Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
പായ്ക്കറ്റ് ജ്യൂസ് ക്യാന്സര് സാധ്യത കൂട്ടും

ആസ്ത്രേലിയയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. 2200 പേരുടെ അഭിപ്രായ സര്വെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠനറിപ്പോര്ട്ട്. ഇവരില് ഫലങ്ങള് അതേപടി കഴിയ്ക്കുന്നവരേക്കാള് 10 ശതമാനം കൂടുതല് ക്യാന്സര് സാധ്യത ജ്യൂസായി കുടിക്കുന്നതവരിലാണെന്ന് തെളിഞ്ഞു. ദിവസവും മൂന്നു ഗ്ലാസ് വീതം ജ്യൂസ് കുടിയ്ക്കുന്നവരില് റെക്ടല് ക്യാന്സര് വരാനുള്ള സാധ്യത കൂടുതലാണ്.
പായ്ക്കറ്റുകളിലെ ജ്യൂസുകളാണ് പ്രധാനമായും ഈ പ്രശ്നമുണ്ടാക്കുന്നത്. ഇവയിലെ പഞ്ചസാര തന്നെയാണ് ഇവിടെ വില്ലനാകുന്നത്. മാത്രമല്ലാ, പായ്ക്കറ്റിലാക്കുമ്പോള് മിക്കവാറും ജ്യൂസുകളുടെ ഗുണങ്ങള് നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഫലവര്ഗങ്ങളിലെ ഫൈബര്, വൈറ്റമിന് സി, ആന്റി ഓക്സിഡന്റുകള് എന്നിവ ക്യാന്സര് വരാതിരിക്കാന് സഹായിക്കുന്നുണ്ട്. എന്നാല് ജ്യൂസാക്കുമ്പോള് ഇത്തരം ഗുണങ്ങള് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
ഫലവര്ഗങ്ങള് അതേ രീതിയില് കഴിയ്ക്കുന്നതാണ് കൂടുതല് ആരോഗ്യകരമെന്നും പഠനം വെളിപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
