കൗമാരത്തിലേക്ക് കാലൂന്നുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം കൗതുകത്തോടൊപ്പം ഭയവും അസ്വസ്ഥതയും എല്ലാമുണ്ടാക്കും. ഒരു പെണ്‍കുട്ടി സ്ത്രീയായി മാറുന്ന പ്രക്രിയ, അതിന്റെ മാറ്റങ്ങള്‍ എല്ലാം അറിഞ്ഞു വരുന്നതും പല സംശയങ്ങളും അവളിലുണ്ടാക്കും.
ഇത്തരം സമയങ്ങളില്‍ ഒരു പെണ്‍കുട്ടിക്ക് കൂടുതല്‍ തുണയാകാന്‍ കഴിയുക അമ്മയ്ക്കു തന്നെയാണ്. ഇപ്പോഴത്തെ മാറുന്ന ജീവിതസാഹചര്യങ്ങളില്‍ ചെറുപ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നു. ഇതെക്കുറിച്ച് നേരത്തെ തന്നെ കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുന്നത് ആ സമയത്തുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു പരിധി വരെ സഹായകമാകും.
ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങളെക്കുറിച്ചും ഇതിന്റെ കാരണങ്ങളെക്കുറിച്ചുമെല്ലാം കുട്ടിയെ നേരത്തെ പറഞ്ഞു മനസിലാക്കിക്കൊടുക്കാം. അമ്മയെന്ന സമീപനമല്ലാ, ഒരു കൂട്ടുകാരിയുടെ സമീപനമാണ് ഇവിടെ ഗുണം ചെയ്യുക.
ആര്‍ത്തവത്തോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ പെട്ടെന്ന് പൊക്കവും തൂക്കവും വര്‍ദ്ധിക്കും. സ്തനവളര്‍ച്ചയാണ് എടുത്തു പറയേണ്ട പ്രധാന കാര്യം.
ശരീരഭാഗങ്ങളില്‍ രോമവളര്‍ച്ചയുണ്ടാകും. ഈ സമയത്ത് പെണ്‍കുട്ടികള്‍ കൂടുതല്‍ തടി വയ്ക്കും.
കൗമാരം ചര്‍മത്തിലും മാറ്റങ്ങള്‍ വരുത്തും. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് ഈ സമയത്താണ്. ചില പെണ്‍കുട്ടികളില്‍ നിറം വര്‍ദ്ധിക്കുകയും മറ്റു ചിലരില്‍ കുറയുകയും ചെയ്യും. മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളും ചില പെണ്‍കുട്ടികളില്‍ കൗമാരത്തോടനുബന്ധിച്ച് കണ്ടു വരാറുണ്ട്.
അടുത്ത പേജില്‍
കൗമാരം പക്വതയും പക്വതക്കുറവും




















