Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സ്ട്രെച്ച് മാര്‍ക്സ് അകറ്റാന്‍ വീട്ടുവിദ്യകള്‍
സ്ട്രെച്ച് മാര്‍ക് സ്ത്രീകളുടെ പ്രധാന പ്രശ്നമാണ്. ഗര്‍ഭധാരണവും പ്രസവവുമാണ് മിക്കവാറും ഇതിന് വഴിയൊരുക്കുക. പെട്ടെന്ന് തടി കൂടുമ്പോഴും ഈ പ്രശ്നമുണ്ടാകും.
ചര്‍മം വലിയുന്നതും അയയുന്നതുമാണ് പ്രധാനമായും ഇതിന് കാരണം. ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്പോഴും സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ പ്രസവശേഷം വയര്‍ പൂര്‍വസ്ഥിതിയിലാകുമ്പോഴും ഇത്തരം മാര്‍ക്കുകള്‍ മാറിയെന്നു വരില്ല.
ഗര്‍ഭകാലത്ത് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചിലതരം ലേപനങ്ങളുണ്ട്. ഇവ പുരട്ടുന്നത് സ്ട്രെച്ച് മാര്‍ക്കുകള്‍ ഒരു പരിധി വരെ മാറാന്‍ സഹായിക്കുമെങ്കിലും പൂര്‍ണപരിഹാരമായെന്നു വരില്ല. സ്ട്രെച്ച് മാര്കുകള് അകറ്റാന്‍ സഹായിക്കുന്ന ചില വീട്ടുവിദ്യകളുണ്ട്. ഇവയെക്കുറിച്ച് അറിയൂ.

മസിലുകളും ചര്‍മവും അയയുന്നതാണ് സ്ട്രെച്ച് മാര്കുകള് വരാനുള്ള പ്രധാന കാരണം. വ്യായാമം ഇതിന് മസിലുകള്‍ക്കും ചര്‍മത്തിനും മുറുക്കം ലഭിക്കാനുള്ള നല്ലൊരു വഴിയാണ്.

വൈറ്റമിന്‍ സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് മറ്റൊരു മാര്‍ഗം. ഇവ പുതിയ ചര്‍മകോശങ്ങളുണ്ടാകാന്‍ സഹായിക്കും. ഇത് സ്ട്രെച്ച് മാര്‍ക്സ് കുറയ്ക്കും.

ആപ്രിക്കോട്ട് ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നതും മൃതകോശങ്ങളെ അകറ്റി പുതിയ ചര്‍മകോശങ്ങളുണ്ടാകാന്‍ സഹായി

ചിലതരം എണ്ണകള്‍, ജോജോബ ഓയില്‍, ബദാം എണ്ണ, അലോക്കാഡോ ഓയില്‍ എന്നിവ സ്ട്രെച്ച് മാര്‍ക്സുള്ളിടത്ത് പുരട്ടുന്നതും നല്ലതു തന്നെ. ഇവ ചര്‍മത്തിന്റെ വരള്‍ച്ചയും വലിച്ചിലും കുറയ്ക്കും.

കൊക്ക ബട്ടര്‍ കൊണ്ട് ഗര്‍ഭകാലത്തു തന്നെ ചര്‍മം മസാജ് ചെയ്യുന്നത് നല്ലതായിരിക്കും.ഇതിലുള്ള എന്‍സൈമുകള്‍ ചര്‍മകോശങ്ങള്‍ നശിക്കുന്നതും കേടു വരുന്നതും തടയും. ഗര്‍ഭത്തിന്റെ തുടക്കം മുതല്‍ ഇത് പുരട്ടണം.

അവോക്കാഡോ, ലാവെന്‍ഡര്‍ ഒായിലുകളും വൈറ്റമിന്‍ ഇ, എ ക്യാപ്സൂളുകളും കൂട്ടിച്ചേര്‍ത്ത് ചര്‍മത്തില്‍ മസാജ് ചെയ്യുന്നതും സ്ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാന്‍ സഹായിക്കും.

സ്ട്രെച്ച് മാര്‍ക്സ് അകറ്റാനുള്ള മറ്റൊരു വഴിയാണ് അലോവെറ അതായത് കറ്റാര്‍വാഴ. ഇതിന്റെ ജെല്‍ പാടുകള്‍ ഉള്ളിടത്ത് മസാജ് ചെയ്യാം.



Click it and Unblock the Notifications
