For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ ചാടിയ്ക്കും നിങ്ങളുടെ ശീലങ്ങള്‍!!

|

വയര്‍ സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. വയര്‍ ചാടുന്നത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പൊതുവായുള്ള ഒരു പ്രശ്‌നം കൂടിയാണ്.

തടി കൂടുന്നത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും വയര്‍ ചാടുവാന്‍ ഇടയാക്കും. സ്ത്രീകള്‍ക്ക് പ്രസവം പ്രത്യേകിച്ച് സിസേറിയന്‍ വയര്‍ ചാടാനുള്ള ഒരു പ്രധാന കാരണമാണ്. പുരുഷന്മാര്‍ക്കാവട്ടെ, മദ്യപാനവും.

വയര്‍ ചാടാന്‍ ഇടയാക്കുന്ന ചില ശീലങ്ങളെക്കുറിച്ചറിയൂ,

മടി

മടി

വ്യായാമം ചെയ്യാതെ മടി പിടിച്ചിരിയ്ക്കുന്നത്, ശരീരമനങ്ങാതെ ഇരിയ്ക്കുന്നത് വയര്‍ ചാടാന്‍ ഇടയാക്കുന്ന ഒരു പ്രധാന കാരണമാണ്.

അമിതമായ മദ്യപാനം

അമിതമായ മദ്യപാനം

അമിതമായ മദ്യപാനം വയര്‍ കൂടാന്‍ ഇടയാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് കൂടുതല്‍ ബിയര്‍ കുടിയ്ക്കുന്നത്. ബിയര്‍ ബെല്ലി എന്ന ഒരു വാക്കു തന്നെയുണ്ട്.

കൊറിയ്ക്കുന്ന ശീലം

കൊറിയ്ക്കുന്ന ശീലം

ഇവയ്ക്കിടെ കൊറിയ്ക്കുന്ന ശീലമുള്ളവരുണ്ട്. പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമെല്ലാം. വയര്‍ കൂട്ടുന്ന ഒരു ശീലമാണിത്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് വയര്‍ ചാടാനുള്ള ഒരു കാരണമാണ്. സ്‌ട്രെസ് കൂടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്ന ഒരു ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കും.ഇത് തടിയും വയറ്റില്‍ കൊഴുപ്പും വര്‍ദ്ധിയ്ക്കാന്‍ ഇട വരുത്തും.

പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ ശരീരത്തിലെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാന്‍ അത്യാവശ്യമാണ്. അപചയപ്രക്രിയ കൊഴുപ്പു കത്തിച്ചു കളയും. പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് വയര്‍ ചാടിയ്ക്കും.

സമയനിഷ്ഠയില്ലാതെ ഭക്ഷണം

സമയനിഷ്ഠയില്ലാതെ ഭക്ഷണം

സമയനിഷ്ഠയില്ലാതെ ഭക്ഷണം കഴിയ്ക്കുന്നത് വയര്‍ ചാടിയ്ക്കുന്ന മറ്റൊരു ശീലമാണ്. ഇങ്ങനെ വരുമ്പോള്‍ അടുത്ത ഭക്ഷണം എപ്പോഴാണെന്നറിയാതെ ശരീരം കൊഴുപ്പു സംഭരിയ്ച്ചു വയ്ക്കും. ഇത് ആവശ്യാനുസരണം ഊര്‍ജമാക്കി മാറ്റാന്‍ വേണ്ടിയാണ്.

കഴിച്ചയുടനെ കിടക്കുന്ന ശീലം

കഴിച്ചയുടനെ കിടക്കുന്ന ശീലം

രാത്രി കഴിച്ചയുടനെ പെട്ടെന്നു പോയി കിടക്കുന്ന ശീലവും വയര്‍ ചാടിയ്ക്കുന്ന ഒന്നു തന്നെ.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറക്കക്കുറവ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കും. ഇത് വയര്‍ ചാടാന്‍ ഇട വരുത്തും.

നോണ്‍ വെജ്‌

നോണ്‍ വെജ്‌

ചിക്കനും മട്ടനുമൊന്നുമില്ലാതെ ഭക്ഷണമിറങ്ങില്ലെന്നുള്ളവരുണ്ട്‌. ഇവ ദിവസവും കഴിയ്‌ക്കുന്നത്‌ തടി കൂട്ടുന്ന മറ്റൊരു ശീലമാണ്‌.

കോള

കോള

കോള പോലുള്ള പാനീയങ്ങള്‍ ശീലമാക്കിയവരുണ്ട്. ഇതും വയര്‍ ചാടിയ്ക്കുന്ന ശീലം തന്നെ.

ടിവി കാണുമ്പോള്‍ ഭക്ഷണം

ടിവി കാണുമ്പോള്‍ ഭക്ഷണം

ടിവി കാണുമ്പോള്‍ ഭക്ഷണം പതിവാക്കിയവരുമുണ്ട്. കഴിയ്ക്കുന്നതിന്റെ അളവു കൂടാന്‍ ഇത് ഇട വരുത്തും. വയര്‍ ചാടിയ്ക്കും. പ്രത്യേകിച്ച് ടിവിയ്ക്കു മുന്നില്‍ ഏറെ നേരം ഭക്ഷണവും കഴിച്ചിരിയ്ക്കുമ്പോള്‍.

ഇഷ്ടഭക്ഷണം

ഇഷ്ടഭക്ഷണം

ഇഷ്ടഭക്ഷണം നിയന്ത്രണമില്ലാതെ കഴിയ്ക്കുന്നവരുണ്ട്. ഇതും വയര്‍ ചാടിയ്ക്കും.

പാര്‍ട്ടികള്‍

പാര്‍ട്ടികള്‍

പാര്‍ട്ടികള്‍ ശീലമാക്കിയവരുണ്ട്. ഇതും വയര്‍ ചാടിയ്ക്കുന്ന ശീലം തന്നെ. കാരണം പാര്‍ട്ടികളില്‍ കുടിയും തീറ്റയുമെല്ലാം നിയന്ത്രണം വിട്ടാകും.

പച്ചക്കറികള്‍

പച്ചക്കറികള്‍

പച്ചക്കറികള്‍ കഴിയ്‌ക്കാന്‍ മടിയുള്ളവരുണ്ട്‌. വാസ്‌തവത്തില്‍ പച്ചക്കറികള്‍ കഴിയ്‌ക്കുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരമാണ്‌. കാരണം ഇതിലെ നാരുകള്‍ ദഹനം ശരിയായി നടക്കാന്‍ സഹായിക്കും. ഇത്‌ വയര്‍ ചാടാതിരിയ്‌ക്കാന്‍ സഹായിക്കും. തടി കുറയ്ക്കും യോഗ പൊസിഷനുകള്‍

ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ,

Read more about: weight തടി
English summary

Habits That FCause Belly Fat

The causes of belly fat are often our own bad habits. if you want to know about the lifestyle reasons for belly fat, read on,
X
Desktop Bottom Promotion