For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജത്തിന്റെ ഗുണം മെച്ചപ്പെടുത്താന്‍ വഴികള്‍

By Super
|

അച്ഛനാകാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങള്‍? ഈ സമയത്ത്‌ നിങ്ങളുടെ ബീജത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉയരാം.

അതുകൊണ്ട്‌ ബീജാണുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികള്‍ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. ഇക്കാര്യത്തില്‍ ഒരു ദാതാവിനെ തേടാന്‍ ആരും ആഗ്രഹിക്കില്ലല്ലോ?

നന്നായി ആഹാരം കഴിക്കുക

നന്നായി ആഹാരം കഴിക്കുക

ബീജാണുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്‌ വാല്‍നട്ട്‌ കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന സിങ്ക്‌ ടെസ്‌റ്റോസ്‌റ്റിറോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും അതുവഴി ബീജാണുക്കളുടെ ചലനവേഗത (സ്‌പേം മോട്ടിലിറ്റി) വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വാഴപ്പഴം, ബദാം എന്നിവയിലും സിങ്ക്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌.

ഓറഞ്ചും സ്‌ട്രാബെറിയും

ഓറഞ്ചും സ്‌ട്രാബെറിയും

ബീജാണുക്കളുടെ പ്രവര്‍ത്തനത്തകരാറ്‌ തടയാനും അവയ്‌ക്ക്‌ സംരക്ഷിത കവചം തീര്‍ക്കാനും ഓറഞ്ചും സ്‌ട്രാബെറിയും സഹായിക്കും. വിറ്റാമിന്‍ ഇ ധാരാളമടങ്ങിയിട്ടുള്ള സ്‌പിനാച്ച്‌, വെണ്ണ എന്നിവ പ്രത്യുത്‌പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ബീജാണുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. വിറ്റാമിന്‍ ഡി അകത്തുചെന്നാല്‍ നീന്തുന്ന ബീജാണുക്കള്‍ കുതിച്ചുപായും. എന്തുവില കൊടുത്തും അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കാനും ശ്രദ്ധിക്കുക.

ജിമ്മില്‍ പോവുക

ജിമ്മില്‍ പോവുക

മസില്‍ ഉണ്ടാക്കാനും സിക്‌സ്‌പാക്ക്‌ ആകാനും മാത്രമല്ല ജിമ്മില്‍ പോവുന്നത്‌. നന്നായി വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ ടെസ്‌റ്റോസ്‌റ്റിറോണിന്റെ അളവ്‌ വര്‍ദ്ധിക്കും. ഇത്‌ ബീജാണുക്കളുടെ ഗുണവും മെച്ചപ്പെടും. അതുകൊണ്ട്‌ വ്യായാമം ജീവിത്തത്തിന്റെ ഭാഗമാക്കുക.

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

പുകവലിയുടെ ദോഷത്തെ കുറിച്ച്‌ എത്ര പറഞ്ഞാലും ബഹുഭൂരിപക്ഷവും അത്‌ ചെവിക്കൊള്ളാറില്ല. പുകവലി ബീജാണുക്കളുടെ ജനിതകഘടനയെ ബാധിക്കുകയും അവയ്‌ക്ക്‌ കേടുവരുത്തുകയും ചെയ്യും. പരോക്ഷമായ പുകവലി (പാസ്സീവ് സ്‌മോക്കിംഗ്)

ദോഷകരമല്ലെന്ന ചിന്തയും തെറ്റാണ്‌. പുകവലിക്കാരുടെ നടുവില്‍ ഇരിക്കുന്നത്‌ ഒരു കുഞ്ഞെന്ന നിങ്ങളുടെ സ്വപ്‌നത്തെ തകര്‍ത്തെറിഞ്ഞേക്കാം, സൂക്ഷിക്കുക.

സുരക്ഷിതമായ ലൈംഗികബന്ധം

സുരക്ഷിതമായ ലൈംഗികബന്ധം

ക്ലെമെഡിയ, ഗൊണേറിയ തുടങ്ങിയവ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിലൂടെ പകരുന്ന രോഗങ്ങളാണ്‌. ഇവ ബീജാണുക്കളുടെ എണ്ണത്തെ സാരമായി ബാധിക്കുന്ന രോഗങ്ങളാണ്‌. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുക മാത്രമാണ്‌ ഇത്തരം രോഗങ്ങളെ അകറ്റിനിര്‍ത്താനുള്ള ഏകമാര്‍ഗ്ഗം. അതുകൊണ്ട്‌ നിങ്ങളെ കാണുമ്പോള്‍ കൊഞ്ചുന്ന എല്ലാ സ്‌ത്രീകളുമായും കിടക്ക പങ്കിടുന്നത്‌ ഒഴിവാക്കുക. കോണ്ടം ഉപയോഗിക്കാനും മറക്കരുത്‌.

വൃഷണങ്ങള്‍ ചൂടാകരുത്‌

വൃഷണങ്ങള്‍ ചൂടാകരുത്‌

കട്ടിലില്‍ കിടന്ന്‌ മടിയില്‍ ലാപ്‌ടോപ്‌ വച്ച്‌ നെറ്റ്‌ ബ്രൗസ്‌ ചെയ്യാനും സിനിമ കാണാനും ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും. ഇത്തരം സമയങ്ങളില്‍ വൃഷണങ്ങള്‍ ചൂടാകും. ഗുണമേന്മയുള്ള ബീജം വേണമെന്ന്‌ ആഗ്രഹമുള്ളവര്‍ ഇത്‌ നിര്‍ത്തിയേ മതിയാകൂ. വെയിലത്ത്‌ നിര്‍ത്തിയിട്ട കാറിന്റെ സീറ്റുകളിലെ ചൂടിനെ കുറിച്ച്‌ പറയേണ്ടതില്ലല്ലോ? അത്തരം സീറ്റില്‍ ഇരുന്നുള്ള യാത്ര പോലും ഗുണകരമല്ല.

അമിത വണ്ണം

അമിത വണ്ണം

അമിത വണ്ണം ബീജാരോഗ്യത്തെ ചിലപ്പോഴെങ്കിലും ബാധിയ്‌ക്കാറുണ്ട്‌. ഇത്‌ ഒഴിവാക്കുക.

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ് കഴിവതും കുറയ്ക്കാന്‍ ശ്രമിക്കുക. ഇതും ബീജങ്ങളെ വിപരീതമായി ബാധിക്കുന്ന ഘടകം തന്നെ. സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവ കുറയ്ക്കാന്‍ യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നത് നല്ലതായിരിക്കും.

കെമിക്കലുകള്‍

കെമിക്കലുകള്‍

കെമിക്കലുകള്‍, റേഡിയേഷന്‍ തുടങ്ങിയവ പലപ്പോഴും ബീജക്കുറവിനുള്ള ഒരു പ്രധാന കാരണമാകാറുണ്ട്‌.

അടിവസ്‌ത്രങ്ങള്‍

അടിവസ്‌ത്രങ്ങള്‍

വല്ലാതെ ഇറുകിയ അടിവസ്‌ത്രങ്ങള്‍ ഉപയോഗിയ്‌ക്കരുത്‌. ഇത്‌ ബീജഗുണവും ബീജോല്‍പാദവും കുറയ്‌ക്കും.

ബീജോല്‍പാദനം കുറയ്ക്കും ഘടകങ്ങള്‍ബീജോല്‍പാദനം കുറയ്ക്കും ഘടകങ്ങള്‍

Read more about: health
English summary

How To Get Strong Sperm

Planning to have a baby? Well, in case you have doubts over the health of your sperm, knowing some ways to boost it is a must.
X
Desktop Bottom Promotion