Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ആ സമയം അവളോട് ചെയ്യരുതാത്തത്
വിവാഹബന്ധം അതിന്റെ പൂര്‍ണതയില്‍ എത്തുന്നത് പലപ്പോഴും സംതൃപ്തമായ ലൈംഗികബന്ധം കൂടി സാധ്യമാകുമ്പോഴാണ്. വഴിപാട് പോലെ തീര്‍ത്ത് കിടന്നുറങ്ങേണ്ട കടമ പോലെയാണ് പലപ്പോഴും പുരുഷന്മാരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും. എന്നാല്‍ പുരുഷന്മാര് ഇണകളോട് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. പെണ്ണിനെ തൊട്ടുണര്‍ത്താന്‍......
ഇത്തരം ബന്ധങ്ങളില്‍ അകല്‍ച്ച വരാനാണ് ഇത് കാരണമാകുന്നത്. ഇതിന്റെ ഫലമായാണ് പലപ്പോഴും വിവാഹ മോചനം പോലുള്ള അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഒരിക്കലും പങ്കാളിയോട് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

ചുംബിയ്ക്കാതിരിക്കുക
ഒരു ചുംബനത്തിന് എത്ര വലിയ വിഷമത്തേയും ദേഷ്യത്തേയും മറികടക്കാനുള്ള കഴിവുണ്ട്. എന്നാല്‍ പല പുരുഷന്മാരും ഇത്തരം ബന്ധങ്ങളില്‍ ചുംബിയ്ക്കാന് താല്‍പ്പര്യം കാണിക്കാറില്ല. ഇത് ആ ബന്ധം വിരസമാക്കി മാറ്റുന്നു. അതുകൊണ്ട് തന്നെ ലൈംഗിക ബന്ധ്തതിലേര്പ്പെടുമ്പോള് ഇണയെ ചുംബിയ്ക്കാന് മറക്കാതിരിയ്ക്കുക.

അനാവശ്യമായ ദന്തക്ഷതമേല്‍പ്പിക്കല്‍
വികാരത്തിന്റെ ഉന്നതിയില്‍ നില്ക്കുമ്പോള് പല പുരുഷന്മാരും ചെയ്യുന്നതാണ് ഇത്. എന്നാല്‍ അനവസരത്തില്‍ ഒരിക്കലും പങ്കാളിയില്‍ ദന്തക്ഷതമേല്പ്പിക്കാന് പാടില്ല. ഇത് പങ്കാളിയില്‍ മടുപ്പുളവാക്കാന്‍ കാരണമാകും. ആണിനെ ലഹരിയിലാക്കും സ്ത്രീ ചെയ്തികള്‍

ഉത്തേജന കേന്ദ്രങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക
ഇണയ്ക്ക് ഉത്തേജനം നല്കുന്ന സ്ഥലങ്ങളില്‍ പലപ്പോഴും പുരുഷന് സ്പര്‍ശിയ്ക്കാന്‍ മറന്നു പോകുന്നു. കാല്‍മുട്ട്, തുടയുടെ പിന്‍ഭാഗം തുടങ്ങിയ സ്ഥലങ്ങള്‍ സ്ത്രീകള്‍ക്ക് ഉത്തേജനം നല്‍കുന്നതാണ്.

നിങ്ങളുടെ ഭാരം മുഴുവന്‍
നിങ്ങളുടെ ശരീരഭാരം മുഴുവന്‍ താങ്ങാനുള്ള ചുമട് താങ്ങിയാണ് പങ്കാളി എന്ന ധാരണ തിരുത്തണം. പങ്കാളിയ്ക്ക് ഭാരം കൊടുക്കാതെ നിങ്ങള്‍ തന്നെ നിങ്ങളുടെ ഭാരത്തെ അഡ്ജസ്റ്റ് ചെയ്യണം.

സ്ഖലനം നേരത്തെ അല്ലെങ്കില്‍ വൈകി
ഇരുവര്‍ക്കും ഏറെക്കുറേ ഒരേ പോലെ രതിമൂര്‍ച്ഛയില്‍ എത്തുന്ന തരത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. കഴിയുന്നത്ര നേരവും ബാഹ്യലീലകളുമായി കഴിച്ചു കൂട്ടുക.

നീലച്ചിത്രങ്ങളല്ല ജീവിതം
നീലച്ചിത്രങ്ങള്‍ കണ്ട് കൊണ്ടുള്ള പരിചയം വെച്ച് ഒരിക്കലും ഇണയെ സമീപിയ്ക്കാതിരിക്കുക. ഇത് നിങ്ങളെക്കുറിച്ചും ഇത്തരം ബന്ധത്തെക്കുറിച്ചും ഇണയ്ക്ക് ഭയം ഉണ്ടാക്കാനേ ഇടയാകൂ.

നിശബ്ദമായിരിക്കുന്നത്
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിശബ്ദമായി ഇരിയ്ക്കുന്നത് വിരസത സൃഷ്ടിയ്ക്കാന്‍ കാരണമാകും. അതുകൊണ്ട് തന്നെ നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഇണയെ അറിയിക്കാന്‍ മടിക്കേണ്ടതില്ല.

യാന്ത്രികമായ പ്രവൃത്തി
ഇതൊരിയ്ക്കലും യാന്ത്രികമായി ചെയ്യുന്ന പ്രവൃത്തിയായി കണക്കാക്കരുത്. ഇരുവരും പരസ്പരം താല്പ്പര്യത്തോട് കൂടി ചെയ്യുന്നതായിരിക്കണം.



Click it and Unblock the Notifications
