Latest Updates
-
ചിങ്ങമാസത്തിലെ ഈർപ്പം ചർമ്മത്തെയും മുടിയെയും തളർത്തുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ 7 ദിവസത്തെ ബ്യൂട്ടി റീസെറ്റ് പരീക്ഷിക്കൂ -
സൊഹൈൽ ഖാന്റെ 12 കിലോ കുറഞ്ഞ ലുക്ക് വൈറൽ; പെട്ടെന്ന് ഭാരം കുറയ്ക്കുമ്പോൾ അറിയേണ്ട സത്യങ്ങൾ ഇതാ! -
സൊഹൈൽ ഖാന്റെ തടി കുറയ്ക്കൽ വൈറൽ; പെട്ടെന്ന് തടി കുറയ്ക്കുന്നത് അപകടമോ? സുരക്ഷിതമായ വഴികൾ ഇതാ -
സൂര്യൻ മകം നക്ഷത്രത്തിലേക്ക്: ചിങ്ങം ഒന്നാം തീയതിയിലെ ഈ മാറ്റം ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
72 മണിക്കൂർ നീളുന്ന അപൂർവ്വ ബുധാദിത്യ യോഗം: ഈ രാശിക്കാർക്ക് തൊഴിലിലും ജീവിതത്തിലും വൻ മാറ്റം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 17 ബുധൻ-ശനി തൃകോണ യോഗം: ഈ രാശിക്കാർക്ക് തൊഴിൽ നേട്ടവും ഭാഗ്യവും, ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
ആഗസ്റ്റ് 17-ന് അപൂർവ്വ ഗജകേസരി യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
ഇന്നത്തെ രവി യോഗം: 5 നഗരങ്ങളിലെ ശുഭമുഹൂർത്തം അറിയാം, രാഹുകാലം ഒഴിവാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യാം -
ചിങ്ങം 1: ഇന്ന് ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ഓഗസ്റ്റ് 17 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ആദ്യരാത്രിയില്‍ പെണ്ണറിയേണ്ട കാര്യങ്ങള്‍
പുതിയ ജീവിതത്തിലേക്കും പുതിയ കുടുംബത്തിലേക്കും കടക്കുന്നതിന്റേതായ എല്ലാം അങ്കലാപ്പുകളും വിവാഹം കഴിഞ്ഞ ആദ്യ ദിവസം വധുവിന്റെ മുഖത്തുണ്ടാകും. വ്യത്യസ്ത സംസ്കാരവും വ്യത്യസ്ത ചുറ്റുപാടും എല്ലാം പലരേയും ആകെ അങ്കലാപ്പിലാക്കും എന്ന കാര്യത്തില്‍ സംശയമില്ല. പെണ്ണൊളിച്ചു വെയ്ക്കും ചില ആഗ്രഹങ്ങള്‍...
പലപ്പോഴും ആദ്യ രാത്രിയില്‍ ഒറ്റയ്ക്ക് ഒരാളുടെ കൂടെ ഒരുമുറിയില്‍ എന്ന് പറയുമ്പോള്‍ തന്നെ എല്ലാ പെണ്‍കുട്ടികള്‍ക്കും അല്പം ഭയമുണ്ടാകും. പ്രണയവിവാഹമാണെങ്കിലും ചെറിയൊരു ഭയത്തിന് അവിടെ സ്ഥാനമുണ്ട്. എന്നാല്‍ ആദ്യ രാത്രിയില്‍ പെണ്ണറിയേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വിവാഹത്തിനു മുന്‍പുള്ള ആശയവിനിമയം
വിവാഹത്തിനു മുന്‍പ് പെണ്ണും ചെക്കനും തീര്‍ച്ചയായും സംസാരിച്ചിരിയ്ക്കണം. ചുരുങ്ങിയത് ആറ് മാസത്തെ ഇടവേളയെങ്കിലും വിവാഹം ഉറപ്പിച്ചതിനു ശേഷം ഇരുവര്‍ക്കും ലഭിക്കണം. പരസ്പരം മനസ്സിലാക്കാനും കാര്യങ്ങള്‍ തുറന്ന് സംസാരിയ്ക്കാന്ും ഭയമില്ലാതാക്കാനും ഇതിലൂടെ കഴിയുന്നു.

നിങ്ങളെന്താണെന്ന് പറയുക
പലപ്പോഴും പ്രണയമാണെങ്കിലും വിവാഹനിശ്ചയത്തിനു ശേഷമാണെങ്കിലും ഒരാളുടെ നല്ല സ്വഭാവം മാത്രമേ പുറത്ത് കാണിയ്ക്കുകയുള്ളൂ. ഒരിക്കലും തന്റെ നെഗറ്റീവ്സ് കാണിയ്ക്കാന്‍ ഇവര്‍ തയ്യാറാവില്ല. എന്നാല്‍ ഇത്തരം സമയങ്ങളില്‍ തന്നെ നിങ്ങളെന്താണെന്ന് പങ്കാളിയ്ക്ക് മനസ്സിലാക്ക്ി കൊടുക്കുക.

ആദ്യരാത്രിയിലെ സെക്സ്
ആദ്യരാത്രിയില്‍ തന്നെ സെക്സ് വേണമോ വേണ്ടയോ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം തുറന്ന് സംസാരിയ്ക്കണം.

ആത്മവിശ്വാസം മുതല്‍ക്കൂട്ട്
പരിചയമില്ലാത്ത അന്തരീക്ഷം പലപ്പോഴും പുരുഷനേക്കാള്‍ കൂടുതല്‍ സ്ത്രീയെയാണ് മാനസികമായി ബാധിയ്ക്കുക. ഇത് പലപ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് ആത്മവിശ്വാസം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്. ഇനി താന്‍ ജീവിയ്ക്കാന്‍ പോകുന്നത് ഈ ചുറ്റുപാടിലാണ് എന്ന കാര്യം ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിയ്ക്കുക.

ഭക്ഷണ കാര്യത്തിലും ശ്രദ്ധ
ഭക്ഷണ കാര്യത്തിലും പ്രത്യേക ശ്രദ്ധ നല്കാന് ശ്രമിക്കുക. കാരണം വിവാഹരാത്രിയില്‍ വയറു നിറയെ ഭക്ഷണ ംകഴിച്ച് മണിയറയിലേക്ക് പോകാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍ പലപ്പോഴും അത് നിങ്ങളുടെ കാളരാത്രിയായി മാറാന്‍ സാധ്യതയുണ്ട്.

ആവശ്യത്തിന് സമയമെടുക്കുക
എന്ത് കാര്യത്തിനാണെങ്കിലും മനസ്സിലാക്കാന്‍ ആവശ്യത്തിന് സമയം എടുക്കുക. കൂട്ടുകാരും വീട്ടുകാരും പറഞ്ഞ് ഭയപ്പെടുത്തിയ ആദ്യ രാത്രി ചിത്രങ്ങളെ മനസ്സില്‍ നിന്നും കളയുക.

നേരത്തേ കിടക്കുക
വിവാഹദിവസം രാവിലെ മുതല്‍ തന്നെ നെറ്റിപ്പട്ടം കെട്ടിയ ആന കണക്കെയായിരിക്കും മിക്ക വധുവും ഒരുങ്ങി നില്‍ക്കുന്നത്. ഇത് ആദ്യ രാത്രിയുടെ സന്തോഷം ഇല്ലാതാക്കുകയും ക്ഷീണത്തിന് വഴിയൊരുക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നേരത്തെ ഉറങ്ങാന്‍ ശ്രമിക്കുക. ഇത് മാനസിക സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കും എന്നത് സത്യം.



Click it and Unblock the Notifications