Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ശരീരദുര്‍ഗന്ധമുണ്ടാക്കും ഭക്ഷണങ്ങള്‍

Posted by:
Updated: Friday, August 3, 2012, 5:56 [IST]

08 03 Food Cause Body Odour 1
 

ശരീരദുര്‍ഗന്ധം പലരെയും അലട്ടുന്ന പ്രശ്‌നമാണ്. രണ്ടു നേരം കുളിച്ചിട്ടും പെര്‍ഫ്യൂമടിച്ചിട്ടും ഈ ദുര്‍ഗന്ധം മാറാത്തവരുമുണ്ട്.

ഇത്തരം ദുര്‍ഗന്ധമുണ്ടാക്കുന്നതില്‍ ഭക്ഷണവും ഒരു വില്ലനാണ്. ചില പ്രത്യേക ഭക്ഷണസാധനങ്ങളുണ്ട്, ശരീര ദുര്‍ഗന്ധം വരുത്തുന്നവ.

കൂടുതല്‍ മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ ശരീരത്തില്‍ സള്‍ഫറിന്റെ അളവു കൂട്ടാന്‍ ഇട വരുത്തും. പ്രത്യേകിച്ച് വെളുത്തുള്ളി, സവാള എന്നിവയും ഇത്തരം പ്രശ്‌നമുണ്ടാക്കുന്ന ഭക്ഷണത്തില്‍ പെടുന്നു. മസാലകള്‍ കഴിയ്ക്കുമ്പോള്‍ ശരീരത്തിലെ സള്‍ഫറിന്റെ അളവ് കൂടുകയാണ് ചെയ്യുന്നത്. ഇത് ചര്‍മസുഷിരങ്ങളിലൂടെയും ശ്വാസത്തിലൂടെയും പുറന്തള്ളപ്പെടും. ചീഞ്ഞ മുട്ടയുടെ ഗന്ധമാണ് സള്‍ഫറിനെന്നു പറയും.

ഇറച്ചി കഴിയ്ക്കുമ്പോള്‍, പ്രത്യേകിച്ച് ബീഫ് പോലുള്ളവ കഴിയ്്ക്കുമ്പോള്‍ കൂടുതല്‍ വിയര്‍ക്കുന്നതായി അനുഭവപ്പെട്ടേക്കും. കൂടുതല്‍ കഴിച്ചാല്‍ വിയര്‍ക്കുകയും ചെയ്യും. ഇവ ദഹിക്കാന്‍ കൂടുതല്‍ ശാരീരിക പ്രക്രിയകള്‍ വേണ്ടി വരുന്നതാണ് കാരണം. സസ്യാഹാരം മാത്രം കഴിയ്ക്കുന്നവര്‍ക്കും ചിലപ്പോള്‍ ഇത്തരം ശരീര ദുര്‍ഗന്ധമുണ്ടാകാം. ഉലുവ പോലുള്ള ഭക്ഷണസാധനങ്ങളും ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നവയാണ്.

ചോക്കലേറ്റ്, സോഡ, ചായ, കാപ്പി എന്നിവയും അമിതമായി കഴിച്ചാല്‍ ശരീര ദുര്‍ഗന്ധമുണ്ടാക്കുന്ന ഭക്ഷണസാധനങ്ങളാണ്. ഇവ അധികമായാല്‍ 10 ശതമാനമെങ്കിലും ദഹിക്കില്ലെന്നതു തന്നെ കാരണം. ഇതുപോലെ ശരീര ദുര്‍ഗന്ധമുണ്ടാക്കുന്ന ഒന്നാണ് മദ്യവും. ഇത് ശരീരത്തിലെ വിയര്‍പ്പിനെപ്പോലും ദുര്‍ഗന്ധമുള്ളതാക്കും.

ജങ്ക് ഫുഡ് ദുര്‍ഗന്ധമുണ്ടാക്കുന്ന ഭക്ഷണവിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇവ ദഹിക്കാന്‍ പ്രയാസമുള്ളതു തന്നെ കാരണം. മധുരം, ഉപ്പ്, എണ്ണ തുടങ്ങിയവ കൂടുതലായി കലര്‍ന്ന ഏതു ഭക്ഷണങ്ങളും ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുക തന്നെ ചെയ്യും.

കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ വിയര്‍പ്പും ദുര്‍ഗന്ധവുമുണ്ടാക്കും. ഇത് ശരീരത്തില്‍ നിന്നും കെറ്റോണ്‍സ് എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാന്‍ ഇട വരുത്തും. ഇത് ദുര്‍ഗന്ധമുണ്ടാക്കുന്ന ഒന്നാണ്.

പ്രോട്ടീന്‍ അധികമുള്ള ഭക്ഷണസാധനങ്ങളും ശരീരദുര്‍ഗന്ധമുണ്ടാക്കുന്നവയാണ്. പാലുല്‍്പന്നങ്ങള്‍, മുട്ട തുടങ്ങിയവ ഇത്തരം ഭക്ഷണങ്ങളാണ്. ഇവ ദഹിക്കാന്‍ കൂടുതല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേണ്ടി വരുന്നുവെന്നതാണ് കാരണം.

പുകവലിയും ദുര്‍ഗന്ധമുണ്ടാക്കും. സിഗരറ്റിലെ പുക ശരീരത്തിലെ വിയര്‍പ്പു ഗ്രന്ഥികളില്‍ കൂടിച്ചേരുന്നു. ഇത് ദേഹമുടനീളം സിഗരറ്റ് ഗന്ധമുണ്ടാക്കുകയും ചെയ്യുന്നു.

Story first published:  Friday, August 3, 2012, 5:53 [IST]
English summary
Blamed on everything from genes, to cheap perfume, even occupation, or the type of food you ate, body odour can be crowned as the single biggest turning off factor in social interactions.
Subscribe Newsletter