Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വിവാഹത്തിനു മുന്‍പ് തീര്‍ക്കണം ഈ സംശയങ്ങള്‍
അടുത്ത് തന്നെ വിവാഹം കഴിയ്ക്കാന്‍ പോകുന്നയാളാണോ നിങ്ങള്‍? നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് അല്പമെങ്കിലും മുന്‍കൂട്ടി അറിയാന്‍ താല്‍പ്പര്യമില്ലേ? ഒരു വ്യക്തിയുടെ ജീവിതത്തില്‍ മറ്റൊരു വ്യക്തി കടന്നു വരികയും ജീവാതാവസാനം മുഴുവന്‍ ഒരുമിച്ച് ജീവിക്കുകയും ചെയ്യുമ്പോള്‍ മുന്‍കൂട്ടി അറിയേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യരാത്രിയില്‍ പെണ്ണറിയേണ്ട കാര്യങ്ങള്‍
അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും ലവ് മാര്യേജ് ആണെങ്കിലും നിര്‍ബന്ധമായും ചോദിച്ചിരിയ്ക്കേണ്ട ചില കാര്യങ്ങള്‍. ഇത്തരം കാര്യങ്ങള്‍ വിവാഹത്തിന് മുന്‍പ് നിര്‍ബന്ധമായും അറിഞ്ഞിരിയ്ക്കണം.

കുട്ടികള്‍ വേണോ?
പലര്‍ക്കും വിവാഹം കഴിച്ചാല്‍ കുട്ടികള്‍ വേണമെന്ന താല്‍പ്പര്യം കാണില്ല. ചിലര്‍ക്ക് കുട്ടിയെ ദത്തെടുക്കാനായിരിക്കിം താല്‍പ്പര്യം. അതുകൊണ്ട് തന്നെ വിവാഹത്തിനു മുന്‍പ് കുട്ടികളുടെ കാര്യത്തില്‍ ഒരു തീരുമാനം വേണം.

ലൈംഗിക ജീവിതം
വിവാഹജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഇത്. ലൈംഗിക ബന്ധത്തിലെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് പങ്കാളിയോട് ചോദിച്ച് മനസ്സിലാക്കണം.

മാതാപിതാക്കള്‍
മാതാപിതാക്കളോടൊപ്പം താമസിക്കുന്നതിന് പലര്‍ക്കും താല്‍പ്പര്യമുണ്ടാകില്ല. ഇക്കാര്യം ആദ്യം തന്നെ ചോദിച്ച് മനസ്സിലാക്കിയിരിക്കണം. പുരുഷ ചുംബനത്തിലെ പിഴവുകള്‍

സമ്പാദ്യത്തെക്കുറിച്ച്
സാമ്പത്തിക സ്ഥിരത ഏതൊരു കുടുംബത്തിന്റേയും അടച്ചുറപ്പിന് അത്യാവശ്യമായി വേണ്ട ഒന്നാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരിയ്ക്കണം.

വിശ്വാസങ്ങള്‍
വിശ്വാസങ്ങളും ആദര്‍ശങ്ങളും ഏതൊക്കെ രീതിയില്‍ ഉള്ള ആളാണെന്ന് പരസ്പരം മനസ്സിലാക്കണം.

കുട്ടികളുടെ ഭാവി
കുട്ടികളുടെ ഭാവിയെക്കുറിച്ചും കുട്ടികളെ വളര്‍ത്തേണ്ട രീതിയെക്കുറിച്ചും നിര്‍ബന്ധമായും സംസാരിച്ചിരിയ്ക്കണം.

ആരോഗ്യസംബന്ധം
ആരോഗ്യപരമായി പെര്‍ഫക്ട് ആണെന്ന് ഉറപ്പ് വരുത്തണം. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് സംസാരിയ്ക്കണം.

ജോലി
പല സ്ത്രീകളിലും ഉള്ള പ്രവണതയാണ് വിവാഹം കഴിഞ്ഞാല്‍ ജോലി വേണ്ടെന്ന് വെയ്ക്കുന്നത്. എന്നാല്‍ ഇത് ശരിയാണോ എന്ന് പങ്കാളിയോട് ചോദിച്ച് മനസ്സിലാക്കണം.



Click it and Unblock the Notifications
