For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധ്യവയസിലെ വൈകാരിക സംഘര്‍ഷങ്ങള്‍

By Viji Joseph
|

നിങ്ങള്‍ 35 നും 55 നും മദ്ധ്യേ പ്രായമുള്ള ആളാണോ? നിങ്ങളുടെ ചുറ്റുപാടും നടക്കുന്ന
കാര്യങ്ങളില്‍ നിങ്ങള്‍ക്ക് തീരെ താല്പര്യം തോന്നുന്നില്ലേ? എങ്കില്‍ സൂക്ഷിക്കുക. അതൊരു അപകട
സൂചനയാണ്. ഈ പ്രായത്തില്‍ സ്ത്രീയും പുരുഷനും ഏറെ വൈകാരിക മാറ്റങ്ങള്‍ക്ക് വിധേയരാകും. ഇതിനെ
മിഡ് ലൈഫ് ക്രൈസിസ് എന്നാണ് ഇംഗ്ളീഷില്‍ പറയുക. വൈകാരികമായി ഏറ്റവും അസ്വസ്ഥപ്പെടുത്തുന്ന
കാലമാണിത്. ചിലര്‍ ഈ മാറ്റത്തിനനുസരിച്ച് ജീവിതം ക്രമീകരിക്കുമ്പോള്‍ ചിലര്‍ അതിന്
സാധിക്കാതെ ശരിക്കും പ്രശ്നത്തിലേക്ക് പോകും.

ചിലര്‍ ഈ കാലത്ത് കുടുംബത്തില്‍ നിന്ന് അകന്ന് മറ്റുള്ള എതിര്‍ ലിംഗത്തില്‍ പെട്ടവരുമായോ,
സുഹൃത്തുക്കളുമായോ അടുത്തിടപെടാന്‍ ശ്രമിക്കും. ഭാര്യയോ ഭര്‍ത്താവോ ഇത്തരത്തിലുള്ള
അവസ്ഥയിലെത്തിയാല്‍ അത് ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ കാലമായിരിക്കും. തങ്ങളുടെ
ഇണയുടെ പെരുമാറ്റത്തിലുണ്ടാകുന്ന വ്യതിയാനം അസ്വസ്ഥരാക്കുന്നതിനൊപ്പം അമ്പരപ്പിക്കുകയും ചെയ്യും.
സ്ത്രീകള്‍ ഈ കാലത്ത് ആര്‍ത്തവവിരാമത്തിലൂടെ കടന്ന് പോകുമ്പോള്‍ പുരുഷന്മാര്‍ക്ക് മാനസിക
സംഘര്‍ഷങ്ങളെയാണ് നേരിടേണ്ടി വരുക. ചുരുക്കത്തില്‍ ഇക്കാലം പ്രശ്നസങ്കീര്‍ണ്ണമായിരിക്കും.
ഭാര്യയിലും, ഭര്‍ത്താവിലുമുണ്ടാകുന്ന ഈ വ്യതിയാനം തിരിച്ചറിഞ്ഞാല്‍ ജീവിതത്തില്‍ ചില
മാറ്റങ്ങള്‍ നടപ്പാക്കി പ്രശ്നത്തെ അതിജീവിക്കാനാകും.

symptoms of mid life crisis

1. ഈ പ്രശ്നത്തിന്‍റെ ഏറ്റവും പ്രധാന ലക്ഷണം താല്പര്യമില്ലായ്മയാണ്. താല്പര്യമില്ലായ്മ
നിങ്ങളില്‍ വേരൂന്നുകയും അത് മാനസികസംഘര്‍ഷത്തിനിടയാക്കുകയും ചെയ്യും. ചിലര്‍ ഇക്കാലത്ത് ജോലി
ഉപേക്ഷിക്കുകയും തങ്ങളുടെ പഠനകാലത്തേക്ക് മടങ്ങാന്‍ ശ്രമിക്കുകയും ചെയ്യും. തങ്ങളുടെ തന്നെ
വിശ്വാസങ്ങളെയും, തീരുമാനങ്ങളെയും അവര്‍ ചോദ്യം ചെയ്യും. ഇത്തരം ലക്ഷണം നിങ്ങളുടെ
പങ്കാളിയില്‍ കണ്ടാല്‍ അത് ഈ പ്രശ്നമാണെന്ന് മനസിലാക്കാം.

2. രൂപമാറ്റം ഇക്കാര്യത്തില്‍ ഒരു പ്രധാന സൂചനയാണ്. അതുവരെ വസ്ത്രധാരണത്തില്‍ സാധാരണ പോലെ
തുടര്‍ന്നിരുന്ന ആള്‍ പെട്ടന്ന് പുതിയ ഫാഷനുകളിലേക്ക് മാറി ഏറെ രൂപമാറ്റം നേടും. കണ്ണാടിക്ക്
മുന്നില്‍ ഇത്തരക്കാര്‍ ഏറെ നേരം ചെലവഴിക്കും.

3. മാനസിക സമ്മര്‍ദ്ധം ഒരു പ്രധാന സൂചനയാണ്. മാനസിക നില മാറിക്കൊണ്ടിരിക്കുന്നതിനാല്‍
കാര്യങ്ങളൊക്കെ തികച്ചും കുഴഞ്ഞ് മറിഞ്ഞ് കിടക്കും. ഇക്കാരണത്താല്‍ തന്നെ ബന്ധങ്ങളും വഷളാകും.
ദുഖം, അലസത, ഭാരം കുറയുകയോ കൂടുകയോ ചെയ്യുക, ഉറക്കമില്ലായ്മ എന്നിവ മാനസിക
സമ്മര്‍ദ്ധത്തിന്‍റെ ലക്ഷണങ്ങളാണ്.

4. പരുഷമായ തീരുമാനങ്ങളെടുക്കുന്നത് ഈ അവസ്ഥയില്‍ സ്വഭാവികമാണ്. എന്നാല്‍ അത്തരം
തീരുമാനങ്ങളില്‍ അവര്‍ പിന്നീട് ദുഖിക്കും. ജോലി രാജിവെയ്ക്കുക, വിവാഹമോചനം നേടുക, വീട്
വില്‍ക്കുക എന്നിവയൊക്കെ ഈ അവസരത്തില്‍ സംഭവിക്കാം.

5. പതിറ്റാണ്ടുകള്‍ നിങ്ങള്‍ക്കൊപ്പം ജീവിച്ച പങ്കാളി ജീവിതത്തെ നരകതുല്യമെന്ന്
വിശേഷിപ്പിച്ച് തുടങ്ങും.
ജീവിതത്തില്‍ ഏറ്റവും ദുഖമുണ്ടാക്കുന്നതാവും പങ്കാളിയില്‍ നിന്നുള്ള
ഇത്തരം വാക്കുകള്‍. ഇത് പ്രശ്നത്തിന്‍റെ തുടക്കത്തിന്‍റെ വ്യക്തമായ സൂചനയാണ്.

6. നിലവിലുള്ളതിനോടുള്ള മടുപ്പ് വെളിപ്പെടുത്തിതുടങ്ങും. കിടക്കമുറിയിലും ഇത് ആവര്‍ത്തിക്കും. ഈ
മടുപ്പ് അവരെ പുതിയ ബന്ധങ്ങള്‍ക്ക് പ്രേരിപ്പിക്കും. പങ്കാളി ഏറെ സമയം
ചാറ്റിങ്ങിലൊക്കെയാണെങ്കില്‍ അത് വ്യക്തമായ സൂചനയാണ്.

7. ഈ അവസ്ഥയില്‍ ആളുകള്‍ക്ക് തീരുമാനമെടുക്കാനാവാതെ വരും. അവര്‍ക്ക് ചില കാര്യങ്ങള്‍
ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അക്കാര്യത്തില്‍ ഉറപ്പുണ്ടാവില്ല. അതിനാല്‍ തന്നെ ജോലി,
വിവാഹബന്ധം എ്ന്നിവയൊക്കെ തുടരണോ, അവസാനിപ്പിക്കണോ എന്നൊരു ഉറച്ച തീരുമാനം അവര്‍ക്ക്
എടുക്കാനാവില്ല.

Read more about: health ആരോഗ്യം
English summary

symptoms of mid life crisis

Are you between the age of 35 and 55? Do things 
 around you leave you disinterested? Beware, this is a warning signal!! 
 Both men and women in this age undergo a series of change, and we term 
 it mid-life crisis.
Story first published: Thursday, November 21, 2013, 10:15 [IST]
X
Desktop Bottom Promotion