Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അണ്ഡവാഹിനിക്കുഴലിലെ തടസം മാറ്റാനാകുമോ?

Posted by:
Published: Monday, July 16, 2012, 12:52 [IST]

07 16 Effect Fellopian Tube Block Pregnancy
 

സ്ത്രീ വന്ധ്യതയ്ക്കുള്ള പല കാരണങ്ങളില്‍ ഒന്നാണ് അണ്ഡവാഹിനിക്കുഴലുകളിലെ തടസം. ബ്ലോക്ക്ഡ് ഫെല്ലോപിയന്‍ ട്യൂബ്‌സ് എന്നാണ് വൈദ്യശാസ്ത്രം ഇതിനെ വിശദീകരിക്കുന്നത്.

പണ്ടുകാലത്ത് ഇത് കുഞ്ഞ് എന്ന സ്വപ്‌നത്തിനു നേരെ വാതില്‍ കൊട്ടിയടക്കുന്ന ഒരു അവസ്ഥയായിരുന്നു. എന്നാല്‍ ഇന്ന് ഇതിന് പരിഹാരങ്ങളും ലഭ്യമാണ്.

വന്ധ്യതയ്ക്കുള്ള കാരണം അണ്ഡവാഹിനിക്കുഴലിലെ തടസം തന്നെയാണോ എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഈ പ്രശ്‌നം നേരത്തെ തിരിച്ചറിയാന്‍ വഴികളൊന്നുമില്ല. ഗര്‍ഭം ധരിക്കാത്തതിനെ തുടര്‍ന്ന് നടത്തുന്ന പരിശോധനകളിലാണ് ഇത് തെളിയുക.

വയറുവേദന, ട്യൂബിലുണ്ടാകുന്ന ഗര്‍ഭം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവ ചിലപ്പോള്‍ ഇതിന്റെ ലക്ഷണങ്ങളാകാം. എന്നാല്‍ ഇവ അണ്ഡവാഹിനിക്കുഴലുകളിലെ തടസത്തെയാണ് കാണിക്കുന്നതെന്ന കാര്യം തീര്‍ത്തു പറയാന്‍ സാധിക്കില്ല.

ഇത് കണ്ടെത്താല്‍ എച്ച്‌സിജി, ഇന്‍ട്രാ വജൈനല്‍ അള്‍ട്രാസൗണ്ട് തുടങ്ങിയ രണ്ടുതരം ടെസ്റ്റുകളുണ്ട്. ഇതുവഴി ട്യൂബിലെ തടസങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് കണ്ടെത്താന്‍ സാധിക്കും. ചിലപ്പോള്‍ ഇത് ജന്മനാ ഉള്ള പ്രശ്‌നമായിരിക്കും. ഇത് ഗുരുതരമായ ഒരു പ്രശ്‌നമാണ്. ചിലപ്പോള്‍ മുന്‍പ് ട്യൂബില്‍ ഉണ്ടായിട്ടുള്ള ഗര്‍ഭധാരണമായിരിക്കും ഇത്തരം ബ്ലോക്കിന് കാരണം. ഈ ഗര്‍ഭധാരണം വഴി ചില കോശങ്ങള്‍ ട്യൂബ് തടസപ്പെടുത്തുകയാണ് ചെയ്യുക. ഇത് ചികിത്സിച്ചു മാറ്റാവുന്ന പ്രശ്‌നം മാത്രമാണ്.

ചില സ്ത്രീകളില്‍ ഒരു ട്യൂബ് മാത്രമെ തടസപ്പെട്ടിരിക്കൂ. ഇവര്‍ക്ക് ഓവുലേഷന്‍ കൃത്യമായി നടക്കുന്നുണ്ടെങ്കില്‍ ഗര്‍ഭധാരണം സാധ്യമാണ്. എന്നാല്‍ ഇരു ട്യൂബുകളും തടസപ്പെട്ടിരിക്കുകയാണെങ്കില്‍ ശസ്ത്രക്രിയ ആവശ്യമായി വരും. ഇത് ലാപ്രോസ്‌കോപി വഴി ചെയ്യാം. എന്നാല്‍ ഗുരുതരമായ ബ്ലോക്കാണെങ്കില്‍ ശസ്ത്രക്രിയ കൊണ്ട് കാര്യമുണ്ടായെന്നു വരില്ല.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഐവിഎഫ് ആണ് പ്രതിവിധി. കാരണം കൃത്രിമഗര്‍ഭധാരണവും ഇത്തരം സ്ത്രീകളില്‍ സാധ്യമായെന്നു വരില്ല.

English summary
If you do a research on the Top 5 causes of infertility in women, the blocked fallopian tubes will surely fall under top 3. Unfortunately it is a condition that we would not know until we try to conceive.
Subscribe Newsletter