Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്ത്രീ വിസ്മരിക്കും ആരോഗ്യം

Posted by:
Updated: Tuesday, July 10, 2012, 12:12 [IST]

07 10 Worst Female Health Habits 1
 

കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങളില്‍ പൊതുവ ശ്രദ്ധ കൂടുതല്‍ സ്ത്രീകള്‍ക്കാണെന്നു പറയും. എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ ഇവര്‍ പിന്നോക്കം പോകും. മാത്രമല്ലാ, അനാരോഗ്യകരമായ പല ശീലങ്ങളും കൊണ്ടു നടക്കുകയും ചെയ്യും. പൊതുവായ ഇത്തരം ചില ശീലങ്ങളെക്കുറിച്ച് അറിയൂ.

കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്താല്‍ അവര്‍ മുഴുവന്‍ കഴിയ്ക്കാതിരിക്കും. ബാക്കി വരുന്ന ഭക്ഷണം കളയരുതെന്നു കരുതി മിക്കവാറും സ്ത്രീകള്‍ ആവശ്യമില്ലെങ്കിലും ഇത് കഴിയ്ക്കുകയും ചെയ്യും. ഇങ്ങനെ ഭക്ഷണത്തിന്റെ അളവ് മിക്കവാറും കൂടുകയും ചെയ്യും. തടി കൂടുവാന്‍ വേറെ എന്തു വേണം.

കാതില്‍ വലിയ കമ്മലുകള്‍ ഇടുന്ന സ്ത്രീകളും പെണ്‍കുട്ടികളുമുണ്ട്. ഫാഷന്റെ പേരിലായിരിക്കും ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ കാതുകള്‍ തൂങ്ങുകയും പൊട്ടുകയും വരെ ചെയ്തിട്ടുള്ള സംഭവങ്ങളുണ്ട്. വലിയ കമ്മലുകള്‍ ധരിക്കണമെന്നുള്ളവര്‍ ഭാരം കുറഞ്ഞ കമ്മലുകള്‍ നോക്കി വാങ്ങുക.

വണ്ണത്തെ കുറിച്ച് കൂടുതല്‍ ആവലാതി സ്ത്രീകള്‍ക്കായിരിക്കും. വണ്ണം കുറയ്്ക്കാന്‍ വേണ്ടി പട്ടിണി കിടക്കുന്ന സ്ത്രീകളുമുണ്ട്. എന്നാല്‍ ഇത് തെറ്റായ രീതിയാണ്. പട്ടിണി കിടന്നാല്‍ ആരോഗ്യം പോകും. മാത്രമല്ലാ, വണ്ണം കുറഞ്ഞാലും വീണ്ടും ഭക്ഷണം കഴിച്ചാല്‍ പോയ വണ്ണം തിരിച്ചെത്തുകയും ചെയ്യും. പട്ടിണി കിടന്നാല്‍ ഭക്ഷണത്തോട് ആര്‍ത്തി തോന്നി കൂടുതല്‍ കഴിയ്ക്കാനും സാധ്യതയുണ്ട്.

എവിടെക്കു പോകുമ്പോഴും ഭാരം കൂടിയ ബാഗുകള്‍ കൊണ്ടുനടക്കുന്ന സ്ത്രീകളുണ്ട്. പ്രത്യേകിച്ചും കുഞ്ഞുങ്ങളുള്ളവര്‍. ആവശ്യമുള്ള സാധനങ്ങള്‍ കൊണ്ടുനടക്കുന്നത് നല്ലതാണ്. എന്നാല്‍ അമിതഭാരമുള്ള ബാഗ് ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കും.

ലാപ്‌ടോപ്പ് ബാഗുകളാണെങ്കിലും പൂര്‍ണമായും സപ്പോര്‍ട്ട് ചെയ്യുന്നവ നോക്കി വാങ്ങുക.

അടുത്ത പേജില്‍

ടൈറ്റ് ജീന്‍സ് അണുബാധയുണ്ടാക്കും

Story first published:  Tuesday, July 10, 2012, 12:10 [IST]
English summary
Around the world, women typically assume the role of ‘caretakers of health’ when it comes to their families,
Subscribe Newsletter