Latest Updates
-
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം!
ഈ ആഹാരങ്ങള്‍ ഒഴിവാക്കിയാല്‍ യുവത്വം നിലനിര്‍ത്താം
പ്രായം കൂടുംതോറും ചര്‍മ്മത്തിലും അതിന്റെതായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടായേക്കാം. പ്രത്യേകിച്ച്, ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് ചര്‍മ്മത്തില്‍ വേഗത്തില്‍ ചുളിവുകള്‍ വീഴുന്നതിനും, ചര്‍മ്മം വരണ്ടതാക്കുന്നതിനും, ചര്‍മ്മത്തില്‍ വേഗം പ്രായം തോന്നിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. നമ്മളുടെ ജീവിത ശൈലി മുതല്‍ നമ്മള് കഴിക്കുന്ന ആഹാരം വരെ ഇത്തരത്തില്‍ ചര്‍മ്മത്തില്‍ പ്രായം തോന്നിപ്പിക്കുന്നതിന് പിന്നിലെ കാരണങ്ങളാണ്.

ഇത്തരം പ്രശ്നങ്ങള്‍ക്ക് ക്രീം മാത്രം പുരട്ടിയാല്‍ പോര, ചില കാര്യങ്ങളില്‍ മാറ്റം വരുത്തുകയും വേണം. പ്രത്യേകിച്ച്, നമ്മള് കഴിക്കുന്ന ആഹാരത്തില്‍ നല്ലപോലെ ശ്രദ്ധ അനിവാര്യമാണ്. ഏത് പ്രായത്തിലും നല്ല യുവത്വം തോന്നുന്നതിനായി ഒഴിവാക്കേണ്ട ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
മധുരം
അമിതമായി മധുരം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. മധുരം കഴിക്കുന്നത് വര്‍ദ്ധിച്ചാല്‍, ചര്‍മ്മത്തില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുന്നു. കൂടാതെ, ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാനും, ചര്‍മ്മം വരണ്ടാതാക്കാനും, ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വേഗത്തില്‍ വീഴുന്നതിനും ഇത് കാരണമാകുന്നു. അതിനാല്‍, മധുരം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, പ്രോസസ്സ്ഡ് ഫുഡുകളില്‍ അടങ്ങിയിരിക്കുന്ന മധുരം ഒഴിവാക്കുന്നത് നല്ലതായിരിക്കും. പകരം, നല്ല ആരോഗ്യകരമായ പഴങ്ങള്‍, നട്സ് എന്നിവ ആഹാരത്തില്‍ ചേര്‍ക്കാവുന്നതാണ്.
എണ്ണപ്പലഹാരങ്ങള്‍
കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും എണ്ണപ്പലഹാരങ്ങള്‍ കഴിക്കാന്‍ പൊതുവേ താല്പര്യം കൂടുതലായിരിക്കും. പ്രത്യേകിച്ച് നല്ല പഴംപൊരി, ഉഴുന്നുവട, പരിപ്പുവട എന്നവിയെല്ലാം കിട്ടിയാല്‍ വയറു നിറയെ കഴിക്കുന്നവര്‍ ധാരാളമാണ്. ചിലര്‍ എല്ലാ ദിവസവും കുറച്ച് വീതം കഴിക്കും. എന്നാല്‍, ഇത്തരത്തില്‍ എണ്ണപ്പലഹാരങ്ങള്‍ അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. പ്രത്യേകിച്ച്, ചര്‍മ്മത്തില്‍ വേഗം കുരുക്കള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. ചര്‍മ്മം വരണ്ടാതാകാനും, ചര്‍മ്മത്തില്‍ വേഗം ചുളിവുകള്‍ വീഴുന്നതിനും എണ്ണപ്പലഹാരങ്ങളുടെ ഉപയോഗം ഒരു പ്രധാന കാരണമാണ്. അതിനാല്‍, ഇത്തരം പലഹാരങ്ങള്‍ക്ക് പകരം, ആവിയില്‍ വേവിച്ചെടുത്ത ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്.
പ്രോസസ്സ്ഡ് മീറ്റ്
ഉപ്പ് ചേര്‍ത്ത് പ്രോസസ്സ് ചെയ്ത് ലഭിക്കുന്ന ഇറച്ചി വിഭവങ്ങള്‍ പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, ഇതില്‍ സോഡിയത്തിന്റെ അളവ് വളരെയധികം കൂടുതലായിരിക്കും. സോഡിയം വര്‍ദ്ധിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. ചര്‍മ്മം വരണ്ട് പോകുന്നതിനും, ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും, ചര്‍മ്മത്തില്‍ വേഗം പ്രായം തോന്നിപ്പിക്കുന്നതിനും ഇത്തരം ആഹാരങ്ങള്‍ കാരണമാകുന്നുണ്ട്.
മദ്യപാനം, പുകവലി
അമിതമായിട്ടുള്ള മദ്യപാനവും പുകവലിയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഒട്ടും തന്നെ നല്ലതല്ല. ചര്‍മ്മം അമിതമായി വരണ്ട് പോകുന്നതിനും, ചര്‍മ്മത്തിന്റെ നിറം മങ്ങുന്നതിനും, ചര്‍മ്മത്തിന്റെ ആരോഗ്യം നശിക്കുന്നതിനും ഇത്തരം ശീലങ്ങള്‍ കാരണമാകുന്നുണ്ട്.
കഴിക്കേണ്ടത്
നല്ലപോലെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ, പഴം പച്ചക്കറികള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കാം. പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ ധാരാളം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കും. ഇത് ചര്‍മ്മത്തിന് നല്ല യുവത്വം നല്‍കാനും സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications