For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

|

പ്രമേഹരോഗികള്‍ക്ക് പറ്റിയ ഭക്ഷണം കണ്ടെത്താന്‍ ബുദ്ധിമുട്ടു തന്നെയാണ്. മധുരമില്ലാത്ത ഭക്ഷണം തെരഞ്ഞെടുക്കണം. പഴവര്‍ഗങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ ഒരുവിധം എല്ലാ പഴവര്‍ഗങ്ങളിലും മധുരമടങ്ങിയിട്ടുണ്ട്. പച്ചക്കറികളും മധുരമുള്ളവയുണ്ട്.

എന്നാല്‍ ഭക്ഷണനിയന്ത്രണം പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനവുമാണ്. പോഷകങ്ങള്‍ ലഭിക്കുകയും വേണം, മധുരം അധികം പാടുകയുമില്ല.

പ്രമേഹരോഗികള്‍ക്ക് ഇവിടെ ആശ്രയിക്കാവുന്ന പ്രധാന ഭക്ഷണം പച്ചക്കറികള്‍ തന്നെയാണ്. ചില പച്ചക്കറികളുണ്ട്, ഇവയില്‍ മധുരമില്ലെന്നു മാത്രമല്ല, പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും വേണം.

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

പാവയ്ക്ക് പ്രമേഹരോഗത്തിന് ചേര്‍ന്ന നല്ലൊന്നാന്തരം ഭക്ഷണസാധനമാണ്. പ്രമേഹരോഗികള്‍ രാവിലെ ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിയ്ക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ പറ്റിയ ഏറ്റവും നല്ലൊരു മാര്‍ഗമാണ്. അയേണ്‍ അടക്കമുള്ള ധാരാളം വൈറ്റമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

ഉലുവയിലയും ഡയബെറ്റിസ് ഉള്ളവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഭക്ഷണം തന്നെ. ശരീരത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍ ഇത് സഹായിക്കും. ഇതിന്റെ ചെറുകയ്പ് പ്രമേഹം നിയന്ത്രിക്കാന്‍ സഹായകമാണ്.

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

ക്യാബേജ് വര്‍ഗത്തില്‍ പെട്ട ലെറ്റൂസും പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഭക്ഷണമാണ്. ഇതില്‍ ഗ്ലൈസമിക് തോത് വളരെ കുറവാണ്. ധാരാളം നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

ചുരയ്ക്കയും പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കാം. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചുരയ്ക്ക ജ്യൂസ് കുടിയ്ക്കുന്നത് ഇന്‍സുലിന്‍ കുത്തിവയ്പിനേക്കാള്‍ ഗുണം ചെയ്യും.

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

വെണ്ടയ്ക്കയും പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ.് വെണ്ടയ്ക്കയുടെ കൊഴുപ്പുള്ള ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ വളരെ നല്ലതാണ്. രാത്രിയില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ വെണ്ടയ്ക്കയിട്ടു വച്ച് രാവിലെ ഈ വെള്ളം കുടിയ്ക്കുന്നത് പ്രമേഹബാധ നിയന്ത്രിക്കാന്‍ സഹായിക്കും.

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

കോളിഫഌവറും ഡയബെറ്റിസ് ഉള്ളവര്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു പച്ചക്കറിയാണ്. ഇതില്‍ മധുരം അടങ്ങിയിട്ടില്ലെന്നു തന്നെ വേണമെങ്കില്‍ പറയാം.

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

ഫ്രെഞ്ച് ബീന്‍സ് പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു പച്ചക്കറിയാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കും.

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

പ്രമേഹം കുറയ്ക്കും പച്ചക്കറികള്‍

മത്തങ്ങ മധുരമുള്ളതു കൊണ്ട് പ്രമേഹബാധിതര്‍ക്ക് ദോഷം ചെയ്യുമെന്നാണ് പൊതുവെയുള്ള ചിന്ത. എന്നാല്‍ മധുരമുണ്ടെങ്കിലും മത്തങ്ങയില്‍ ഗ്ലൂക്കോസ് തോത് വളരെ കുറവാണ്. ഇത് ധൈര്യമായി പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാം.

Read more about: diabetes പ്രമേഹം
English summary

Health, Body, Diabetes, Iron, Glucose, Sweet, Vegetables, ആരോഗ്യം, ശരീരം, പ്രമേഹം, ഡയബൈറ്റിസ്, അയേണ്‍, ഗ്ലൂക്കോസ്, മധുരം, പച്ചക്കറി, ഭക്ഷണം, ഇന്‍സുലിന്‍

It is very difficult to design a diet chart for diabetes patients. This is because all the fruits and vegetables are not good for them. There are many vegetables that may not seem starchy but they can spike your blood sugar levels.
Story first published: Thursday, December 6, 2012, 11:59 [IST]
X
Desktop Bottom Promotion