സൗത്തിന്ത്യന്‍ സ്ത്രീകള്‍ സുന്ദരികളായതിനു പുറകില്‍

Posted By: Super
Subscribe to Boldsky

ദക്ഷിണേന്ത്യന്‍ സ്ത്രീകള്‍ ചര്‍മ്മ സൗന്ദര്യത്തിന്‍റെയും, തിളക്കമാര്‍ന്ന മുടിയുടെയും, ഇരുണ്ട് വലുപ്പമുള്ള സൗന്ദര്യമുള്ള കണ്ണുകളുടെയും പേരില്‍ പ്രശസ്തരാണ്.

പരമ്പരാഗതമായ സ്വഭാവിക ഭാരതീയ സൗന്ദര്യ സംരക്ഷണ രീതികളാണ് ചര്‍മ്മസംരക്ഷണത്തിനും, കേശസംരക്ഷണത്തിനുമായി ഇവരില്‍ ഏറിയ പങ്കും ഉപയോഗിക്കുന്നത്. ഇത് തന്നെയാണ് അവരുടെ ആകര്‍ഷണീയക്ക് പിന്നിലുള്ള രഹസ്യവും.

ഈ സൗന്ദര്യ സംരക്ഷണ രഹസ്യങ്ങളെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. പിന്തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളെ സഹായിക്കാനുതകുന്ന 10 മാര്‍ഗ്ഗങ്ങളാണ് ഇവ.

തേങ്ങയുടെ ഉപയോഗം

തേങ്ങയുടെ ഉപയോഗം

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏറെ ആളുകളും തേങ്ങ തങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഏറെ ഉപയോഗിക്കുന്നു. അതിനൊപ്പം സൗന്ദര്യ സംരക്ഷണത്തിലും തേങ്ങക്ക് ഉയര്‍ന്ന സ്ഥാനമുണ്ട്. തേങ്ങാവെള്ളം ഇടക്കിടെ കുടിക്കുന്നത് മുഖത്തിന് തിളക്കം നല്കും. തേങ്ങയില്‍ ഫൈബര്‍, വിറ്റാമിനുകള്‍, ന്യൂട്രിയന്‍റുകള്‍, മിനറലുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചട്നി, തേങ്ങാച്ചോറ്, അച്ചാര്‍ എന്നിവയിലും, പാചകത്തിന് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന എണ്ണയായും തേങ്ങ ഉപയോഗിക്കുന്നു. തേങ്ങ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിങ്ങള്‍ക്ക് നിശ്ചയമില്ലെങ്കില്‍ അത് ഒരു പഴം പോലെ കഴിക്കാവുന്നതാണ്.

യോഗ

യോഗ

ആകര്‍‌ഷകമായ ശരീര വടിവിന് പേര് കേട്ടവരാണ് ദക്ഷിണേന്ത്യന്‍ സ്ത്രീകള്‍. ഇതിന് പിന്നിലുള്ള ഒരു പ്രധാന രഹസ്യം യോഗയാണ്. ഇന്ദ്രിയങ്ങള്‍ക്ക് സൗഖ്യവും, മനശാന്തിയും നേടാനുള്ള മികച്ച ഉപാധിയാണ് യോഗ. ഇന്ദ്രിയങ്ങളുടെ സ്വാന്തനവും ശുദ്ധീകരണവും വഴി തിളക്കമുള്ള മുഖവും, പ്രശാന്തമായ മനസ്സും, ആരോഗ്യമുള്ള ശരീരവും ലഭിക്കും. ശരീരത്തിലെ ചുളിവുകളകറ്റാനും, അകാല വാര്‍ദ്ധക്യത്തിന്‍റെ ലക്ഷണങ്ങള്‍ നീക്കാനും, മുഖക്കുരു, ദഹനപ്രശ്നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍‌ എന്നിവയകറ്റാനും യോഗ ഫലപ്രദമാണ്.

ആയുര്‍വേദം

ആയുര്‍വേദം

ദക്ഷിണേന്ത്യന്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ പ്രധാനപ്പെട്ട ഒന്നാണ് ആയുര്‍വേദ ഫേസ്പാക്കുകള്‍. ഏറെ ഗുണകരമായ ഘടകങ്ങളടങ്ങിയ ആയുര്‍വേദ ഉത്പന്നങ്ങള്‍ ആരോഗ്യത്തിനും, ചര്‍മ്മത്തിന്‍റെ തിളക്കത്തിനും, നിറത്തിനും സഹായിക്കും. ഇവ ചര്‍മ്മത്തിന് തകരാറുകളുണ്ടാക്കുകയുമില്ല.

അച്ചടക്കമുള്ള ജീവിതശൈലി

അച്ചടക്കമുള്ള ജീവിതശൈലി

ആരോഗ്യമുള്ള ജീവിതത്തിന് അച്ചടക്കമുള്ള ജീവിതശൈലി പ്രധാനപ്പെട്ട കാര്യമാണ്. ദിവസവും 6-8 മണിക്കൂര്‍ ഉറങ്ങുകയും, അതിരാവിലെ എഴുന്നേല്‍ക്കുകയും, നല്ല ഭക്ഷണശീലങ്ങള്‍ പിന്തുടരുകയും ചെയ്യുന്നതാണ് പുറമേ മാത്രമല്ല അകമേയുമുള്ള ആരോഗ്യത്തിനും സൗന്ദര്യത്തിനും പിന്നിലുള്ള ചില പ്രധാന രഹസ്യങ്ങള്‍.

കേശ സംരക്ഷണം

കേശ സംരക്ഷണം

ദക്ഷിണേന്ത്യന്‍ സ്ത്രീകള്‍ക്ക് പൊതുവെ കട്ടിയും കറുപ്പ് നിറവുമുള്ള മുടിയാണുള്ളത്. ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാം.

* രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനായി പതിവായി വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക.

* വെള്ളം ഉപയോഗിച്ച് പതിവായി മുടി കഴുകുകയും, ആഴ്ചയില്‍ രണ്ട് തവണ ഷാംപൂ ഉപയോഗിച്ച് കഴുകുകയും ചെയ്യുക.

* ബ്രഹ്മി, നെല്ലിക്ക തുടങ്ങിയവ അടങ്ങിയ കടുപ്പം കുറഞ്ഞ നാച്ചുറല്‍ ഷാംപൂകള്‍ ഉപയോഗിക്കുകയും, കടുത്ത രാസഘടകങ്ങളടങ്ങിയവ ഒഴിവാക്കുകയും ചെയ്യുക.

കണ്ണുകള്‍

കണ്ണുകള്‍

ദക്ഷിണേന്ത്യന്‍ സ്ത്രീകള്‍ കണ്ണുകള്‍ക്ക് കറുപ്പ് നിറം ലഭിക്കാന്‍ കണ്‍മഷി ഉപയോഗിച്ച് കണ്ണെഴുതുന്നു. കണ്ണിന് കറുപ്പ് നിറം ലഭിക്കാന്‍ സ്വഭാവികമായ ഒരു മാര്‍ഗ്ഗം എള്ളെണ്ണ ഉള്ളങ്കാലില്‍ തേക്കുകയാണ്.

അരോമ തെറാപ്പി ഫേഷ്യലുകള്‍

അരോമ തെറാപ്പി ഫേഷ്യലുകള്‍

ദക്ഷിണേന്ത്യയില്‍ സ്ത്രീകള്‍ വ്യാപകമായി ഉപയോഗിക്കുന്നവയാണ് അരോമതെറാപ്പി ഫേഷ്യലുകള്‍. ഇവ ചര്‍മ്മം വൃത്തിയാക്കാനും, ചര്‍മ്മം ഉരിക്കാനും, സൗഖ്യപ്പെടുത്താനും സഹായിക്കും. ഇവ ചര്‍മ്മത്തിന്‍റെ പുറമേ ഭേദമാക്കുക മാത്രമല്ല, സൗഖ്യവും ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളുടെ മേന്മകളും നല്കുകയും ചെയ്യും. രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും വിഷാംശങ്ങള്‍ പുറന്തള്ളുകയും, ചര്‍മ്മത്തിന് മുറുക്കം നല്കുകയും, ചുളിവുകള്‍ ഭേദമാക്കി തിളക്കം നല്കുകയും ചെയ്യുന്നതിന് അരോമ തെറാപ്പി ഫേഷ്യല്‍ ഫലപ്രദമാണ്.

മസ്സാജ്

മസ്സാജ്

തദ്ദേശവാസികള്‍ക്കിടയില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റിടങ്ങളിലും വിദേശങ്ങളിലും ദക്ഷിണേന്ത്യയിലെ മസ്സാജ് പേര് കേട്ടതാണ്. ചര്‍മ്മത്തിനും, തലമുടിക്കും മാത്രമല്ല ശരീരം ശുദ്ധീകരിക്കാനും ഫലപ്രദമാണ് മസാജ് ചെയ്യുന്നത്. പുറത്ത് പോയി ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ വീട്ടില്‍ തന്നെ ഇത് ചെയ്യാവുന്നതാണ്. എല്ലാ ദിവസവും രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പായി അല്പം വെളിച്ചെണ്ണ തേച്ച് ശരീരം മസാജ് ചെയ്യുക. ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും, ചര്‍മ്മം മൃദുവും തിളക്കമുള്ളതുമാക്കാനും മസാജ് ചെയ്യുന്നത് സഹായിക്കും.

കേശസംരക്ഷണത്തിന് വീട്ടുചികിത്സകള്‍

കേശസംരക്ഷണത്തിന് വീട്ടുചികിത്സകള്‍

മുടിയുടെ സംരക്ഷണം ഒരു പ്രശ്നമായി തോന്നുന്നുവെങ്കില്‍ അടുക്കളയില്‍ നിന്ന് കിട്ടുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച് പരിഹാര കണ്ടെത്താം. അത്തരം ചില മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.

1) തലമുടിയില്‍ തൈര് തേച്ച് ഏതാനും മിനുട്ടിന് ശേഷം കഴുകിക്കളയുക. ഇത് കട്ടിയും തിളക്കവുമുള്ള മുടി നേടാന്‍‌ സഹായിക്കും.

2) നാരങ്ങനീര് ഉപയോഗിച്ച് ഏതാനും മിനുട്ട് മസാജ് ചെയ്യുന്നത് ഫലപ്രദമാണ്. ഇത് വഴി ഏത് തരത്തിലുള്ള താരനും, പ്രശ്നങ്ങളുമകറ്റാന്‍ സഹായിക്കും.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ സഹായകരമാണ്. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നത് ശരീരം ശുദ്ധീകരിക്കാനും, വിഷാംശങ്ങളെ പുറന്തള്ളാനും, തിളക്കവും ശോഭയുമുള്ള ചര്‍മ്മം ലഭിക്കാനും സഹായിക്കും. ഇത് തലമുടിക്കും ഗുണകരമാണ്.നര: സത്യവും മിഥ്യയും

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Top South Indian Beauty Tips

    Here are the top 10 beauty tips for south Indians that you can easily include in your beauty regimen:
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more