Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മൃതകോശങ്ങള്‍ മുഖ സൗന്ദര്യം നശിപ്പിച്ചുവോ? വീണ്ടെടുക്കാന്‍ റവ മതി
ചര്‍മ്മത്തില്‍ മൃതകോശങ്ങള്‍(Dead skins) വരുന്നത് ചര്‍മ്മത്തിന്റെ ഭംഗി ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. മൃതകോശങ്ങള്‍ വര്‍ദ്ധിച്ചാല്‍ ചര്‍മ്മ പ്രശ്നങ്ങളും വര്‍ദ്ധിക്കും. ചര്‍മ്മത്തില്‍ കുരുവരാനും, അതുപോലെ, ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ വര്‍ദ്ധിക്കാനും മൃതകോശങ്ങള്‍ പലപ്പോഴും കാരണമാകാറുണ്ട്. ഈ മൃതകോശങ്ങള്‍ വരാതിരിക്കണമെങ്കില്‍ ചര്‍മ്മം വൃത്തിയായി സൂക്ഷിക്കണം. കൂടാതെ, കൃത്യമായ ഇടവേളകളില്‍ ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യേണ്ടതും അനിവാര്യമാണ്.

പലരും ചാര്‍കോള്‍ മാസ്ക്, അല്ലെങ്കില്‍ ഏതെങ്കിലും സ്ക്രബ് എന്നിവയാണ് ചര്‍മ്മ പരിപാലനത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍, ഇവയൊന്നും കൂടാതെ, റവ(Semolina) ഉപയോഗിച്ച് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. ഇത് എങ്ങനെയെന്ന് നോക്കാം.
റവയുടെ ഗുണങ്ങള്‍
റവയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. അതിനാല്‍, ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിക്കുന്നതാണ്. കൂടാതെ, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതാണ്. അതുപോലെ, റവയില്‍ സ്റ്റാര്‍ച്ച് അടങ്ങിയിരിക്കുന്നതിനാല്‍, ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്യാനും സഹായിക്കുന്നു.
റവ ഫേയ്സ് സ്ക്രബ്
ഈ സ്ക്രബ് തയ്യാറാക്കാന്‍ ആദ്യം മൂന്ന് ടീസ്പൂണ്‍ റവ അര ഗ്ലാസ്സ് പാലില്‍ കുതിര്‍ക്കാന്‍ വെയ്ക്കുക. റവ കുതിര്‍ന്നതിന് ശേഷം ഇതെടുത്ത് മുഖത്ത് പുരട്ടാവുന്നതാണ്. സാവധാനത്തില്‍ സ്ക്രബ് ചെയ്ത് കൊടുക്കുക. അതിനുശേഷം മുഖം കഴുകുക. മുഖം കഴുകി തുടച്ചാല്‍ കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ഇത്തരത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതം ചെയ്യുന്നത് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതാണ്. അതുപോലെ, ചര്‍മ്മ പ്രശ്നങ്ങള്‍ കുറയ്ക്കാനും ഈ സ്ക്രബ് സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എല്ലാ ചര്‍മ്മ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഈ സ്ക്രബ് ഉപയോഗിക്കുന്നത് നല്ലതല്ല. ചിലരില്‍ മുഖക്കുരു, അമിതമായിട്ടുള്ള വരണ്ട ചര്‍മ്മം, എക്സിമ പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇത്തരം ചര്‍മ്മ പ്രശ്നങ്ങള്‍ ഉള്ളവര്‍ റവ സ്ക്രബ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇവ കാരണമായേക്കാം. അതുപോലെ, റവ സ്ക്രബ് ഉപയോഗിച്ച് അമിതമായി ചര്‍മ്മത്തില്‍ ഉരയ്ക്കാതിരിക്കുക. ഇത്തരത്തില്‍ അമര്‍ത്തി ഉരയ്ക്കുന്നത് മുഖക്കുരു വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
