Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
വരണ്ട ചര്‍മ്മം വെറും ചര്‍മ്മ പ്രശ്‌നമല്ല: കിഡ്‌നി തകരാറും പ്രമേഹക്കൂടുതലും
തണുപ്പ് കാലമായി, അത് ആരോഗ്യത്തിന്റെ കാര്യത്തിലും ചര്‍മ്മത്തിന്റെ കാര്യത്തിലും പ്രതിഫലിക്കുന്ന സമയം കൂടിയാണ്. ചര്‍മ്മം വരണ്ടതായി മാറുന്നതിനും ചുണ്ടുകള്‍ വിണ്ട് പൊട്ടുന്നതിനും കാലുകള്‍ വിണ്ടു പോവുന്നതും എല്ലാം വരണ്ട ചര്‍മ്മം കാരണം സംഭവിക്കുന്നതാണ്. എന്നാല്‍ നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പലപ്പോഴും ഇത്തരത്തില്‍ സംഭവിക്കാവുന്നതാണ്. കാരണം വരണ്ട ചര്‍മ്മം രോഗാവസ്ഥകളുടെ കൂടെ ലക്ഷണമാണ്. പലരും ഇതിനെ അവഗണിക്കുമ്പോള്‍ അത് പല വിധത്തില്‍ ബുദ്ധിമുട്ടുകള്‍ ഭാവിയില്‍ ഉണ്ടാക്കുന്നു.

വരണ്ട ചര്‍മ്മത്തെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇത് ചര്‍മ്മ പ്രശ്‌നമല്ലേ എന്ന് കരുതി വിട്ടുകളയുമ്പോഴാണ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന് അപകടങ്ങളിലേക്ക് ഇത് എത്തുമ്പോള്‍ അപകടകരമായി മാറാതിരിക്കാന്‍ ആദ്യം തന്നെ നമ്മള്‍ ശ്രദ്ധിക്കണം. എന്തൊക്കെയാണ് വരണ്ട ചര്‍മ്മം ഉണ്ടാക്കുന്ന അപകടകരമായ അവസ്ഥകള്‍ എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

പ്രമേഹം കൂടുതലെങ്കില്‍
പ്രമേഹ സംബന്ധമായ രോഗാവസ്ഥകള്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഇതില്‍ തന്നെ രോഗം ബാധിക്കുന്നത് സാധാരണമല്ല. എന്നാല്‍ രോഗാവസ്ഥകള്‍ പലപ്പോഴും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മൂലം ആവാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോള്‍ ശരീരത്തില്‍ ദ്രാവക നഷ്ടം സംഭവിക്കുന്നു. ഇത് പലപ്പോഴും ചര്‍മ്മത്തെ നിര്‍ജ്ജലീകരണത്തിലേക്ക് എത്തിക്കുന്നു. ഇതിന്റെ ഫലമായി ചര്‍മ്മം കൂടുതല്‍ പ്രതിസന്ധിയില്‍ ആവുന്നു. പലപ്പോഴും വിയര്‍പ്പുണ്ടാക്കുന്ന ഗ്രന്ഥികളെ പോലും ഇത് പ്രശ്‌നത്തില്‍ ആക്കിയേക്കാം. അതുകൊണ്ട് നിങ്ങളുടെ വരണ്ടതും വിണ്ടു കീറിയതുമായ ചര്‍മ്മം പ്രമേഹവുമായി വവളരെ അടുത്ത് ബന്ധപ്പെട്ട് കിടക്കുന്നു. ഇതിലൂടെ പലപ്പോഴും പല വിധത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. തീര്‍ച്ചയായും, വരണ്ട ചര്‍മ്മം മാത്രം പ്രമേഹത്തിന്റെ ലക്ഷണമാണ്. ഇതിന്റെ മറ്റ് ലക്ഷണങ്ങളില്‍ ചിലത് ഇവയാണ്. അമിത ദാഹം, ധാരാളം മൂത്രമൊഴിക്കേണ്ടി വരും, പതിവിലും വിശപ്പ് അനുഭവപ്പെടാം. ക്ഷീണം, കാഴ്ച മങ്ങല്‍ എന്നിവയും ശ്രദ്ധിക്കണം. സാധാരണ നടത്തുന്ന ഒരു പരിശോധനയിലൂടെ നിങ്ങള്‍ക്ക് ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. മാത്രമല്ല മധുരം കുറക്കുകയും കൃത്യമായ വ്യായാമവും ഡയറ്റും പിന്തുടരുകയും ചെയ്യുക.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍
തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ പലരിലും ഉണ്ടാവുന്നു. എന്നാല്‍ ഇതിന്റെ ലക്ഷണം ചര്‍മ്മത്തില്‍ നിന്ന് തിരിച്ചറിയാന്‍ സാധിക്കും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? സത്യമാണ്, ചര്‍മ്മത്തില്‍ വരള്‍ച്ച നോക്കി നമുക്ക് തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്നു. പലപ്പോഴും തൈറോയ്ഡ് ഹോര്‍മോണില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ രോഗാവസ്ഥയെ വഷളാക്കുന്നു. എന്നാല്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ക്ക് ചര്‍മ്മത്തില്‍ റിസപ്റ്ററുകള്‍ ഉള്ളതിനാല്‍, ഇത് കോശങ്ങളുടെ പുനരുദ്ധാരണത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധക്കുന്നു. ഇത് ചര്‍മ്മത്തില്‍ വരള്‍ച്ചക്കും പൊട്ടുന്നതിനും കാരണമാകുന്നു.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍
ഒരു രക്തപരിശോധന നടത്തുന്നതിലൂടെ നിങ്ങള്‍ക്ക് തൈറോയ്ഡ് ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് ഹൈപ്പോതൈറോയ്ഡിസം ഉണ്ടെങ്കില്‍ ഹോര്‍മോണ്‍ നില കൃത്യമാക്കുന്നതിന് വേണ്ടിയുള്ള ചികിത്സയും ആരംഭിക്കേണ്ടതായി വരുന്നു. അയോഡിന്‍, സെലിനിയം, സിങ്ക് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതും തൈറോയ്ഡ് പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്‍പം ഗൗരവത്തോടെ കാണേണ്ടതാണ്.

വൃക്കരോഗം
വൃക്കരോഗം ഇന്നത്തെ കാലത്ത് ഒരു സാധാരണ രോഗാവസ്ഥയാണ്. പലരിലും രോഗം നേരത്തേ തിരിച്ചറിയാന്‍ സാധിക്കാത്തത് ഗുരുതരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. വൃക്കരോഗം ഉള്ളവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ ഉറക്കത്തിലോ ബുദ്ധിമുട്ട് നേരിടുന്നു. ഇത് മാത്രമല്ല മൂത്രത്തില്‍ നിറം മാറ്റവും ചര്‍മ്മത്തിലെ അസ്വസ്ഥതയും അപകടം സൃഷ്ടിക്കുന്നു. രക്തത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും ശരിയായ ബാലന്‍സ് നിലനിര്‍ത്താന്‍ വൃക്കകള്‍ക്ക് കഴിയാതെ വരുമ്പോള്‍ അത് ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. അതിന്റെ ഫലമായി ചര്‍മ്മത്തില്‍ ചൊറിച്ചിലും ഇതോടൊപ്പം ചര്‍നമ്മത്തില്‍ വരള്‍ച്ചും എല്ലാം വര്‍ദ്ധിക്കുന്നു.

വൃക്കരോഗം
എന്നാല്‍ എപ്പോഴും രോഗാവസ്ഥ നമുക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കണം എന്നില്ല. മൂത്രത്തിലെ പ്രോട്ടീന്റെ അളവ് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. രോഗനിര്‍ണയം നടത്തുന്നതിന് രക്തപരിശോധനയാണ് ആദ്യത്തെ മാര്‍ഗ്ഗം. എന്നാല്‍ ചര്‍മ്മം കാണിക്കുന്ന ലക്ഷണങ്ങളെ ഒരു കാരണവശാലും അവഗണിക്കരുത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, വൃക്കരോഗം പാരമ്പര്യമായി ഉള്ളവര്‍, അല്ലെങ്കില്‍ നിങ്ങള്‍ക്ക് 60 വയസ്സിന് മുകളിലാണെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തുന്നത് നല്ലതാണ്.

സ്‌കിന്‍ ക്യാന്‍സര്‍
ക്യാന്‍സര്‍ ഏതായാലും അത് ഗുരുതരാവസ്ഥ ഉണ്ടാക്കുന്നതാണ് എന്ന് നമുക്കറിയാം. ഇതില്‍ സ്‌കിന്‍ ക്യാന്‍സറും ഒട്ടും പിന്നിലല്ല. നിങ്ങളുടെ ചര്‍മ്മത്തില്‍ ചുവന്ന പാടുകളോ അല്ലെങ്കില്‍ അടര്‍ന്ന് പോരുന്ന തരത്തിലുള്ള ചര്‍മ്മമോ അതുമല്ലെങ്കില്‍ ചര്‍മ്മം പരുക്കനായി മാറുകയോ ചെയ്താല്‍ അപകടാവസ്ഥയുണ്ടാവുന്നു. ആദ്യം പലപ്പോഴും ഒരു അരിമ്പാറ പോലൊണ് ഇത് കാണപ്പെടുന്നത്. എന്നാല്‍ പിന്നീട് ഓരോ ദിവസം കഴിയുന്തോറും വലിപ്പം കൂടുകയും മുറിവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ ഓരോ മാറ്റവും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications











