For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം വര്‍ദ്ധിപ്പിക്കാം

By Smithesh Sasi
|

ഓരോ ദിവസം കഴിയുന്തോറും സൗന്ദര്യം വര്‍ദ്ധിക്കണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? പണവും സമയവും പാഴാക്കാതെ തന്നെ നിങ്ങള്‍ക്ക്‌ ഇത്‌ നേടാനാകും. ഇതിനായി നിസ്സാരമായ ചില കാര്യങ്ങള്‍ ചെയ്‌താല്‍ മതിയാകും.

ശുദ്ധവായു ശ്വസിക്കുക, കണ്ണാടിയില്‍ നോക്കി പുഞ്ചിരിക്കുക, യോഗ ചെയ്യുക- സൗന്ദര്യം താനേ വരും. മേയ്‌ക്കപ്പ്‌ കൊണ്ട്‌ മാത്രം സൗന്ദര്യം വര്‍ദ്ധിപ്പിക്കാനാകില്ലെന്ന്‌ ഓര്‍ത്തിരിക്കുക.

സ്വാഭാവിക വഴികളിലൂടെ സുന്ദരിയാകൂ

സൗന്ദര്യത്തിന്റെ മാറ്റ്‌ കൂട്ടാനായി വില കൂടിയ ഫേഷ്യലുകളോ സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളോ ആവശ്യമില്ല. പ്രായത്തിന്റെ ലക്ഷണങ്ങള്‍ മറയ്‌ക്കാനായി കണ്ണാടിക്ക്‌ മുന്നില്‍ കാണിക്കുന്ന കസര്‍ത്തുകള്‍ നാം കാണുന്നതാണ്‌. അതിനോടെല്ലാം വിടപറഞ്ഞോളൂ. ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഈ കുറിപ്പ്‌ നിങ്ങളെ സഹായിക്കും.

നൃത്തം ചെയ്യുക

നൃത്തം ചെയ്യുക

നിങ്ങള്‍ എവിടെയുമായിക്കൊള്ളട്ടെ. നര്‍ത്തകര്‍ ചെയ്യുന്നത്‌ പോലെ കണ്ണുകളും കൈകാലുകളും ചലിപ്പിക്കുക. ശാസ്‌ത്രീയ നര്‍ത്തകര്‍ ചെയ്യുന്നതിന്‌ സമാനമായ രീതിയില്‍ കണ്ണുകള്‍ ചലിപ്പിക്കുന്നതും കൈയും കാലും ഇളക്കുന്നതും നല്ലതാണെന്ന്‌ പ്രശസ്‌ത നര്‍ത്തകി ഗീതാ ചന്ദ്രന്‍ പറയുന്നു. ശരീരത്തിന്റെ ചലനം നമ്മള്‍ ആസ്വിദിക്കുന്നുണ്ടെന്ന സന്ദേശം ഇതിലൂടെ മനസ്സിന്‌ ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. "എപ്പോഴെങ്കിലും ഒരു നൃത്തച്ചുവട്‌ വച്ചാല്‍ ശരീരത്തെ കുറിച്ചുള്ള നിഗൂഢമായ ഒരു ബോധം മനസ്സിലേക്ക്‌ വരും. ഇത്‌ സുന്ദരിയാണെന്ന തോന്നല്‍ നമ്മില്‍ ജനിപ്പിക്കുകയും ചെയ്യും." മുംബൈയിലെ ബെല്ലി ഡാന്‍സറായ സിമാസ്‌ ഡിസൂസ വെളിപ്പെടുത്തി.

നിവര്‍ന്ന്‌ നടക്കുക

നിവര്‍ന്ന്‌ നടക്കുക

കൂനിക്കൂടി നടക്കുന്നത്‌ ആത്മവിശ്വാസമില്ലായ്‌മയുടെ ലക്ഷണമാണ്‌. കസേരയില്‍ നിവര്‍ന്നിരിക്കുന്ന ആളുകള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായിരിക്കുമെന്ന്‌ യൂറോപ്യന്‍ ജേണല്‍ ഓഫ്‌ സോഷ്യല്‍ സൈക്കോളജി പ്രസിദ്ധപ്പെടുത്തിയ പഠനവും വ്യക്തമാക്കുന്നു. നിവര്‍ന്ന്‌ നടക്കുന്ന ഒരാള്‍ നല്‍കുന്ന സന്ദേശം: ഞാന്‍ എന്നില്‍ അഭിമാനം കൊള്ളുന്നു എന്നാണെന്ന്‌ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വ്വകലാശാലയിലെ സൈക്കോളജിസ്‌റ്റ്‌ ആയ കെല്ലി മക്‌ഗൊനിഗാല്‍ പറയുന്നു.

ഒറ്റക്കാലില്‍ നില്‍ക്കുക

ഒറ്റക്കാലില്‍ നില്‍ക്കുക

യോഗ ചെയ്യുന്നത്‌ ശരീരത്തെ കുറിച്ച്‌ ബോധമുണ്ടാകാനും ശരീരവും മനസ്സും തമ്മിലുള്ള തുലനം നിലനിര്‍ത്താനും സഹായിക്കും. യോഗ നിങ്ങളില്‍ പുതിയ ഊര്‍ജ്ജം നിറയ്‌ക്കുമെന്ന്‌ യോഗാചാര്യനായ ശിവ്‌ റിയ പറയുന്നു. നിങ്ങളുടെ മനസ്സും ശരീരവും സൗന്ദര്യത്തിന്റെ പുതിയൊരു കാറ്റ്‌ ശ്വസിക്കും. ചര്‍മ്മം, തലമുടി,നഖം എന്നിവയ്‌ക്ക്‌ പുതുജന്മം ലഭിക്കുകയും ഈ തിളക്കം എന്നെന്നും നിലനില്‍ക്കുകയും ചെയ്യും. വാര്‍ദ്ധക്യത്തെ തടയാനും ശരീരത്തിന്‌ അസാമാന്യമായ വഴക്കം സമ്മാനിക്കാനും യോഗയ്‌ക്ക്‌ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാട്ട്‌ മൂളുക

പാട്ട്‌ മൂളുക

നാല്‌ മണിക്കൂറില്‍ കൂടുതലായി നിങ്ങള്‍ ജോലി ചെയ്‌തു കൊണ്ടിരിക്കുകയാണെങ്കില്‍ പുറത്തേയ്‌ക്കിറങ്ങുക. ഒരു മൂളിപ്പാട്ട്‌ പാടി അല്‍പ്പനേരം നടക്കുക. വ്യത്യാസം അനുഭവച്ചിറിയാനാകും. " ഇഷ്ടഗാനം മൂളുന്നത്‌ വളരെ നല്ലതാണ്‌. സ്വന്തം ശബ്ദം ശ്രദ്ധിക്കുന്നത്‌ നിങ്ങളിലെ സ്‌ത്രീത്വത്തെ ഉണര്‍ത്തും. നിങ്ങള്‍ക്ക്‌ നവോന്മേഷം ലഭിക്കുകയും ചെയ്യും." ഗായികയായ രാഗേശ്വരി പറയുന്നു.

പുഞ്ചിരിക്കുക

പുഞ്ചിരിക്കുക

കണ്ണാടിയില്‍ നോക്കി പുഞ്ചിരിക്കുക. നിങ്ങളുടെ ചുണ്ട്‌ വിടരുന്ന കാഴ്‌ച നിങ്ങളില്‍ സന്തോഷം നിറയ്‌ക്കുക മാത്രമല്ല വിഷമങ്ങള്‍ അകറ്റുകയും ചെയ്യും. പുഞ്ചിരി നിങ്ങളുടെ ശരീരത്തിലും മനസ്സിലും ഒരുപാട്‌ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്‌. ചിരിക്കുമ്പോള്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിനുകള്‍ ഉത്‌പാദിപ്പിക്കപ്പെടും. ചിരിക്കുമ്പോള്‍ മാനസികോല്ലാസം അനുഭവപ്പെടാന്‍ കാരണമിതാണ്‌. മനസ്സിന്റെ സന്തോഷവും തിളക്കവും അനുഭവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്‌ പുഞ്ചിരിയെന്ന്‌ നൃത്തവിദഗ്‌ദ്ധയായ സരിനാ ജയിന്‍ വ്യക്തമാക്കി.

English summary

simple ways look gorgeous

Want to be gorgeous day by day?. No need to spent much time and money. some natural ways will work. Breathe in some fresh air, smile at your reflection, learn a yoga posture. Feeling beautiful isn't all about make-up
Story first published: Tuesday, February 18, 2014, 13:38 [IST]
X
Desktop Bottom Promotion