Latest Updates
-
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം!
നാരങ്ങയും വെളിച്ചെണ്ണയും നരച്ച മുടിയെ കൊല്ലുന്നു
സൗന്ദര്യ സംരക്ഷണത്തിന് ഏത് മാര്‍ഗ്ഗവും സ്വീകരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങളില്‍ ചിലത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ് കാര്യം. ഫലം ആഗ്രഹിച്ച് ചെയ്യുന്നത് പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുക എന്നത് പലരും മറന്നു പോകുന്നു. നിമിഷനേരം മതി ഇവയെല്ലാം പരിഹരിയ്ക്കാന്‍
മുടിയുടെ സൗന്ദര്യ കാര്യത്തിലും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലുമായിരിക്കും പലര്‍ക്കും ടെന്‍ഷന്‍. എന്നാല്‍ ഇനി അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കി അകാലനരയ്ക്ക് വിട നല്കാന് ഒരു ഒറ്റമൂലി ഉണ്ട്. നാരങ്ങയും വെളിച്ചെണ്ണയും ചേര്‍ത്ത് വെളുത്ത മുടികളെയെല്ലാം കറുപ്പിക്കാം. എങ്ങനെയെന്ന് നോക്കാം.

വെളിച്ചെണ്ണ
ആരോഗ്യ സൗന്ദര്യ കാര്യങ്ങളില്‍ മുന്നിലാണ് വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുടി വളര്‍ച്ചയെ സഹായിക്കുന്നു. കൂടാതെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും മുടിയ്ക്ക് കറുപ്പ് നിറം നല്‍കാനും വെളിച്ചെണ്ണ മുന്നില്‍ തന്നെയുണ്ട്.

നാരങ്ങ
വിറ്റാമിന്‍ സി ആണ് നാരങ്ങയുടെ പ്രത്യേകത. മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഉണ്ടാക്കുന്ന ഗുണം ഡോക്ടര്‍ കുറിച്ച് തരുന്ന മരുന്നുകളേക്കാള്‍ ഗുണം ചെയ്യും.

അകാല നരയെ പ്രതിരോധിയ്ക്കാന്‍
അകാല നരയെ പ്രതിരോധിയ്ക്കാന്‍ ഇവ രണ്ടും ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ ഇവ ഉപയോഗിക്കുന്ന കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്നതെങ്ങനെ?
മൂന്ന് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും 50 മില്ലി ലിറ്റര്‍ വെളിച്ചെണ്ണയും ആണ് ഈ ഒറ്റമൂലി തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്നതെങ്ങനെ?
നാരങ്ങ നീരും വെളിച്ചെണ്ണയും നല്ലതു പോലെ മിക്സ് ചെയ്തതിനു ശേഷം തലയില്‍ തേച്ചു പിടിപ്പിക്കുക. ചുരുങ്ങിയത് 10 മിനിട്ടെങ്കിലും മസ്സാജ് ചെയ്യണം.

തയ്യാറാക്കുന്നതെങ്ങനെ?
തലയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിച്ചതിനു ശേഷം 45 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

മുടിയ്ക്ക് കറുപ്പ് നിറം നല്കുന്നു
മുടിയ്ക്ക് കറുപ്പ് നിറം നല്‍കുകയും മുടിയുടെ തിളക്കം നിലനിര്‍ത്തുകയും ചെയ്യുന്നു. മുടിയ്ക്ക് ആരോഗ്യം നല്‍കാനും ഈ കൂട്ട് ഫലപ്രദമാണ്.



Click it and Unblock the Notifications
