For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോട്ട് ഫഌഷിന് ചില പരിഹാരങ്ങള്‍

|

ഹോട്ട് ഫഌഷ് മെനോപോസിനോട് അനുബന്ധിച്ച് സ്ത്രീകള്‍ക്കുണ്ടാകുന്ന ഒരു അവസ്ഥയാണ്. ശരീരത്തില്‍ പെട്ടെന്ന് അമിതമായ ചൂട് അനുഭവപ്പെടുകയെന്നതാണ് ഇതിന്റെ ലക്ഷണം.

പെട്ടെന്ന് ശരീരത്തിന്റെ ചൂട് കൂടുകയും അമിതമായി വിയര്‍ക്കുകയുമാണ് ഹോട്ട് ഫഌഷില്‍ സംഭവിക്കുന്നത്. ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിലുണ്ടാകുന്ന വ്യതിയാനമാണ് ഇതിന് കാരണം.

Hot Flash

വൈറ്റമിന്‍ ഇ, സി, ബയോഫ്‌ളേവനോയ്ഡുകള്‍, വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഹോട്ട് ഫഌഷ് കുറയ്ക്കാന്‍ സഹായിക്കും. ഇത്തരം വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയെന്നതാണ് ഒരു വഴി.

ധാരാളം വെള്ളം കുടിയ്ക്കുക. പ്രത്യേകിച്ച് തണുത്ത വെള്ളം. ഇത് ശരീരത്തിലെ താപനില കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ ചൂടും അസ്വസ്ഥകളും കുറയാനും സഹായിക്കും.

ഫഌക്‌സ് സീഡ് ഓയിലില്‍ ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ശരീരത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനും ഇത് വളരെ പ്രധാനമാണ്.

നല്ല തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതും ശരീരത്തിലെ താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ദേഹം മാത്രമല്ല, തലലയും കുളിയ്ക്കുക. ഇത് ശരീരത്തിന് കുളിര്‍മ നല്‍കും.

ആയുര്‍വേദത്തില്‍ ഹോട്ട് ഫഌഷിന് പരിഹാരമായി ചില സസ്യങ്ങളും ഉപയോഗിക്കും. ഈസ്ട്രജന്‍ അടങ്ങിയ സസ്യങ്ങളാണിവ. ഇത് ഹോട്ട് ഫഌഷിനുള്ള ഒരു പരിഹാരം തന്നെയാണ്.

English summary

Health, Body, Hot Flash, Water, Hormone, ആരോഗ്യം, ശരീരം, ഹോട്ട് ഫഌഷ്, വെള്ളം, ആയുര്‍വേദം, ഈസ്ട്രജന്‍, ഹോര്‍മോണ്‍

Hot flashes is a common problem faced by women during their menopause stage. It is an uncomfortable bodily reaction that occurs due to a decline of estrogen levels in the body. There is a sudden increase in the body temperature followed by excessive sweating and discomfort. A majority of women suffer from this symptom of menopause.
Story first published: Monday, March 4, 2013, 16:01 [IST]
X
Desktop Bottom Promotion