For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാര്‍ക്കും ചെറുപ്പം നിലനിര്‍ത്താം

By Staff
|

മനസ്സിലും ശരീരത്തിലും ആത്മാവിലും ശ്രദ്ധകേന്ദ്രീകരിക്കുക, ഇതാണ്‌ ചെറുപ്പം നിലനിര്‍ത്തുന്നതിനുള്ള രഹസ്യം. ആരോഗ്യകരമായ ജീവിതത്തിന്റെ പല ഘടകങ്ങളും പരസ്‌പരം ചേര്‍ന്നു കിടക്കുന്നവയാണ്‌. ആത്മാവിനെ ഉണര്‍ത്തിയാല്‍ ശരീരം അത്‌ പിന്തുടര്‍ന്നു കൊള്ളും. മനസ്സിനെ ഉത്തേജിപ്പിച്ചാല്‍ നിങ്ങള്‍ക്ക്‌ സന്തോഷം അനുഭവപ്പെടും.

ശരീരത്തിന്‌ വ്യായാമം ലഭിച്ചാല്‍ സൂക്ഷ്‌മമായി ചിന്തിക്കാന്‍ കഴിയും. പുരുഷന്‍മാരുടെ ചെറുപ്പം നിലനിര്‍ത്തുന്നതില്‍ ചര്‍മ്മത്തിന്റെ നിറത്തിനും ഭാവത്തിനും സുപ്രധാന പങ്ക്‌ ഉണ്ട്‌.അതിനാല്‍ ശരിയായ ചര്‍മ്മ സംരക്ഷണവും നല്ല ആരോഗ്യവും ഏറെ പ്രധാനപ്പെട്ടതാണ്‌. ആരോഗ്യകരമായ ഭക്ഷണ ശീലം, ദിവസേന വ്യായാമം, ചര്‍മ്മ സംരക്ഷണം എന്നിവ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.

സമ്മര്‍ദ്ദം ഒഴിവാക്കി സന്തോഷത്തോടെ ഇരിക്കുന്നത്‌ ഉന്മേഷവും ചര്‍മ്മത്തിന്‌ ചെറുപ്പവും നല്‍കും.

1. ആന്റി ഓക്‌സിഡന്റ്‌

1. ആന്റി ഓക്‌സിഡന്റ്‌

ശരീരത്തിലെ കോശങ്ങളുടെ നാശം തടയുന്ന സംയുക്തമാണ്‌ ആന്റി ഓക്‌സിഡന്റുകള്‍. പ്രായമാകുന്ന പ്രക്രിയ സാവധാനത്തിലാക്കുകയും ചര്‍മ്മത്തില്‍ അകാല വാര്‍ദ്ധക്യത്തിന്റെ ഭാഗമായി ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നത്‌ തടയുകയും ചെയ്യും. അതിനാല്‍ ശരീരത്തിന്റെ ബലത്തിനും ചെറുപ്പത്തിനും ആന്റിഓക്‌സിഡന്റ്‌ നിറഞ്ഞ ആഹാരങ്ങള്‍ കഴിക്കുന്നതില്‍ ഉള്‍പ്പെടുത്തുക. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ക്രീമുകളും വിപണിയില്‍ ലഭ്യമാകും. ഇവ കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യവും ചെറുപ്പവും നിലനിര്‍ത്താനും സഹായിക്കും.

2, സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷണം

2, സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷണം

ചര്‍മ്മത്തിന്‌ പ്രായം തോന്നിപ്പിക്കുന്ന കാരണങ്ങളില്‍ ഒന്ന്‌ സൂര്യനാണന്നാണ്‌ കരുതുന്നത്‌. ഹാനികരമായ സൂര്യ രശ്‌മികള്‍ ചര്‍മ്മത്തില്‍ നിന്നും നനവ്‌ വലിച്ചെടുക്കുകയും നിറംനഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്യും. ചര്‍മ്മകോശങ്ങള്‍ നശിക്കുന്നത്‌ ചര്‍മ്മാര്‍ബുദത്തിന്‌ കാരണമാകും. ഈ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന്‌ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്ന ക്രീമുകള്‍ മുഖത്തും മറ്റും പുരട്ടുക. വേനല്‍ക്കാലത്ത്‌ ചര്‍മ്മം നശിക്കാതിരിക്കാന്‍ പ്രത്യേക സംരക്ഷണം നല്‍കണം. പുറത്തിറങ്ങുമ്പോള്‍ കൈ പൂര്‍ണമായി മൂടുന്ന വസ്‌ത്രങ്ങള്‍ ധരിക്കുക, തൊപ്പിയും സണ്‍ഗ്ലാസ്സുകളും വയ്‌ക്കുക.

3. നശിച്ച ചര്‍മ്മം നീക്കം ചെയ്യുക

3. നശിച്ച ചര്‍മ്മം നീക്കം ചെയ്യുക

നശിച്ച ചര്‍മ്മം നീക്കം ചെയ്യുന്നതിന്‌ പുരുഷന്‍മാര്‍ക്ക്‌ വേണ്ടിയുള്ള മികച്ച ഏതെങ്കിലും സ്‌ക്രബ്‌ വാങ്ങുക. അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. മുഖം, കൈകള്‍, കാലുകള്‍ എന്നിവിടങ്ങളിലെ നശിച്ച ചര്‍മ്മ കോശ പാളികള്‍ നീക്കം ചെയ്‌ത്‌ ചര്‍മ്മം ചെറുപ്പം ഉള്ളതും പുതിയതുമാക്കുക. ചര്‍മ്മം വൃത്തിയാക്കുന്നതിന്‌ പ്രകൃതിദത്ത സത്തകള്‍ അടങ്ങിയ ഫേഷ്യല്‍ സ്‌ക്രബ്‌ വാങ്ങുക.

4. നനവ്‌ നിലനിര്‍ത്തുക

4. നനവ്‌ നിലനിര്‍ത്തുക

നനവിന്റെ ആഭാവം ചര്‍മ്മം വരണ്ട്‌ പരുപരുത്തതാകുന്നതിനും പാടുകള്‍ ഉണ്ടാകുന്നതിനും കാരണമാകും. അതിനാല്‍ വിറ്റാമിന്‍ ഇയും പ്രകൃതിദത്ത എണ്ണകളും അടങ്ങിയ മികച്ച മോയ്‌സ്‌ച്യൂറൈസിങ്‌ ക്രീം പുരട്ടി ചര്‍മ്മത്തിന്‌ നനവും മൃദുത്തവും നല്‍കുക. എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ എണ്ണയില്ലാത്ത മോയ്‌സ്‌ച്യൂറൈസര്‍ ഉപയോഗിക്കുക. ജല അധിഷ്‌ഠിതമായ ഇത്തരം ക്രീമുകള്‍ കുഞ്ഞുങ്ങളുടേത്‌ പോലെ മൃദുലമായ ചര്‍മ്മം നല്‍കും.

5. മുടി

5. മുടി

പ്രായകുറവ്‌ തോന്നിപ്പിക്കുന്നതില്‍ ഹെയര്‍സ്റ്റൈലിന്റെ പങ്ക്‌ വളരെ വലുതാണ്‌. ഏത്‌ തരം ഹെയര്‍സ്റ്റൈല്‍ വേണമെന്ന്‌ നിര്‍ദ്ദേശിക്കാന്‍ കഴിയില്ല കാരണം ഓരോരുത്തരുടേയും മുഖത്തിന്റെ ആകൃതിയും മുടിയുടെ രീതിയും വ്യത്യസ്‌തമായിരിക്കും. പൊതു നിയമം എന്തെന്നാല്‍ മുടിയുടെ നീളം കുറച്ച്‌ , നന്നായി ഷേവ്‌ ചെയ്‌തിട്ടുള്ളവര്‍ക്ക്‌ ചെറുപ്പം തോന്നുമെന്നാണ്‌. നരച്ച മുടി കാണാതിരിക്കാന്‍ മുടി കറപ്പിക്കുന്നതും പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ സഹായിക്കും.

6. ധാരാളം വെള്ളം കുടിക്കുക

6. ധാരാളം വെള്ളം കുടിക്കുക

ദിവസം ആറ്‌ മുതല്‍ എട്ട്‌ ഗ്ലാസ്സ്‌ വരെ വെള്ളം കുടിക്കുന്നത്‌ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഇത്‌ ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്തി ചെറുപ്പം തോന്നിപ്പിക്കും.

7. ആവശ്യത്തിന്‌ ഉറക്കം

7. ആവശ്യത്തിന്‌ ഉറക്കം

പ്രായപൂര്‍ത്തിയായവര്‍ക്ക്‌ എല്ലാ ദിവസവും രാത്രിയില്‍ 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്‌. മതിയായ ഉറക്കം ലഭിക്കാതിരിക്കുന്നത്‌ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കണ്ണുകള്‍ക്ക്‌ താഴെയുള്ള ചര്‍മ്മം തൂങ്ങുകയും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും. പഠനം ശക്തമാക്കാന്‍ പുരുഷന്‍മാര്‍ക്ക്‌ ചെറു മയക്കങ്ങള്‍ ആവശ്യമാണന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ കാലിഫോര്‍ണിയ,സാന്‍ഡിയാഗോയില്‍ നിന്നുള്ള പഠനത്തില്‍ പറയുന്നു. പുരുഷന്‍മാര്‍ ഇടയ്‌ക്കിടെ എഴുനേല്‍ക്കുന്നതിനാല്‍ താഴ്‌ന്ന-തരംഗത്തിലുള്ള ഉറക്കം കുറവായിരിക്കും, ഓര്‍മ്മകള്‍ ഉണ്ടാകാന്‍ ഇതാവശ്യമാണ്‌.

8.ദിവസവും വ്യായാമം

8.ദിവസവും വ്യായാമം

ആരോഗ്യകരമായ ആഹാരവും ചര്‍മ്മസംരക്ഷണവും മാത്രമല്ല വ്യായാമവും പുരുഷന്‍മാരുടെയും സ്‌ത്രീകളുടെയും ശരീര ഭംഗി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്‌. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ വ്യായാമം സഹായിക്കും. ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും രക്തം ലഭ്യമാക്കും. അതുകൊണ്ട്‌ ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പതിവായി വ്യയാമം ചെയ്യണം.

9. വാര്‍ദ്ധക്യത്തെ തടയുന്ന ഭക്ഷണങ്ങള്‍

9. വാര്‍ദ്ധക്യത്തെ തടയുന്ന ഭക്ഷണങ്ങള്‍

മുട്ട, മത്സ്യം പോലുള്ള ഭക്ഷണങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ്‌, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ലഭ്യമാക്കും. ഇവ പഴയ ചര്‍മ്മ കോശങ്ങളുടെ തകരാറുകള്‍ മാറ്റുകയും ചര്‍മ്മം അയഞ്ഞ്‌ തൂങ്ങുന്നത്‌ തടയുകയും ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ചെറി, ബെറി, തക്കാളി, വെളുത്തുളളി പോലുള്ളവ ചര്‍മ്മങ്ങളിലെ പാടുകള്‍ നീക്കി ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.

വിറ്റാമിന്‍ സി നിറഞ്ഞ ഓറഞ്ച്‌ പോലുള്ളവ കൊളാജന്‍ രൂപീകരണത്തിന്‌ സഹായിക്കുകയും ഇത്‌ കറുത്ത പാടുകളും നശിച്ച ചര്‍മ്മവും മാറ്റാന്‍ കാരണമാവുകയും ചെയ്യും. ചര്‍മ്മത്തിന്റെ നനവും മൃദുലതയും നിലനിര്‍ത്താന്‍ വിറ്റാമിന്‍ സി ആവശ്യമാണ്‌. ബദാം, തേങ്ങ, വാള്‍നട്ട്‌ എന്നിവയെല്ലാം വിറ്റാമിന്‍ സി നിറഞ്ഞ ഭക്ഷണങ്ങളാണ്‌.

11 ജീവിതശൈലികളിലെ മാറ്റങ്ങള്‍

11 ജീവിതശൈലികളിലെ മാറ്റങ്ങള്‍

അമ്പതുകളിലും ചെറുപ്പം നിലനിര്‍ത്തണമെന്ന്‌ നിങ്ങള്‍ക്ക്‌ ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ പുകവലി ഒഴിവാക്കണം. സിഗരറ്റില്‍ അടങ്ങിയിട്ടുള്ള ഹാനികരമായ സംയുക്തങ്ങള്‍ ശരീരത്തിന്‌ ദോഷം ചെയ്യും. ഇത്‌ ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുത്തുകയും ചുളിവുകള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. മദ്യപിക്കുന്നതും ശരീരത്തിലെ ജലാംശം ഇല്ലാതാക്കുകയും ചര്‍മ്മത്തില്‍ നിന്നും നനവ്‌ അകറ്റി പരുപരുത്തതാക്കുകയും ചെയ്യും.

നടത്തം, സൈക്ലിങ്‌, നീന്തല്‍ പോലുള്ള വ്യായാമങ്ങള്‍ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടാന്‍ സഹായിക്കും. നിത്യവും വ്യായാമം ചെയ്യുന്നതിലൂടെ ഏത്‌ പ്രായത്തിലും ശരീരത്തിന്റെ ആരോഗ്യവും ഭംഗിയും നിലനിര്‍ത്താന്‍ കഴിയും.

English summary

Men Do You Want To Look Younger

Exercise your body and you think sharp. The look and tone of the skin plays a major part in men looking young and smart. Proper skin care and good health thus become important. Healthy diet, daily exercise, applying moisturizing and anti-ageing creams will work toward a younger appearance.
X
Desktop Bottom Promotion