For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറ്റമിന്‍ ഗുളികകളുടെ ദൂഷ്യഫലങ്ങള്‍

|

വൈറ്റമിന്‍ ഗുളികകള്‍ കഴിയ്ക്കുന്നത് പലര്‍ക്കുമുള്ള ശീലമാണ്. ചില പ്രത്യേക അവസരങ്ങളില്‍ ഡോക്ടര്‍മാര്‍ ഇത്തരം വൈറ്റമിന്‍ ഗുളികകള്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെയും ഇതെടുത്തു കഴിയ്ക്കുന്നവര്‍ ധാരാളം.

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇതുവഴി ലഭിയ്ക്കുവാനാണ് പലരും ഇത്തരം ഗുളികകളെ ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തരം ഗുളികകള്‍ക്ക് പാര്‍ശ്വഫലങ്ങളും ഏറെയുണ്ട്.

വൈറ്റമിന്‍ ഗുളികകളുണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

മലബന്ധം

മലബന്ധം

വിളര്‍ച്ചയ്ക്ക് അയേണ്‍ ഗുളികകള്‍ കഴിയ്ക്കുന്നവരുണ്ട്. മിക്കവാറും അയേണ്‍ ഗുളികകളില്‍ റോ അയേണാണ് അടങ്ങിയിരിക്കുന്നത്. ഇത് മലബന്ധവും വയറിന് പ്രശ്‌നവുമുണ്ടാക്കും.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

എല്ലുകളുടെ ആരോഗ്യത്തിനായി കാല്‍സ്യം ഗുളികകള്‍ കഴിയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഇത് കിഡ്‌നിയില്‍ അടിഞ്ഞു കൂടുവാനും കിഡ്‌നി സ്റ്റോണ്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാനും ഇട വരുത്തും. കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതാണ് പരിഹാരം.

ബിപി

ബിപി

സിങ്ക് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിന് വളരെ പ്രധാനമാണ്. ഇതിനായി സിങ്ക് അടങ്ങിയ ഗുളികകള്‍ കഴിയ്ക്കുന്നവരുമുണ്ട്. സിങ്ക് അടങ്ങിയ ഗുളികകള്‍ ബിപി കൂടാന്‍ ഇടയാക്കും.

തളര്‍ച്ച

തളര്‍ച്ച

വൈറ്റമിന്‍ ഇ ചര്‍മസംരക്ഷണത്തിന് വളരെ പ്രധാനമാണ്. ഇതിനായി വൈറ്റമിന്‍ ഇ ഗുളികകള്‍ കഴിയ്ക്കുന്നത് ഹൃദയത്തിന് നല്ലതല്ല. ഇവ വെള്ളത്തില്‍ അലിഞ്ഞു ചേരുന്നവയല്ല. ഇതുകൊണ്ടുതന്നെ ശരീരത്തില്‍ നിന്നും പുറത്തു പോവുകയുമില്ല. ഇവ തളര്‍ച്ചയും കണ്ണിന് കാഴ്ചക്കുറവും വയറ്റിന് കനവുമുണ്ടാക്കും.

മനംപിരട്ടല്‍

മനംപിരട്ടല്‍

വൈറ്റമിന്‍ എ ഗുളികകള്‍ പലപ്പോഴും മനംപിരട്ടല്‍, തലചുറ്റല്‍, കാഴ്ച പ്രശ്‌നങ്ങള്‍ തുടങ്ങിയവയുണ്ടാക്കും.

പ്രമേഹം, കൊളസ്‌ട്രോള്‍

പ്രമേഹം, കൊളസ്‌ട്രോള്‍

വൈറ്റമിന്‍ ഗുളികകള്‍ കഴിയ്ക്കുന്നത് പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങളും വരുത്തി വയ്ക്കും.

അലര്‍ജി

അലര്‍ജി

ചിലര്‍ക്ക് വൈറ്റമിന്‍ ഗുളികകള്‍ ചര്‍മത്തിന് അലര്‍ജിയുമുണ്ടാക്കാറുണ്ട്.

Read more about: health ആരോഗ്യം
English summary

Side Effects Multi Vitamin Tablets

First of all, you must never have any nutrition supplements without your doctor's advice. You might think that what harm could vitamin tablets do to you? The answer to your question is that multivitamin tablets are far from harmless; they can have serious side effects in the long run. That is why, you need to know the whole truth about these tablets before popping them.
 
 
Story first published: Thursday, September 12, 2013, 15:21 [IST]
X
Desktop Bottom Promotion