For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിബി ലക്ഷണങ്ങള്‍ തിരിച്ചറിയൂ

|

ടിബി അഥവാ ട്യൂബര്‍കുലോസിസ് ഒരു കാലത്ത് പലരേയും മരണത്തിലേയ്ക്കു തള്ളി വിട്ടിരുന്ന ഒരു രോഗമായിരുന്നു. എന്നാല്‍ ഇന്ന് വൈദ്യശാസ്ത്രത്തില്‍ ഇതിന് പ്രതിവിധിയുണ്ട്.

ടിബി അഥവാ ക്ഷയരോഗത്തെ ഗുരുതരമായ രോഗങ്ങളുടെ കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തണം. കാരണം വേണ്ട രീതിയില്‍ ചികിത്സ നേടിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിയ്ക്കും.

നേരത്തെ തന്നെ തിരിച്ചറിയുന്നത് ക്ഷയരോഗത്തില്‍ നിന്നും പെട്ടെന്നു തന്നെ മോചനം നേടാനും സഹായിക്കും. ക്ഷയത്തിന്റെ അഥവാ ടിബിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയൂ,

ചുമ

ചുമ

തുടര്‍ച്ചയായ, നെഞ്ചുവേദന നല്‍കുന്ന ചുമയാണ് ടിബിയുടെ ഒരു പ്രധാന ലക്ഷണം.

തൂക്കം കുറയുക

തൂക്കം കുറയുക

മറ്റു പ്രത്യേക കാരണങ്ങള്‍ കൂടാതെ തൂക്കം കുറയുന്നതും ടിബി ലക്ഷണമാകാം.

രക്തം

രക്തം

ചുമച്ചു തുപ്പുന്ന കഫത്തില്‍ രക്തം ടിബിയുടെ മറ്റൊരു ലക്ഷണമാണ്.

പനി

പനി

മറ്റു പല രോഗങ്ങളെപ്പോലെ, ടിബിയ്ക്കും പനി ഒരു ലക്ഷണം തന്നെയാണ്.

ക്ഷീണം

ക്ഷീണം

ക്ഷീണം പല രോഗങ്ങളെപ്പോലെ ക്ഷയരോഗത്തിന്റെയും ഒരു ലക്ഷണം തന്നെയാണ്.

ലംഗ്‌സില്‍ വേദന

ലംഗ്‌സില്‍ വേദന

ശ്വസിയ്ക്കുമ്പോള്‍ ലംഗ്‌സില്‍ അനുഭവപ്പെടുന്ന വേദന ടിബിയുടെ മറ്റൊരു ലക്ഷണമാണ്.

എച്ച്‌ഐവി

എച്ച്‌ഐവി

എച്ച്‌ഐവി ബാധിതര്‍ക്ക് ക്ഷയരോഗം ബാധിയ്ക്കാനുള്ള സാധ്യത കൂടുതലാണ്.

അണുബാധ

അണുബാധ

ക്ഷയം ലംഗ്‌സില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല. ഇത് വയര്‍, തലച്ചോര്‍, ലിവര്‍ എ്ന്നിവിടങ്ങളിലേയ്ക്കും വ്യാപിയ്ക്കാം. ശരീരത്തിലെ പല അവയവങ്ങളിലും ഒരുമിച്ച് അണുബാധയുണ്ടാകുന്നത് മറ്റൊരു ടിബി ലക്ഷണമാകാം.

ലംഗ്‌സ് എക്‌സ്‌റേ

ലംഗ്‌സ് എക്‌സ്‌റേ

ലംഗ്‌സ് എക്‌സ്‌റേയില്‍ വരകള്‍ കാണപ്പെടുന്നത് മറ്റൊരു ടിബി ലക്ഷണമാണ്.

വിയര്‍പ്പ്, തണുപ്പ്‌

വിയര്‍പ്പ്, തണുപ്പ്‌

തണുക്കുമ്പോഴും വിയര്‍ക്കുന്നതും പെട്ടെന്നു തന്നെ തണുപ്പനുഭവപ്പെടുന്നതുമെല്ലാം ടിബിയുടെ മറ്റു ചില ലക്ഷണങ്ങളാണ.്

മാന്‍ടോക്‌സ ടെസ്റ്റ്

മാന്‍ടോക്‌സ ടെസ്റ്റ്

മാന്‍ടോക്‌സ ടെസ്റ്റ് എന്നൊരു ടെസ്റ്റ് നടത്തിയാണ് ടിബിയുണ്ടോയെന്നു സ്ഥിരീകരിയ്ക്കുന്നത്.

Read more about: health ആരോഗ്യം
English summary

Signs Of Tuberculosis

Recognise the signs of tuberculosis to be safe. Tuberculosis symptoms can be seen in almost any person having TB,
Story first published: Monday, March 24, 2014, 13:34 [IST]
X
Desktop Bottom Promotion