്‍ സ്പൂണിന്റെ തണുപ്പ് സഹായിക്കും.

ഐലൈനര്‍ കൃത്യതയോടെ വരയ്ക്കാം

ഐലൈനര്‍ കൃത്യതയോടെ വരയ്ക്കാം

് ചിറക് പോലെ വീതിയില്‍ ഐലൈനര്‍ കൃത്യതയോടെ വരയ്ക്കാന്‍ സ്പൂണിന്റെ വക്കുകള്‍ സഹായിക്കും . സ്പൂണ്‍ ഉപയോഗിച്ച് ഏറ്റവും എളുപ്പം ചെയ്യാവുന്ന കാര്യങ്ങളില്‍ ഒന്നാണിത്. സ്പൂണിന്റെ നേര്‍ത്ത വക്കുപയോഗിച്ച് വളരെ എളുപ്പത്തില്‍ വളരെ കൃത്യതയോടെ ഐലൈനര്‍ വരയ്ക്കാം.

അതിര്‍രേഖ അടയാളപ്പെടുത്താം

അതിര്‍രേഖ അടയാളപ്പെടുത്താം

അതിര്‍രേഖകള്‍ സൂഷ്മതയോടെ അടയാളപ്പെടുത്താന്‍ സ്പൂണ്‍ ഉപയോഗപ്പെടുത്താം. മേക്അപ്പിലെ തുടക്കക്കാര്‍ക്ക് ഇത് വളരെ പ്രയോജനപ്പെടും.

മുഖം മസ്സാജ് ചെയ്യാം

മുഖം മസ്സാജ് ചെയ്യാം

സ്പൂണ്‍ ഉപയോഗിച്ച് മുഖം മുഴുവന്‍ നന്നായി മസ്സാജ് ചെയ്യാന്‍ കഴിയും. മുഖം വല്ലാതെ വീങ്ങിയിരിക്കുന്നു എന്നു തോന്നുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്. സ്പൂണിന്റെ തണുപ്പ് മുഖത്തെ രക്തയോട്ടം മെച്ചെപ്പടുത്താനും കവിളുകളിലെ അരുണിമ ഉയര്‍ത്താനും സഹായിക്കും.

മസ്‌കാര നന്നായി ഉപയോഗിക്കാം

മസ്‌കാര നന്നായി ഉപയോഗിക്കാം

മസ്‌കാര ഇടുമ്പോള്‍ കണ്ണുകള്‍ക്ക് താഴെ ഒരു സ്പൂണ്‍ വയ്ക്കുക , ചര്‍മ്മത്തില്‍ മസ്‌കാര ഒട്ടും പടരാതിരിക്കാന്‍ ഇത് സഹായിക്കും. മുഖം മുഴുവന്‍ മസ്‌കരായാക്കുന്നവര്‍ക്ക് ഇത് വളരെ നല്ലതാണ്.

കണ്‍പീലി ചുരുട്ടാം

കണ്‍പീലി ചുരുട്ടാം

സ്പൂണ്‍ ഉണ്ടെങ്കില്‍ കണ്‍പീലി ചുരുട്ടാനുള്ള ഉപകരണത്തിനായി പ്രത്യേകം പണം മുടക്കേണ്ടതില്ല. സ്പൂണിന്റെ അടിഭാഗം ബ്ലോ-ഡ്രയര്‍ ഉപയോഗിച്ച് ചെറുതായി ചൂടക്കിയതിന് ശേഷം കണ്‍പീലികളില്‍ വയ്ക്കുക.സ്പൂണ്‍ മുകളിലേക്ക് ചലിപ്പിച്ച് കണ്‍പീലി ചുരുട്ടുക.

Read more about: beauty
English summary

Amazing Beaut Hacks Using Just A Spoon

Amazing Beaut Hacks Using Just A Spoon
X
Desktop Bottom Promotion