For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ നിങ്ങളെ കീഴടക്കാതിരിക്കാന്‍.....

|

കൊളസ്‌ട്രോള്‍ തോത് ഉയരുന്നത് ജീവനു തന്നെ ഭീഷണിയാണെന്നു പറയാം. കാരണം കൊളസ്‌ട്രോള്‍ കാരണം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ഇത് ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തുകയും ചെയ്യുന്നു.

പ്രധാനമായും കൊളസ്‌ട്രോളിന് കാരണമാകുന്നത് ഭക്ഷണരീതികളും ചിട്ടയില്ലാത്ത ജീവിത രീതികളുമാണ്. ചെറിയൊരു പരിധി വരെ പാരമ്പര്യവും ഇതിനു പുറകിലുണ്ടെന്നു പറയാം.

ഭക്ഷണത്തിലും ജീവിതചര്യകളിലും നിയന്ത്രണം വച്ചാല്‍, കൃത്യമായി വ്യായാമം ചെയ്താല്‍ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താവുന്നതേയുള്ളൂ.

കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

നെല്ലിയ്ക്ക

നെല്ലിയ്ക്ക

നെല്ലിയ്ക്ക ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യുന്ന ഒന്നാണ്. ഇതില്‍ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് ശരീരത്തില്‍ നിന്നും കൊളസ്‌ട്രോളിനെ രക്തത്തില്‍ അലിഞ്ഞു ചേരും മുന്‍പു പുറന്തള്ളാന്‍ സഹായിക്കുന്നു.

ട്രാന്‍സ്ഫാറ്റടങ്ങിയ ഭക്ഷണങ്ങള്‍

ട്രാന്‍സ്ഫാറ്റടങ്ങിയ ഭക്ഷണങ്ങള്‍

ട്രാന്‍സ്ഫാറ്റടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. തയ്യാറാക്കി പായ്ക്കറ്റുകളില്‍ കിട്ടുന്ന ഭക്ഷണങ്ങളില്‍ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. വറുത്ത സാധനങ്ങള്‍ അകറ്റി നിര്‍ത്തുന്നതാണ് നല്ലത്.

കൃത്യമായ ചെക്കപ്പ്

കൃത്യമായ ചെക്കപ്പ്

കൃത്യമായ ചെക്കപ്പ് പ്രധാനം. ഓരോ തവണയും കൊളസ്‌ട്രോള്‍ തോത് പരിശോധിയ്ക്കുന്നത് ഇതേക്കുറിച്ചുള്ളൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാകും.

തടി കുറയ്ക്കുക

തടി കുറയ്ക്കുക

തടി കുറയ്ക്കുകയെന്നത് വളരെ പ്രധാനം. തടി കൂടുന്തോറും ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ തോത് കൂടും. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കുറയുകയും ചെയ്യും.

പുകവലി

പുകവലി

പുകവലി ബിപി കൂട്ടും. ഇതും കൊളസ്‌ട്രോള്‍ കാരണം തന്നെയാണ്.

വ്യായാമം.

വ്യായാമം.

കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള ഒരു പ്രധാന വഴിയാണ് ചിട്ടയായുള്ള ആരോഗ്യം. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നു.

കുറഞ്ഞ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍

കുറഞ്ഞ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍

കുറഞ്ഞ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക. മത്തി, പിസ്ത, ഓട്‌സ്, മട്ട അരി തുടങ്ങിയവയെല്ലാം കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഘടകങ്ങളാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇത് ശരീരത്തിലെ കൊഴുപ്പും വിഷാംശങ്ങളും പുറന്തള്ളുന്നു.

സോയ

സോയ

സോയ ഉല്‍പന്നങ്ങള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇത് ഭക്ഷണത്തില്‍ ഉല്‍പ്പെടുത്തുക.

പ്രമേഹവും

പ്രമേഹവും

പ്രമേഹവും കൊളസ്‌ട്രോള്‍ സാധ്യത കൂട്ടും. ഇത് എപ്പോഴും നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിയ്ക്കുക.

പച്ചക്കറികള്‍

പച്ചക്കറികള്‍

പഴം,പച്ചക്കറികള്‍ കൂടുതലായി കഴിക്കുക.

കൊളസ്‌ട്രോള്‍ നിങ്ങളെ കീഴടക്കാതിരിക്കാന്‍.....

നടക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.

കൊളസ്‌ട്രോള്‍ നിങ്ങളെ കീഴടക്കാതിരിക്കാന്‍.....

വെജിറ്റേറിയന്‍ ഭക്ഷണരീതി കൊളസ്‌ട്രോള്‍ ചെറുക്കാന്‍ സഹായിക്കും. മാംസഭക്ഷണത്തില്‍ കൊളസ്‌ട്രോളുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

ഉറങ്ങുക

ഉറങ്ങുക

ഉറക്കക്കുറവ് കൊളസ്‌ട്രോളുണ്ടാക്കും. ദിവസവും ഏഴ്-എട്ടു മണിക്കൂര്‍ നേരമെങ്കിലും ഉറങ്ങുക.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് പോലുള്ളവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ പ്രാതലില്‍ നിന്നും ഒഴിവാക്കുക.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കൊളസ്‌ട്രോള്‍ തോത് ഉയര്‍ത്തും. ഇവയില്‍ നിന്നും വിടുതല്‍ നേടുക.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. ഇത് ചീത്ത കൊഴുപ്പു നീക്കും.

പാലക്

പാലക്

പാലക് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ദിവസവും അരകപ്പു വീതമെങ്കിലും പാലക് കഴിയ്ക്കുക.

മരുന്നുകൾ

മരുന്നുകൾ

ചില മരുന്നുകളും കൊളസ്ട്രോളിന്‍റെ അളവ് കൂടാൻ കാരണമാകുന്നുണ്ട്. അതിനാൽ മരുന്നുകൾ കഴിക്കുമ്പോൾ ഡോക്ടറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുക.

Story first published: Monday, July 8, 2013, 0:19 [IST]
X
Desktop Bottom Promotion