Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
കിടപ്പറയിലെ ഈ ഇഷ്ടങ്ങള്‍ പുരുഷനറിയണം
ലൈംഗികത ഒരു മരുന്നാണ് എന്ന് പറഞ്ഞാല്‍ അതില്‍ തര്‍ക്കിക്കാനൊന്നുമില്ല. കാരണം മരുന്നില്ലാത്ത പല രോഗങ്ങള്‍ക്കും മരുന്ന് തന്നെയാണ് സെക്സ്. ജീവിയ്ക്കാനുള്ള മോഹം മനുഷ്യനില്‍ ജനിപ്പിക്കുന്നതില്‍ സെക്സിന് വളരെ പ്രധാനമായ പങ്കാണ് ഉള്ളത്. എന്നാല്‍ പല ആഗ്രഹങ്ങളേയും ഉള്ളിലൊതുക്കി ജീവിയ്ക്കുന്നവരാണ് പ്രത്യേകിച്ച് സ്ത്രീകള്‍.
ഓരോ പ്രായത്തിലും തന്റെ പുരുഷനില്‍ നിന്ന് ഇവര്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇരുപതിലുള്ള ലൈംഗിക ആഗ്രഹങ്ങളായിരിക്കില്ല ഒരിക്കലും മുപ്പതിലെത്തിയ സ്ത്രീയ്ക്കുണ്ടാവുന്നത്. കിടക്കയില്‍ സ്ത്രീക്കു പറ്റും പറ്റുകള്‍
ഓരോ പ്രായത്തിനനുസരിച്ച് ആഗ്രഹങ്ങളും മാറിക്കൊണ്ടിരിയ്ക്കും. ഈ ഇഷ്ടങ്ങള്‍ അറിയേണ്ടതും മനസ്സിലാക്കേണ്ടതും പുരുഷന് തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

20-ലെ പെണ് മനസ്സ്
എന്തിനേയും അറിയാനും അനുഭവിയ്ക്കാനും ഉള്ള മനസ്സായിരിയ്ക്കും ഈ പ്രായത്തില്‍ പെണ്ണിന്റേത്. പ്രവൃത്തിയേക്കാള്‍ പങ്കാളിയുടെ മധുരസംഭാഷണങ്ങള്ക്കായിരിക്കും ഇവര്‍ക്ക് ആഗ്രഹം.

തങ്ങളെ ശ്രദ്ധിക്കാന്‍
അപക്വമായ ചിന്തയായിരിക്കും 20-കളില്‍ പെണ്ണിന്റേത്. എന്നാല്‍ ഇതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കാതിരിക്കരുത്. പ്രത്യേകിച്ച് കിടപ്പറയില്‍. തെറ്റുകളില്‍ കൂടെനില്‍ക്കുകയും ശരി ചൂണ്ടിക്കാണിച്ചു കൊടുക്കുകയും വേണം. സ്ത്രീയ്ക്കു സെക്സല്ല വേണ്ടത്, കാരണം

സമയം നല്‍കുക
പുരുഷനെപ്പോലെ പെട്ടെന്ന് സെക്സിലേക്ക് കടക്കാന്‍ ഒരിക്കലും സ്ത്രീ ആഗ്രഹിക്കുകയില്ല. അതുകൊണ്ട് തന്നെ സെക്സിനായി സ്ത്രീയെ സജ്ജമാകാന്‍ അനുവദിക്കുക.

താല്‍പ്പര്യം ഇരുകൂട്ടര്‍ക്കും
പെണ്ണായതു കൊണ്ട് മാത്രം താല്‍പ്പര്യങ്ങള്‍ പാടില്ല എന്ന ചിന്ത പാടില്ല. കാരണം ഇരുവര്‍ക്കും തുല്യപങ്കാളിത്തമാണ് ഇതിലുള്ളത്. തന്റെ താല്‍പ്പര്യങ്ങളേയും ഇഷ്ടങ്ങളേയും അംഗീകരിയ്ക്കുന്നത് സ്ത്രീയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും.

ആലിംഗനങ്ങളും ചുംബനങ്ങളും
സെക്സിനേക്കാള് സ്ത്രീകള്‍ ആഗ്രഹിക്കുന്നത് പങ്കാളിയില്‍ നിന്നുള്ള ആലിംഗനങ്ങളും ചുംബനങ്ങളുമാണ്. ഇത് അപരിചിതത്വവും നാണവും മാറാന്‍ സഹായിക്കുന്നു.

30-കളിലെ സ്ത്രീസൗന്ദര്യം
മുപ്പതുകള്‍ സ്ത്രീയ്ക്ക് അപരിചത്വത്തിന്റേതായ യാതൊരു വിധത്തിലുള്ള പ്രശ്നവും ഉണ്ടാക്കില്ല. പക്ഷേ ഉത്തരവാദിത്വങ്ങള്‍ കൂടുന്നതിനാല്‍ ഇതിനനുസരിച്ചുള്ള സാഹചര്യവും നിങ്ങള്‍ ഉണ്ടാക്കണം എന്നു മാത്രം.

വീട്ടമ്മയില്‍ നിന്നും മാറുമ്പോള്‍
മുപ്പതുകളില്‍ അവളൊരു അമ്മയാണ് ഭാര്യയാണ് മരുമകളാണ്. ഇത്തരത്തിലുള്ള നിരവധി ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ വീട്ടമ്മയാണെങ്കില്‍ പോലും ശൃംഗാരത്തോടു കൂടിയുള്ള പങ്കാളിയുടെ സാന്നിധ്യം അവള് ആഗ്രഹിക്കും.

വ്യത്യസ്തത
വ്യത്യസ്തമായ പൊസിഷനുകള്‍ ഈ പ്രായത്തില്‍ പരീക്ഷിക്കാവുന്നതാണ്. എപ്പോഴും പുതുമ കൊണ്ടു വരാന്‍ ശ്രമിക്കുക. ഇതു തന്നെയായിരിക്കും അവളും ആഗ്രഹിക്കുന്നതും.

രൂപഭംഗിയിലെ മാറ്റം
പ്രസവം കഴിയുന്നതോടെ പല സ്ത്രീകളിലും അവരുടെ ആകാരഭംഗി നഷ്ടപ്പെടും. എന്നാല്‍ ഒരിക്കലും അത് പറഞ്ഞ് അവരെ അവഗണിക്കാതിരിയ്ക്കുക.

40-കളിലെ സ്ത്രീ
സ്ത്രീലൈംഗികത അതിന്റെ പാരമ്യത്തിലെത്തുന്ന കാലമാണ് നാല്പ്പതുകള്. ഇത് പലപ്പോഴും ഇവരുടെ കരിയറില്‍ വരെ മാറ്റം വരുത്തും.

അഭിനന്ദനം
പങ്കാളിയില്‍ നിന്നും സെക്സ് എന്നതിലുപരി നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും സ്ത്രീകള്‍ ഈ പ്രായത്തില്‍.

ചെറുപ്പം നിലനിര്‍ത്താം
പ്രായമാകുന്തോറും ചെറുപ്പം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ശീലമാണ്. എന്നാല്‍ പങ്കാളിയില്‍ നിന്നും സ്നേഹ പൂര്‍ണമായ പെരുമാറ്റം ഓമനപ്പേര് വിളിയ്ക്കുക, തമാശപറയുക തുടങ്ങിയ കാര്യങ്ങളെ അവരെ വീണ്ടും ചെറുപ്പമാക്കും.

ശരീരത്തെ മനസ്സിലാക്കാം
സ്ത്രീശരീരത്തെ മനസ്സിലാക്കാന്‍ ഈ പ്രായത്തില്‍ പ്രത്യേകിച്ച് കഴിയും. അവരുടെ പരിമിതികളും മറ്റും അറിഞ്ഞ് പെരുമാറുക.

50-ല്‍ ആവശ്യം സ്വാതന്ത്ര്യം
ആര്‍ത്തവവിരാമത്തിന്റെ കാലഘട്ടമാണ് അമ്പതുകള്‍. എന്നാല്‍ ഇത് ചിലപ്പോള്‍ സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം കൂട്ടുന്ന കാലഘട്ടമാണ്.

ലൈംഗിക ബന്ധം വേദനാജനകം
പലപ്പോഴും ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് യോനീസ്രവങ്ങള്‍ ഇല്ലാതാകുന്നു. ഇത് ലൈംഗിക ബന്ധത്തെ വേദനാജനകമാക്കുന്നു. അതുകൊണ്ട് തന്നെ ഇതറിഞ്ഞ് പങ്കാളി പെരമാറുക.

ഉത്തേജനം പതുക്കെ
സ്ത്രീകളില്‍ പ്രായമാകുന്തോറും ഉത്തേജിപ്പിക്കപ്പെടാന്‍ കൂടുതല്‍ സമമെടുക്കും. എന്നാല്‍ അതനുസരിച്ച് പങ്കാളിയുടെ പിന്തുണ ഇവര്‍ക്കാവശ്യമാണ്.



Click it and Unblock the Notifications
