Latest Updates
-
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ
മുടിയും ചര്‍മ്മവും നശിക്കാന്‍ കാരണം
മേക്കപ്പ് കളയാതെ ഉറങ്ങാറുണ്ടോ? കാലാവധി കഴിഞ്ഞ സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ ഉപയോഗിക്കാറുണ്ടോ? നഖം കടിക്കുന്ന ശീലം ഉണ്ടോ? നനഞ്ഞ മുടി ചീകാറുണ്ടോ? ഇതിനെല്ലാം അതെ എന്ന ഉത്തരമാണെങ്കില്‍ നിങ്ങള്‍ വളരെ വലിയ മണ്ടത്തരങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പുരുഷന് പുറത്ത് പറയാന്‍ മടിയ്ക്കും കാര്യങ്ങള്‍
ഇന്ന് പലരും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് മുടി കൊഴിച്ചില്‍, മുഖത്ത് ചുളിവുകള്‍ വരുക, മുഖത്ത കറുത്ത പാടുകള്‍ വരിക, ഇതിനെല്ലാം കാരണം മിക്കപ്പോഴം നിങ്ങളുടെ അശ്രദ്ധമായ സൗന്ദര്യ ശൈലികള്‍ ആവാം. അവ ഏതൊക്കെ എന്ന് നോക്കാം.

മേക്കപ്പ് കഴുകി കളയാതെ ഉറങ്ങുക
പലരും ചെയ്യുന്ന ഒന്നാണ് മേക്കപ്പ് കഴുകി കളയാതെ ഉറങ്ങാന്‍ കിടക്കുക എന്നത്. ക്ഷീണിച്ചാണ് പുറത്തുനിന്നും വീട്ടില്‍ വരുന്നതെങ്കില്‍ പലരും അതേപടി ഉറങ്ങാന്‍ പോവും. എന്നാല്‍ ഇത് നിങ്ങളുടെ ചര്‍മ്മം എത്രമാത്രം നശിപ്പിക്കുന്നുണ്ടെന്ന് പലരും ഓര്‍ക്കാറില്ല. മേക്കപ്പും പുറത്തുനിന്നുളള പൊടിയും അഴുക്കും ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ച്് ഇത്് മുഖക്കുരുപോലുളള ചര്‍മ്മ രോഗങ്ങള്‍ ഉണ്ടാക്കും

പ്രതിവിധികള്‍
ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അഞ്ചോ പത്തോ മിനിട്ട് നിങ്ങളുടെ ചര്‍മ്മത്തിന് വേണ്ടി മാറ്റിവയ്ക്കുക. വെളിച്ചണ്ണയോ ഒലീവ് ഓയിലോ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യുക, ശേഷം വീര്യം കുറഞ്ഞ ക്ലെന്‍സര്‍ മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കും. സ്തനം വളരും, ആയുര്‍വേദ ലേപനങ്ങള്‍ പുരട്ടൂ

സ്ഥിരമായി മുടി വെട്ടരുത്
നീണ്ട മുടി കെട്ടിവച്ച് നടക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടോ നിങ്ങള്‍ സ്ഥിരമായി മുടി വെട്ടാറുണ്ടോ എങ്കില്‍ ഇതൊരു അനാരോഗ്യകരമായ ശിലമാണ്. മുടി സ്ഥിരമായി വെട്ടിയാലേ വളരൂ എന്നത് ഒരു മിഥ്യാ ധാരണയാണ്.

പ്രതിവിധികള്‍
മുടി 45 ദിവസം കൂടുമ്പോള്‍ വെട്ടുക. മുടിയുടെ തുമ്പ് പിളരുന്നുണ്ടങ്കില് മുടിയെ പോഷിപ്പിക്കൂന്ന എണ്ണകള്‍ പുരട്ടുക. എന്നിട്ടും രക്ഷയില്ലങ്കില് മാത്രം മുടിയുടെ തുമ്പ് പിളര്‍ന്നത് വെട്ടുക

ചൂടുവെളളത്തിലുളള കുളി
ചൂടുവെളളത്തിലുളള കുളി നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മുടിയിലും ചര്മ്മത്തിലുമുളള നാച്ചുറല്‍ ഓയില്‍ കളഞ്ഞുപോവൂന്നു. ഇത് മുടിയും ചര്‍മ്മവും വരണ്ടു പൊട്ടാന്‍ ഇടയാക്കുന്നു.

പ്രതിവിധികള്‍
മുടിയും ചര്‍മ്മവും വരണ്ടു പൊട്ടുന്നത് തടയാന്‍ ചൂടുവെളളത്തില്‍ കുളിച്ചശേഷം കുറച്ച് തണുത്ത വെളളം മുടിയിലും ചര്‍മ്മത്തിലും ഒഴിക്കുക. ഇത് നിങ്ങളുടെ ചര്‍മ്മവും മുടിയും തിളക്കമുളളതും ആരോഗ്യമുളളതുമാക്കുന്നു.

മുടിയില്‍ കളിക്കുന്നത്
മുടിയില്‍ കളിക്കുന്ന ശീലം പലര്‍ക്കുമുണ്ട് ഇത് മുടി കൊഴിയാനും മുടിയില്‍ കെട്ടുവീഴാനും മുടി പൊട്ടാനും ഇടയാക്കുന്നു.

പ്രതിവിധികള്‍
മുടി പിറകില്‍ കെട്ടിവയ്ക്കുക ഇത് മുടിയില്‍ കളിക്കുന്ന ശീലം ഒരു പരിധിവരെ മാറാന്‍ ഇടയാക്കും. മിനുസമുളള ചീപ്പുകള്‍ ഉപയോഗിക്കുക ഇത് കെട്ടുവീണ മുടി പെട്ടെന്നു ശരിയാക്കാന്‍ സഹായിക്കും. നാരങ്ങയും വെളിച്ചെണ്ണയും നരച്ച മുടിയെ കൊല്ലുന്നു



Click it and Unblock the Notifications
