Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ചര്‍മ്മം വരണ്ടതാണോ? കറ്റാര്‍വാഴ ജെല്‍ പതിവാക്കും മുന്‍പ് ഇവ അറിഞ്ഞു വെച്ചോളൂ
പ്രകൃതിദത്ത സൗന്ദര്യ വര്‍ദ്ധക വസ്തുക്കളോട് മനുഷ്യന് പ്രിയം ഏറിക്കൊണ്ടിരിക്കുകയാണ്. അതില്‍ തന്നെ ഏറ്റവും സൂപ്പര്‍ ഹിറ്റായൊരു ഉല്പന്നമാണ് കറ്റാര്‍വാഴ. പൊതുവില്‍ ദോഷവശങ്ങള്‍ കുറവുള്ള പ്രകൃതിദത്ത മോയ്സ്ച്വറൈസര്‍, ക്രീം, ആന്റിഏയ്ജിംഗ് ക്രീം എന്നിങ്ങനെ ഒട്ടനവധി വിശേഷണങ്ങള്‍ കറ്റാര്‍വാഴയ്ക്കുണ്ട്. ഇവയെല്ലാം സത്യവുമാണ്. എന്നാല്‍, വരണ്ട ചര്‍മ്മമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ചില ദോഷവശങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

കറ്റാര്‍വാഴയുടെ ഗുണങ്ങള്‍
ഒട്ടനവധി സൗന്ദര്യ ഗുണങ്ങളാല്‍ സമ്പന്നമാണ് കറ്റാര്‍വാഴ. പതിവായി ചര്‍മ്മത്തില്‍ കറ്റാര്‍വാഴ പുരട്ടിയാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടും. അതുപോലെ, നിരവധി ഗുണങ്ങളും ലഭിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.
- ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റുന്നു.
- ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
- മുഖക്കുരുവും കറുത്ത പാടുകളും അകറ്റുന്നു.
- ചര്‍മ്മത്തില്‍ നിന്നും വരളകളും ചുളിവുകളും അകറ്റുന്നു.
- നിറം വര്‍ദ്ധിപ്പിക്കുന്നു.
- ചര്‍മ്മത്തെ മോയ്സ്ച്വര്‍ ചെയ്യുന്നു.
Also Read: മൃതകോശങ്ങള്‍ മുഖ സൗന്ദര്യം നശിപ്പിച്ചുവോ? വീണ്ടെടുക്കാന്‍ റവ മതി
വരണ്ട ചര്‍മ്മം
ഓയ്ലി സ്കിന്‍ പോലെ തന്നെ പലരിലും വരണ്ട ചര്‍മ്മം കണ്ടുവരാറുണ്ട്. ഏറ്റവും കൂടുതല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ വേട്ടയാടുന്നതും വരണ്ട ചര്‍മ്മം ഉള്ളവരിലാണ്. വരണ്ട ചര്‍മ്മം ഉള്ളവരില്‍ പ്രായം അമിതമായി തോന്നാം. നെറ്റിയില്‍ ചുളിവുകള്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. മുഖക്കുരു വര്‍ദ്ധിക്കാനും വരണ്ട ചര്‍മ്മം ഒരു കാരണമാണ്. ചര്‍മ്മം വേഗത്തില്‍ ചുളിയാനും, മൊരി വരാനും വരണ്ട ചര്‍മ്മം കാരണമാകുന്നു. കൂടാതെ, ചര്‍മ്മ രോഗങ്ങളും ഇവരില്‍ അമിതമായിരിക്കും.

വരണ്ട ചര്‍മ്മവും കറ്റാര്‍വാഴയും
വരണ്ട ചര്‍മ്മം ഉള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, കറ്റാര്‍വാഴ പുരട്ടുമ്പോള്‍ ചില അഅസ്വസ്ഥതകളും, അലര്‍ജി പ്രശ്നങ്ങളും ചര്‍മ്മത്തില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
- ചര്‍മ്മത്തില്‍ പുകച്ചില്‍ ഉണ്ടാകാന്‍ സാധ്യത
- ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ചുവന്ന് തടിക്കുക എന്നിവ ഉണ്ടാകാം.
- മുറിവുകളില്‍ അമിതമായി പുരട്ടുന്നത് സ്വഭാവികമായി മുറിവുണങ്ങാനുള്ള ശരീരത്തിന്റെ ശേഷിയെ ഇല്ലാതാക്കുന്നു.
- പഴുപ്പ്, മുറിവ്, എന്നിവ ഉള്ള സ്ഥലങ്ങളില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് അണുബാധയ്ക്ക് കാരണമാണ്.
- കുരുക്കള്‍ മുഖത്ത് പൊന്താനുള്ള സാധ്യത.
ശ്രദ്ധിക്കേണ്ടവ
അലര്‍ജി പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കാണിക്കുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ കടകളില്‍ നിന്നും കറ്റാര്‍വാഴ ജെല്‍ വാങ്ങുമ്പോള്‍ അതില്‍ ആര്‍ട്ടിഫിഷ്യല്‍ നിറവും മണവും ചേര്‍ക്കാത്ത കറ്റാര്‍വാഴ ജെല്‍ നോക്കി വാങ്ങാന്‍ ശ്രദ്ധിക്കുക. അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാതിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
