For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹെര്‍ബല്‍ ഷാംപൂ ഉപയോഗിയ്ക്കുമ്പോള്‍

|

നല്ല മുടി ആരുടേയും ആഗ്രഹമാണ്. നല്ല മുടിയേയും മുടി വളര്‍ച്ചയേയും സ്വാധീനിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഭക്ഷണം, മുടിസംരക്ഷണം, സ്‌ട്രെസ്, കെമിക്കലുകള്‍, മുടിയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ എന്നിങ്ങനെയുള്ളവ.

മുടിയുടെ ആരോഗ്യത്തിന് മുടി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യമാണ്. ഇതിനായി മിക്കവാറും പേര്‍ ഉപയോഗിയ്ക്കുന്ന വഴിയാണ് ഷാംപൂ. മുടിയ്ക്ക് താല്‍ക്കാലിക സൗന്ദര്യവും വൃത്തിയും നല്‍കുമെങ്കിലും മിക്കവാറും ഷാംപൂകളില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.

നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാംനരച്ച മുടി വീണ്ടും കറുപ്പിയ്ക്കാം

ഈ പ്രശ്‌നത്തിനുള്ളൊരു പരിഹാരമാണ് ഹെര്‍ബല്‍ ഷാംപൂ. ഇവയില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടില്ലെന്നാണ് പൊതുവെ പറയുക. ഹെര്‍ബല്‍ ഷാംപൂ ഏതെല്ലാം വിധത്തില്‍ മുടിയെ സഹായിക്കുമെന്നു നോക്കൂ,

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിന് ഹെര്‍ബല്‍ ഷാംപൂ സഹായിക്കും. ആഴ്ചയില്‍ ഒരിക്കല്‍ ഈ ഷാംപൂ ഉപയോഗിയ്ക്കുന്നത് ഗുണം ചെയ്യും.

മുടിയുടെ വേരുകളെ ബലപ്പെടുത്തും

മുടിയുടെ വേരുകളെ ബലപ്പെടുത്തും

മുടിയുടെ വേരുകളെ ഹെര്‍ബല്‍ ഷാംപൂ ബലപ്പെടുത്തും. ഇതുവഴി മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.

മുടിയ്ക്ക് തിളക്കം

മുടിയ്ക്ക് തിളക്കം

പ്രകൃതിദത്ത ചേരുവകളായതു കൊണ്ടുതന്നെ മുടിയുടെ തിളക്കത്തിനും ഹെര്‍ബല്‍ ഷാംപൂ നല്ലതാണ്.

വരണ്ട മുടി

വരണ്ട മുടി

വരണ്ട മുടിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഹെര്‍ബല്‍ ഷാംപൂ. ഇത് കെമിക്കല്‍ അടങ്ങിയ ഷാംപൂവിനേക്കാള്‍ മുടിയ്ക്ക് ഈര്‍പ്പം നല്‍കും.

 മുടി പിളരുന്നതില്‍ നിന്നും സംരക്ഷണം

മുടി പിളരുന്നതില്‍ നിന്നും സംരക്ഷണം

മുടിയുടെ അറ്റം പിളരുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഹെര്‍ബല്‍ ഷാംപൂ. ഇത് മുടി പിളരുന്നതില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

സ്വാഭാവിക എണ്ണമയം

സ്വാഭാവിക എണ്ണമയം

മുടിയില്‍ അമിതമായ എണ്ണമയമുള്ളവര്‍ ഇടയ്ക്കിടെ ഷാംപൂ ഉപയോഗിയ്ക്കുന്നത് പതിവാണ്. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നശിപ്പിയ്ക്കും. മുടിയിലെ സ്വാഭാവിക എണ്ണമയം നില നിര്‍ത്തുന്നതിനുള്ള ഒരു വഴിയാണ് ഹെര്‍ബല്‍ ഷാംപൂ.

താരന്‍

താരന്‍

താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുവാനും ഹെര്‍ബല്‍ ഷാംപൂ സഹായിക്കും.

English summary

Herbal Shampoo Hair Benefits

Normally shampoo contains a lot more chemicals. The best remedy for this problem is to use herbal shampoo. Read this article to know how herbal shampoo benefits your hair,
Story first published: Friday, January 10, 2014, 12:04 [IST]
X
Desktop Bottom Promotion