Latest Updates
-
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ
പുകവലി നിര്ത്തിയാലുള്ള ഫലങ്ങള്‍
പുകവലി ആരോഗ്യത്തെ ബാധിക്കുന്ന ദുശീലമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. പുകവലി നിര്‍ത്തുന്നവരുണ്ട്, നിര്ത്താല് ശ്രമിച്ചാലും സാധിക്കാത്തവരുമുണ്ട്.

പുകവലി നിര്ത്തുകയാണെന്നിരിക്കട്ടെ, ഒരാളില്‍ എന്തൊക്കെ വ്യത്യാസങ്ങളുണ്ടെന്ന് അറിയണോ.
ബിപി സാധാരണ നിലയിലാകും. പുകവലിക്കുന്നവരില്‍ രക്തസമ്മര്‍ദം ഉയര്‍ന്നു കാണാറുണ്ട്. നിക്കോട്ടിന്റെ സാന്നിധ്യം തന്നെ കാരണം.
ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കും. വിഷവായുവായ കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവു കുറയും. ഓക്സിജന്‍ അളവ് കൂടുകയും ചെയ്യും.
നിക്കോട്ടിന്റെ അളവു കുറയുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ സഹായിക്കും. ശരീരത്തില അപചയ പ്രവര്‍ത്തനങ്ങള്‍ സാധാര നിലയിലേക്കു മാറും. ഊര്‍ജനില കൂടും. ശാരീരിക മാനസിക ആരോഗ്യം നന്നാവുകയും ചെയ്യും.
പുകവലി നിര്‍ത്തുന്നവരില്‍ ചില പ്രശ്നങ്ങളും കണ്ടുവരുന്നു. തലവേദനയാണ് പ്രധാന പ്രശ്നം. സ്ഥിരം പുക വലിച്ചിരുന്നവരില് പുകവലി നിര്‍ത്തുമ്പോള്‍ തലവേദനയുണ്ടാകുന്നത് സ്വാഭാവികം.
നിക്കോട്ടിന് ഹൃദയമിടിപ്പ് കൂട്ടും. ഇത് ഇല്ലാതാകുമ്പോള്‍ ഹൃദയം സാധാരണ നിലയിലേക്കു മടങ്ങും. അതുകൊണ്ട് ആദ്യം ഉന്മേഷക്കുറവും ക്ഷീണവും തോന്നുന്നത് സാധാരണമാണ്.
ചിലര്‍ക്കെങ്കിലും ദഹനപ്രശ്നങ്ങളുണ്ടാകും.മലബന്ധം, മനംപിരട്ടല്‍, വയറിളക്കം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ പുകവലി നിര്‍ത്തുന്നവര്‍ക്ക് തുടക്കത്തിലെങ്കിലും അനുഭവപ്പെടാം.
തൊണ്ടകടി, കോള്‍ഡ്, ചുമ തുടങ്ങിയവ മറ്റു ചില അസ്വസ്ഥതകളാണ്.
ചിലര്‍ക്ക് ഉറക്കക്കുറവു പോലുള്ള പ്രശ്നങ്ങളും അനുഭവപ്പെടാം. പുകവലിയോടുള്ള വിധേയത്വം കാരണം അല്പകാലത്തേക്കെങ്കിലും മാനസികമായ പ്രശ്നങ്ങളും അനുഭവപ്പെട്ടേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications