Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചര്മഭംഗിയ്ക്ക് ചില വഴികള്
ഭംഗിയുള്ള ചര്മം ആരും ആഗ്രഹിക്കും. ഇതിനായി ആദ്യം കണ്ടെത്തുന്ന മാര്ഗം കോസ്മെറ്റിക്സ് ഉപയോഗമായിരിക്കും. എന്നാല് തൊലിപ്പുറത്തെ സൗന്ദര്യത്തിന് ആദ്യം ചില ഉള്ളുകള്ളികളും അറിഞ്ഞിരിക്കണമെന്നതാണ് വാസ്തവം.
ചര്മം സുന്ദരമാക്കി വയ്ക്കാന് വേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിയൂ.

ചര്മഭംഗിയ്ക്ക് ചില വഴികള്
ആരോഗ്യത്തിനെന്ന പോലെ നല്ല ചര്മത്തിനും ഭക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്. വൈറ്റമിന് സി കൂടുതലടങ്ങിയ ഭക്ഷണം കഴിയ്ക്കുക. കൊഴുപ്പും കാര്ബോഹൈഡ്രേറ്റും കുറയ്ക്കുക. പഴങ്ങള്, പച്ചക്കറികള്, ആരോഗ്യകരമായ പാനീയങ്ങള് എന്നിവ ഡയറ്റില് ഉള്പ്പെടുത്തണം.

ചര്മഭംഗിയ്ക്ക് ചില വഴികള്
വ്യായാമം ആരോഗ്യത്തിനെന്ന പോലെ ചര്മത്തിനും ഗുണം ചെയ്യും. വ്യായാമം ചെയ്യുന്നതു കൊണ്ട് രക്തപ്രവാഹം വര്്ദ്ധിക്കും. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ചര്മത്തില് ചുളിവുകള് വീഴുന്നത് ഒഴിവാക്കാനും ഇതിനാല് സാധിയ്ക്കും.

ചര്മഭംഗിയ്ക്ക് ചില വഴികള്
നല്ല ഉറക്കം ചര്മത്തിന്റ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഈ സമയത്താണ് ചര്മം കേടുപാടുകള് തീര്ക്കുകയെന്നു പറയും. ഉറക്കക്കുറവ് വിളറിയ ചര്മത്തിനും ക്ഷീണിച്ച കണ്ണുകള്ക്കും ഇട വരുത്തും.

ചര്മഭംഗിയ്ക്ക് ചില വഴികള്
ഗര്ഭകാലത്ത് ചര്മത്തിന് കാര്യമായ കേടുപാടുകള് വരാന് സാധ്യതയുണ്ട്. സ്ട്രെച്ച് മാര്ക്കുകള് തന്നെയാണ് പ്രധാന കാര്യം. ഇതൊഴിവാക്കാന് വൈറ്റമിന് എ അടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കുക. മുഖക്കുരു വരാനും ഈ സമയത്ത് സാധ്യതയുണ്ട്. മുഖം ദിവസവും രണ്ടുമൂന്നു തവണയെങ്കിലും കഴുകുക.

ചര്മഭംഗിയ്ക്ക് ചില വഴികള്
കടുത്ത വെയില് ചര്മത്തിന് ദോഷം വരുത്തും. പുറത്തിറങ്ങുമ്പോള് സണ്സ്ക്രീന് ഉപയോഗിക്കുന്നത് ശീലമാക്കുക. ധാരാളം വെള്ളം കുടിയ്ക്കുക. ദേഹത്തെ സംരക്ഷിക്കാന് ദേഹവും കൈ കാലുകളും മൂടുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കാം. കണ്ണുകളെ സംരക്ഷിക്കാന് സണ്ഗ്ലാസ് ധരിക്കാം.

ചര്മഭംഗിയ്ക്ക് ചില വഴികള്
പ്രായമാകുന്തോറും ചര്മത്തില് ചുളിവുകള് വീഴാന് സാധ്യത കൂടുതലാണ്. ഇതൊഴിവാക്കാന് വൈറ്റമിന് സി അടങ്ങിയ ഭക്ഷണവും ക്രീമുകളും ഉപയോഗിക്കുക. ചര്മത്തിന് ദോഷം വരുത്താത്ത കോസ്മെറ്റിക്സ് തെരഞ്ഞെടുക്കുക.

ചര്മഭംഗിയ്ക്ക് ചില വഴികള്
മദ്യപാനം ആരോഗ്യത്തിനെന്ന പോലെ ചര്മത്തിനും ദോഷം വരുത്തും. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കും. ചര്മം തൂങ്ങാനും ചര്മത്തില് ചുളിവുകള് വീഴാനും ഇട വരുത്തും.

ചര്മഭംഗിയ്ക്ക് ചില വഴികള്
പുകവലിയും ചര്മത്തിനു ദോഷം വരുത്തുന്ന ഒന്നു തന്നെയാണ്. പുകവലിയും ഒഴിവാക്കുക.

ചര്മഭംഗിയ്ക്ക് ചില വഴികള്
മുഖം പുറത്തു പോയി വന്നാല് വൃത്തിയായി കഴുകാന് മറക്കരുത്. പൊടിയും പുകയുമെല്ലാം ചര്മത്തിന് ദോഷം വരുത്തുന്ന ഘടകങ്ങള് തന്നെയാണ്.



Click it and Unblock the Notifications
