Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഷാംപൂ വീട്ടിലുണ്ടാക്കാം

ഷാംപൂ ഉപയോഗിക്കാന്‍ എളുപ്പമാണെങ്കിലും അതിലെ രാസപദാര്‍ത്ഥങ്ങള്‍ പലതും മുടിയ്ക്കു ദോഷം ചെയ്യുന്നവയാണ്. പ്രകൃതിദത്ത ഷാംപൂ എന്നവകാശപ്പെട്ട് വിപണിയില്‍ ഇറങ്ങുന്നവയിലും രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയതു തന്നെ. ഇങ്ങനെ വരുമ്പോഴാണ് വീട്ടിലുണ്ടാക്കുന്ന ഷാംപൂ എന്ന ആശയത്തിന്‍രെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്.
മുട്ടയാണ് ഷാംപൂ ഉണ്ടാക്കാന്‍ ഉപയോഗിക്കേണ്ടത്. രണ്ടു ബൗളുകളിലായി മുട്ടയുടെ വെള്ളയും മഞ്ഞുക്കുരുവും വെവ്വേറെ എടുക്കുക. ഇത് നല്ല പോലെ അടിച്ചു പതപ്പിക്കണം. മുടി ആദ്യം ചെറുചൂടുവെള്ളം കൊണ്ട് നനയ്ക്കണം. പിന്നീട് മുട്ടയുടെ വെള്ള തലയോടില്‍ തേക്കുക. ഇത് നല്ലപോലെ മസാജ് ചെയ്ത ശേഷം മഞ്ഞയും തേയ്ക്കുക. ഒരു മിനിറ്റ് കഴിഞ്ഞ് മുടി ഒലീവ് ഓയില്‍ ചേര്‍ന്ന ഏതെങ്കിലും സോപ്പുപയോഗിച്ച് കഴുകാം. ഇത് ഷാംപൂവിന്റെ ഗുണം തരും.
മുട്ടയില്‍ ഒരു സ്പൂണ്‍ ഒലീവ് ഓയില്‍, നാരങ്ങാനീര്, അരക്കപ്പ് ഹെരബല് ടീ എന്നിവ ചേര്‍ത്താല്‍ ഷാംപൂവായി. മുടി ചെറുചൂടുവെള്ളത്തില്‍ നനച്ച ശേഷം ഇത് തലയില്‍ തേച്ചു പിടിപ്പിക്കാം. വേണമെങ്കില്‍ സുഗന്ധമുള്ള ഏതെങ്കിലും എണ്ണയും മിശ്രിതത്തില്‍ ചേര്‍ക്കാം.
തേയിലവെള്ളവും ഒലീവ് ഓയില്‍ ചേര്‍ത്ത എതെങ്കിലും സോപ്പും ഒരുമിച്ച് ഉപയോഗിക്കുന്നതും ഹെര്‍ബല്‍ ഷാംപൂവിന്റെ ഗുണം തരും.



Click it and Unblock the Notifications
