Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
10 വഴികള്‍, വണ്ണം കുറയും
വണ്ണം കുറയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടാത്തവരില്ല. ഇവര്‍ക്ക് സഹായകമാകുന്ന 10 വിദ്യകളിതാ, ഇതില്‍ ഭക്ഷണനിയന്ത്രണവും വ്യായാമവും മാത്രമല്ല പെടുന്നത് എന്നതാണ് വ്യത്യാസം. ദൈനംദിന ജീവിതത്തിലെ ചില കാര്യങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ആരും പ്രത്യേകിച്ച് ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങള്‍. വീട്ടു ജോലി മുതല്ആഹ്ലാദകരമായ യാത്രകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു.
വല്ലാതെ ആയാസം നല്കുന്നവയുമല്ല ഇവയെല്ലാം. വ്യായാമം, യോഗ, ഹോബികള്‍, ഭക്ഷണക്രമീകരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഹോബികളും വീട്ടുജോലികളും കൂടി ശരീരത്തിന്റെ ഭാരം കുറയ്ക്കാനാവശ്യമായ സഹായം നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഇതിന് സഹായിക്കുന്ന മാര്ഗങ്ങളെന്തൊക്കെയെന്നു നോക്കൂക.

ശരീരത്തിന് ആവശ്യത്തിനു തൂക്കം ആവശ്യം. പൊക്കതിന് അനുസരിച്ച തൂക്കം. ഭാരംകുറയ്ക്കേണ്ടത് ആവശ്യമാണോയെന്ന് ആദ്യം കണ്ടുപിടിയ്ക്കുക.

വ്യായാമം വണ്ണം കുറയ്ക്കുന്നതിനുള്ള പ്രധാന വഴിയാണ്. ഇതിന് കൃത്യമായ സമയം കണ്ടെത്തുകയും വേണം. രാവിലെയോ വൈകീട്ടോ തെരഞ്ഞെടുക്കാം. ഈ സമയക്രമം പാലിക്കുകയും ചെയ്യുക.

10 വഴികള്‍, വണ്ണം കുറയും
വ്യായാമം ചെയ്യുമ്പോള്‍ തടി കുറയാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ക്കൊപ്പം കാര്‍ഡിയോ വാസ്കുലാര്‍ വ്യായാമങ്ങള്‍ കൂടി ചെയ്യണം. ഇത് ഏറെ ഗുണം ചെയ്യും.

10 വഴികള്‍, വണ്ണം കുറയും
വ്യായാമമെങ്കില്‍ ജിമ്മില്‍ തന്ന പോകണമെന്നില്ല. വീട്ടുജോലികള്‍ ചെയ്യുന്നത്, അതായത് വീട് അടിയ്ക്കുക, തുടയ്ക്കുക എന്നിവയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ തന്നെ.

10 വഴികള്‍, വണ്ണം കുറയും
വണ്ണം കുറയ്ക്കണമെങ്കില്‍ കഴിവതും വീട്ടില്‍ തന്നെ പാചകം ചെയ്ത ഭക്ഷണം കഴിയ്ക്കുക. എണ്ണയുടെ ഉപയോഗം, മസാല ഉപയോഗം എന്നിവ കഴിവതും കുറയ്ക്കണം.

10 വഴികള്‍, വണ്ണം കുറയും
ഭക്ഷണക്രമവും പ്രധാനം. വീട്ടില്‍ വറുത്തതും പൊരിച്ചതും ഒഴിവാക്കി പച്ചക്കറികളും പഴവര്‍ഗങ്ങളും സൂക്ഷിക്കുക. ഇത് വണ്ണം കുറയ്ക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ്.

10 വഴികള്‍, വണ്ണം കുറയും
സ്നാക്സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആരോഗ്യകരമായവ തെരഞ്ഞെടുക്കണം. ഫ്രൂട്സ്, നട്സ്, സാലഡുകള്‍ തുടങ്ങിയവ കഴിയ്ക്കാം.

10 വഴികള്‍, വണ്ണം കുറയും
വെള്ളം കുടിയ്ക്കുക. ശരീരത്തില കൊഴുപ്പകലാന് മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കും.

10 വഴികള്‍, വണ്ണം കുറയും
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ ആരോഗ്യകരമായ ജീവിതത്തിന് ദോഷം ചെയ്യുന്നവയാണ്. ഇവ ശരീരം തടിക്കുവാന്‍ ഇട വരുത്തും. ഇവ നേരിടുവാന്‍ യോഗ, ധ്യാനം എന്നിവ അഭ്യസിക്കുകയും വേണം.

10 വഴികള്‍, വണ്ണം കുറയും
ഹോബികള്‍ തെരഞ്ഞെടുക്കുക. പ്രത്യേകിച്ച് ശരീരത്തിന് വ്യായാമം നല്കുന്ന വിധത്തിലുള്ളവ. നീന്തുക, ഡാന്‍സ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.



Click it and Unblock the Notifications
