For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍

By Super
|

ഗൗരവമായ ആരോഗ്യാവസ്ഥകളിലൂടെ കടന്ന് പോകുമ്പോളും നമ്മള്‍ നിരാസത്തിന്‍റെ ഒരു സ്വഭാവം പ്രകടമാക്കാറുണ്ട്. ഉദാഹരണത്തിന് ചെറുപ്പക്കാരികളായ സ്ത്രീകള്‍ ഹെല്‍ത്ത് ചെക്കപ്പുകളും, സ്ക്രീനിങ്ങുകളും ശുപാര്‍ശ ചെയ്യപ്പെട്ടാലും അവഗണിക്കും.

ദൗര്‍ഭാഗ്യവശാല്‍ ക്യാന്‍സറിനെ സംബന്ധിച്ച് ചെറിയ, എളുപ്പത്തില്‍ അവഗണിക്കപ്പെടാവുന്ന ലക്ഷണങ്ങളാവും ആദ്യം കാണപ്പെടുക. കൂടാതെ പ്രായമായവരെ മാത്രമേ ഇത് ബാധിക്കൂ അല്ലെങ്കില്‍ ക്യാന്‍സര്‍ പാരമ്പര്യമായി കുടുംബത്തിലുണ്ടാകുന്നവര്‍ക്കേ രോഗബാധയുണ്ടാകൂ എന്നൊരു അന്ധവിശ്വാസം സാധാരണമാണ്. പുരുഷന്മാരിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ഗൂര്‍ഗോണിലെ ആര്‍ട്ടെമിസ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ആയ ഡോ. ഭാവന സിരോരി പറയുന്നത് പ്രകാരം, സ്ത്രീകള്‍ പൊതുവെ അവഗണിക്കുന്ന പത്ത് ക്യാന്‍സര്‍ ലക്ഷണങ്ങളുണ്ട്. ഇവയെ അറഞ്ഞിരിക്കുന്നത് നല്ലതാണ്.

 അകാരണമായ ശരീരഭാരം കുറയല്‍, വിശപ്പില്ലായ്മ, ക്ഷീണം -

അകാരണമായ ശരീരഭാരം കുറയല്‍, വിശപ്പില്ലായ്മ, ക്ഷീണം -

സാധാരണമായ വിശപ്പ് ഉണ്ടായിട്ടും ശരീരഭാരം കുറയുക, അല്ലെങ്കില്‍ ഉള്ളില്‍ പ്രത്യേകിച്ച് രോഗമൊന്നുമില്ലാതിരുന്നിട്ടും ഏതാനും ആഴ്ചകളിലധികം വിശപ്പ് ഇല്ലാതിരിക്കുക എന്നിവ അനുഭവപ്പെട്ടാല്‍ ഡോക്ടറെ സമീപിക്കണം. ആവശ്യത്തിന് വിശ്രമം ഉണ്ടായിട്ടും ക്ഷീണവും തളര്‍ച്ചയും ഏറെ ആഴ്ചകളില്‍ തുടര്‍ച്ചയായി അനുഭവപ്പെട്ടാലും ഡോക്ടറെ സമീപിക്കണം.

ഭേദമാകാത്ത വായ്പ്പുണ്ണ്

ഭേദമാകാത്ത വായ്പ്പുണ്ണ്

മൂന്ന് ആഴ്ചയായിട്ടും ഭേദമാകാത്ത വായ്പ്പുണ്ണ് അല്ലെങ്കില്‍ വെളുത്ത പാട് നിങ്ങളുടെ വായിലുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണാന്‍ മടിക്കരുത്. ഏതെങ്കിലും തരത്തിലുള്ള പുകയില(പുകവലിയോ മറ്റ് രൂപത്തിലോ) ഉപയോഗം ഉണ്ടെങ്കില്‍ അത് അവസാനിപ്പിക്കുക. ഒരു പക്ഷേ ഇത് ക്രമം തെറ്റിയ പല്ലുകള്‍ വഴിയുണ്ടാകുന്ന പ്രശ്നവുമാകാം. അതാണെങ്കില്‍ ഒരു ദന്തരോഗവിദഗ്ദനെ സമീപിച്ച് പ്രശ്നത്തിന് പരിഹാരം നേടണം. സ്ഥിരമായി വായിലെ ചര്‍മ്മത്തില്‍ ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാകുന്നത് കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കും.

ഭക്ഷണം ഇറക്കാനുള്ള വിഷമം

ഭക്ഷണം ഇറക്കാനുള്ള വിഷമം

പാനിയങ്ങളും, ഭക്ഷണങ്ങളും ഉള്ളിലേക്ക് ഇറക്കുന്നതില്‍ പ്രയാസം അുഭവപ്പെടുന്നുവെങ്കില്‍ അത് ഗൗരവമാകാനിടയുള്ള പ്രശ്നമായതിനാല്‍ വൈദ്യസഹായം തേട​ണം. ഒരു പക്ഷേ ഇത് ഫംഗസ്ബാധ മൂലമാകാമെങ്കിലും, ക്യാന്‍സര്‍ മൂലമാണങ്കില്‍ തുടക്കത്തില്‍ തന്നെ ചികിത്സിക്കുന്നത് വഴി ഭേദമാക്കാനാവും.

അസാധാരണമായ മുഴകള്‍

അസാധാരണമായ മുഴകള്‍

നിങ്ങളുടെ ശരീരം സാധാരണയായി ഏത് തരത്തിലായിരിക്കുമെന്ന് മനസിലാക്കിയിരിക്കുന്നത് ക്യാന്‍സറിനെ തിരിച്ചറിയാന്‍ സഹായിക്കും. ശരീരത്തിലെവിടെയങ്കിലും മുഴകള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കുക. ഏത്രകാലമായി ഇത് കാണുന്നു, അത് വളരുന്നുണ്ടോ, അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഡോക്ടറോട് പറയുന്നത് സഹായകരമാകും. ക്യാന്‍സര്‍ സംബന്ധമായ മുഴകള്‍ പലപ്പോഴും വേദനാരഹിതമായിരിക്കും. ഓര്‍മ്മിക്കേണ്ടുന്ന കാര്യം മുഴകളും വീക്കങ്ങളും ശരീരത്തില്‍ ഇടയ്ക്കിടെ ഉണ്ടാകാവുന്നതാണ്, ഇവയെല്ലാം ക്യാന്‍സറാവില്ല എന്നതാണ്.

സ്തനത്തിലെ മുഴകള്‍, സ്രവങ്ങള്‍

സ്തനത്തിലെ മുഴകള്‍, സ്രവങ്ങള്‍

സ്തനത്തിലെ സ്വയം പരിശോധന വളരെ പ്രധാനപ്പെട്ടതാണ്. സാധാരണയായി എങ്ങനെയായിരിക്കുമെന്നും, സ്വയം പരിശോധന എങ്ങനെ നടത്തണമെന്നും സ്ത്രീകള്‍ മനസിലാക്കിയിരിക്കണം. സ്തനത്തില്‍ മുഴകളോ, മുലക്കണ്ണിലൂടെ സ്രവങ്ങള്‍ വരികയോ ചെയ്താല്‍ ഒരു ഡോക്ടറെ സമീപിക്കുക.

 ഏറെക്കാലും നീണ്ടുനില്‍ക്കുന്ന ചുമ,

ഏറെക്കാലും നീണ്ടുനില്‍ക്കുന്ന ചുമ,

പല രോഗാവസ്ഥകളും നെഞ്ച് സംബന്ധമായ രോഗങ്ങളായ ചുമ, ശ്വസനവൈഷമ്യം തുടങ്ങിയവയുണ്ടാക്കാം(ഉദാഹരണത്തിന്അണുബാധ, എരിച്ചില്‍ എന്നിവ). എന്നാല്‍ ചില കേസുകളില്‍ ഇത് ശ്വാസകോശ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. ചുമയോ, ശ്വാസതടസമോ രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കുക. കഫത്തില്‍ രക്തം കാണുന്നുണ്ടോ എന്നും ഡോക്ടറോട് പറയണം.

വയര്‍ ചീര്‍ക്കല്‍, മലവിസര്‍ജ്ജനത്തിലെ മാറ്റം, രക്തസ്രാവം, മലത്തിലെ രക്തം -

വയര്‍ ചീര്‍ക്കല്‍, മലവിസര്‍ജ്ജനത്തിലെ മാറ്റം, രക്തസ്രാവം, മലത്തിലെ രക്തം -

മലാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാണ് മലത്തിലെ രക്തം, അടിവയറ്റിലെ വേദന എന്നിവ. സാധാരണയായി രക്തം ഇരുണ്ട നിറത്തിലാവാമെങ്കിലും, തെളിഞ്ഞ ചുവപ്പ് നിറത്തിലും കാണപ്പെടാം. തെളിഞ്ഞ നിറമുള്ള രക്തം പൈല്‍സിന്‍റെ ലക്ഷണമാകാം. നിങ്ങളുടെ മലവിസര്‍ജ്ജനത്തില്‍ ഒരു മാറ്റം (അതിസാരം അല്ലെങ്കില്‍ മലബന്ധം പോലെ)പ്രത്യക്ഷപ്പെടും. ഇതിന് പ്രത്യേക കാരണമൊന്നും ഉണ്ടാവില്ല. മലവിസര്‍ജ്ജനത്തിന് ശേഷവും അത് ശരിയായി നടന്നില്ല എന്ന തോന്നലുമുണ്ടാവും.

രക്തസ്രാവം

രക്തസ്രാവം

കാരണമറിയാത്ത രക്തസ്രാവം ഒരു തകരാറിന്‍റെ ലക്ഷണമാണ്. മുന്‍പ് പറഞ്ഞത് പോലെ മലത്തിലൂടെ രക്തം വരുന്നത് പൈല്‍സ് മൂലമാകാം. എന്നാല്‍ ചിലപ്പോളിത് ഗുദത്തിലേയോ, മലാശയത്തിലേയോ ക്യാന്‍സര്‍ മൂലമാകാം. ഗര്‍ഭപാത്രം, ഗര്‍ഭാശയമുഖം എന്നിവിടങ്ങളിലെ ക്യാന്‍സര്‍ സ്ത്രീകളില്‍ ആര്‍ത്തവങ്ങള്‍ക്കിടയിലും, സെക്സിന് ശേഷവും രക്തസ്രാവമുണ്ടാക്കാം.ആര്‍ത്തവം കഴിഞ്ഞിട്ടും യോനിയിലൂടെ രക്തം വരുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കണം. ആവശ്യമെങ്കില്‍ ഡോക്ടര്‍ നിങ്ങളെ ഗൈനക്കോളജിസ്റ്റിന്‍റെ അടുത്തേക്ക് ശുപാര്‍ശ ചെയ്യും. മൂത്രത്തില്‍ രക്തം കാണുന്നത് വൃക്ക, മൂത്രാശയം എന്നിവിടങ്ങളിലെ ക്യാന്‍സറിന്‍റെ സൂചനയാകാം. അണുബാധ വഴിയും ഇത് സംഭവിക്കാം. മൂത്രത്തില്‍ രക്തം കണ്ടാലും ഡോക്ടറെ സമീപിക്കാന്‍ വൈകരുത്.

മറുകുകള്‍

മറുകുകള്‍

മെലനോമ, ചര്‍മ്മ ക്യാന്‍സര്‍ എന്നിവ അസ്ഥിരമോ അനുരൂപതയില്ലാതെയോ കാണപ്പെടും. സാധാരണ മറുക് - ഇവയ്ക്ക് ഒരേ പോലെയുള്ള രൂപമുണ്ടാകും. മറുകിന്‍റെ നിറം ബ്രൗണ്‍, കറുപ്പ്, ചുവപ്പ്, പിങ്ക്, വെള്ള, നീല എന്നിവയാവാം. മെലനോമകളുടെ വലുപ്പം സാധാരണയായി 7എംഎം വ്യാസത്തില്‍ കൂടുതലാണ്.

ചൊറിച്ചില്‍, പടലങ്ങള്‍, രക്തസ്രാവം

ചൊറിച്ചില്‍, പടലങ്ങള്‍, രക്തസ്രാവം

ചില സാധാരണമായ ലക്ഷണങ്ങള്‍ അവഗണിക്കാന്‍ പാടില്ലാത്തതായുണ്ട്. അസാധാരണമായ ചില പാടുകള്‍ ചര്‍മ്മത്തില്‍ ഏതാനും ആഴ്ചകള്‍ കാണുകയോ, നിലവിലുള്ള മറുകുകള്‍ മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ കാണിക്കുകയോ ആണെങ്കില്‍ ഡോക്ടറെ സമീപിക്ക​ണം. ആവശ്യമെങ്കില്‍ ഒരു ചര്‍മ്മരോഗ വിദഗ്ദനെയോ, സര്‍ജനെയോ കാണാനുള്ള നിര്‍ദ്ദേശം അവര്‍ നല്കും.

English summary

Cancer Warning Signs Women Should Not Ignore

Here are some of the cancer warning signs woman should not ignore,
X
Desktop Bottom Promotion