For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിയിലൂടെ തിളങ്ങും ചര്‍മം

|

ചര്‍മഭംഗി ഒരാളുടെ സൗന്ദര്യം നിര്‍ണയിക്കുന്നതിലെ ഒരു പ്രധാന ഘടകമാണ്. തിളങ്ങുന്ന ചര്‍മം ചിലര്‍ക്കു മാത്രം ജന്മനാ ലഭിയ്ക്കുന്ന സൗഭാഗ്യവും.

തിളങ്ങുന്ന ചര്‍മത്തിന് പല ഘടകങ്ങളും ചര്‍മസംരക്ഷണവുമെല്ലാമുണ്ട്. ചര്‍മസ്വാഭാവം എന്താണെങ്കിലും ചര്‍മസംരക്ഷണത്തിലൂടെ ഒരു പരിധി വരെ ചര്‍മസൗന്ദര്യം കാത്തുസൂക്ഷിയ്ക്കുകയും ചെയ്യാം.

സൗന്ദര്യമേകും ഭക്ഷണങ്ങള്‍സൗന്ദര്യമേകും ഭക്ഷണങ്ങള്‍

ചര്‍മസംരക്ഷണത്തില്‍ കുളിയ്ക്കും ഒരു പ്രധാന ഘടകമുണ്ട്. കുളിയിലൂടെയും തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാന്‍ സാധിയ്ക്കും. ഇത് ഏതു വിധത്തിലെന്നറിയണോ,

ഒായില്‍ മസാജ്

ഒായില്‍ മസാജ്

കുളിയ്ക്കുന്നതിനു മുന്‍പ് ശരീരത്തില്‍ ഒായില്‍ മസാജ് നടത്തുന്നത് നല്ലതാണ്. ഇത് തിളങ്ങുന്ന ചര്‍മം നല്‍കും.

ഇളംചൂടുവെള്ളത്തില്‍ കുളി

ഇളംചൂടുവെള്ളത്തില്‍ കുളി

ഇളംചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് ചര്‍മത്തിന് പുതുജീവന്‍ നല്‍കും. അധികം ചൂടുള്ള വെള്ളം ഒഴിവാക്കുക.

സോപ്പു തേച്ചു കുളി

സോപ്പു തേച്ചു കുളി

സോപ്പു തേച്ചു കുളിയ്ക്കുന്നത് സുഗന്ധം നല്‍കുമെങ്കിലും ഇത് ചര്‍മത്തിന് അത്ര നല്ലതല്ല. ഇതിലെ കെമിക്കലുകള്‍ ചര്‍മത്തെ വരണ്ടതാക്കും. ചെറുപയര്‍ പൊടി പോലുള്ള സ്വാഭാവിക വഴികള്‍ സ്വീകരിയ്ക്കുന്നതായിരിയ്ക്കും നല്ലത്.

സ്‌ക്രബ്

സ്‌ക്രബ്

ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും ചര്‍മം സ്‌ക്രബ് ചെയ്യുന്നത് നല്ലതായിരിക്കും. ഇത് മൃതകോശങ്ങള്‍ അകറ്റാന്‍ സഹായിക്കും.

 പുറം

പുറം

ചര്‍മത്തിന്റെ പുറംഭാഗത്തെ തൊലി പരുപരുത്തതും വരണ്ടതുമാകാന്‍ സാധ്യത കൂടുതലാണ്. ഇതുകൊണ്ടുതന്നെ പുറം ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും സ്‌ക്രബ് ചെയ്യുക തന്നെ വേണം.

കൂടുതല്‍ സമയം കുളിയ്ക്കുന്നത്

കൂടുതല്‍ സമയം കുളിയ്ക്കുന്നത്

കൂടുതല്‍ സമയം കുളിയ്ക്കുന്നത് ഒഴിവാക്കുക. വെള്ളവുമായി ശരീരം കൂടുതല്‍ സമയം സമ്പര്‍ക്കത്തിലാകുമ്പോള്‍ ശരീരത്തിലുള്ള സ്വാഭാവിക എണ്ണമയം നഷ്ടപ്പെടും. ഇത് ചര്‍മം വരണ്ടതാകാന്‍ വഴിയൊരുക്കും.

അമര്‍ത്തി തുടയ്ക്കരുത്

അമര്‍ത്തി തുടയ്ക്കരുത്

കുളി കഴിഞ്ഞ ശേഷം ചര്‍മം അമര്‍ത്തി തുടയ്ക്കരുത്. ഇത് ചര്‍മത്തിലെ സ്വാഭാവികത നഷ്ടപ്പെടുത്തും ചര്‍മത്തിലെ വെള്ളം ഒപ്പിയെടുക്കുക മാത്രം ചെയ്യുക.

മോയിസ്ചറൈസര്‍

മോയിസ്ചറൈസര്‍

കുളി കഴിഞ്ഞ ഉടനെ ചര്‍മത്തില്‍ മോയിസ്ചറൈസര്‍ പുരട്ടേണ്ടത് അത്യാവശ്യം. അല്ലെങ്കില്‍ ചര്‍മം വല്ലാതെ വരണ്ടതാകും.

ദിവസവും കുളിയ്ക്കണം

ദിവസവും കുളിയ്ക്കണം

ദിവസവും കുളിയ്ക്കണം. ഇത് ചര്‍മത്തിലെ അഴുക്കും ചെളിയുമെല്ലാം നീക്കും. ഇത് ചര്‍മത്തിന് പുതുജീവന്‍ നല്‍കും.

English summary

Bathing Tips For Glowing Skin

The right bathing tips can help you get great skin. Try these bathing tips for glowing skin to look and feel beautiful.
Story first published: Wednesday, February 26, 2014, 12:48 [IST]
X
Desktop Bottom Promotion