For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

|

നീണ്ടു മെലിഞ്ഞ് ഭംഗിയുള്ള കാലുകള്‍ ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്‌നമായിരിക്കും. ഇത് സൗന്ദര്യത്തിന്റെ ഒരു അളവുകോല്‍ കൂടിയാണ്.

ചിലരുടെ ദേഹത്തിന് വണ്ണം കുറവാണെങ്കിലും കാലുകള്‍ തടിച്ചായിരിക്കും. ഇത് ഇഷ്ടമുള്ള പല വസ്ത്രങ്ങളും അണിയുവാന്‍ ഒരു തടസം തന്നെയാണ്.

മെലിഞ്ഞതു കൊണ്ടായില്ല, നല്ല ഉറപ്പും കാലുകള്‍ക്ക് വേണം. ഇത് ആരോഗ്യത്തിന്റെ ഒരു അളവുകോല്‍ കൂടിയാണ്.

മെലിഞ്ഞു ഭംഗിയുള്ള, അതേ സമയം ഉറപ്പുള്ള കാലുകള്‍ ലഭിക്കാനുള്ള ചില വഴികളെപ്പറ്റി അറിയൂ.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

നടക്കുന്നത് കാലുകളുടെ ആരോഗ്യത്തിനും ഭംഗിയ്ക്കുമുള്ള നല്ലൊരു വഴിയാണ്. കാലുകളിലെ കൊഴുപ്പ് കുറയും. കാലുകള്‍ക്ക് ഉറപ്പുണ്ടാവുകയും ചെയ്യും.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

ഓടുന്നത് കാലുകളിലെ കൊഴുപ്പു കുറയാനും കാലുകള്‍ ഭംഗിയാകാനുമുള്ള നല്ലൊരു വഴിയാണ്. ശരീരത്തിന് ആകെയുള്ള നല്ലൊരു വ്യായാമം.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

സൈക്കിള്‍ ചവിട്ടുന്നത് കാലുകളുടെ ആരോഗ്യത്തിനുള്ള നല്ലൊരു വഴിയാണ്. സൈക്കിള്‍ ചവിട്ടുന്നതു വഴി ഒരു മണിക്കൂറില്‍ 500-600 കലോറി കത്തിപ്പോകുന്നു.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

പൈലേറ്റ് വ്യായാമങ്ങള്‍ കാലുകളുടെ വണ്ണം കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്. കാലുകള്‍ സ്‌ട്രെച്ച് ചെയ്യുമ്പോള്‍ കാലുകളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് നീങ്ങുന്നു.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

പ്രോട്ടീനുകള്‍ കഴിയ്ക്കുന്നത് കാലുകള്‍ക്ക് ഉറപ്പു നല്‍കാനുള്ള നല്ലൊരു വഴിയാണ്. ഇതുവഴി മസിലുകള്‍ക്ക് ഉറപ്പും ശക്തിയും ലഭിയ്ക്കും. മുട്ട, മുളപ്പിച്ച ധാന്യങ്ങള്‍, ചിക്കന്‍, പാല്‍ തുടങ്ങിയവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

പഴങ്ങളും പച്ചക്കറികളും കാലുകളുടെ വണ്ണം കൂട്ടാതെ തന്നെ ഉറപ്പുള്ള മസിലുകള്‍ നല്‍കും.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

ധാരാളം വെള്ളം കുടിയ്ക്കുക. കാലുകളിലെ കൊഴുപ്പു നീക്കാനുള്ള ഒരു വഴിയാണിത്.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

പുറത്തു നിന്നുള്ള ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കുക. ഇതില്‍ കൊഴുപ്പും എണ്ണകളും ധാരാളം അടങ്ങിയിട്ടുണ്ട്.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

പട്ടിണി കിടന്ന് തടി കൂട്ടരുത്. ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ ആര്‍ത്തിയുണ്ടാകും. വാരിവലിച്ച് കഴിയ്ക്കാന്‍ ഇടയാകും. ഇത് ശരീരത്തിന്റെയും ഒപ്പം കാലുകളുടേയും തടി കൂട്ടും.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിച്ചാലും ഫലം ലഭിക്കാന്‍ അല്‍പം സമയം പിടിച്ചെന്നു വരും. പെട്ടെന്ന് ഫലം കണ്ടില്ലെന്നോര്‍ത്ത് നിരാശരായി ശ്രമത്തില്‍ നിന്നും പിന്‍തിരിയേണ്ടതില്ല.

English summary

Weight, Fat, Body, Exercise, Food, Water, Walking, തടി, കൊഴുപ്പ്, ആരോഗ്യം, ശരീരം, വ്യയാമം, കാല്‍, ഭക്ഷണം, വെള്ളം

Do you want your legs to be skinnier? If so, here are some helpful ways to lose leg fat and build skinnier legs.
X
Desktop Bottom Promotion