Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്ത്രീയെ ആകര്‍ഷിക്കും പുരുഷ ഗുണങ്ങള്‍
ഈ അടുത്ത് 14 സെക്കന്റിലധികം പെണ്‍കുട്ടിയെ നോക്കിയാല്‍ അയാള്‍ക്കെതിരെ കേസ്സെടുക്കാം എന്ന് ഋഷിരാജ് സിംഗ് പറഞ്ഞ പ്രസ്താവന നിരവധി വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അേതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും രംഗത്ത് വന്നത്. സെക്സ്, രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!!
എന്നാല്‍ പുരുഷന് മാത്രമേ സ്ത്രീകളെ നോക്കുന്നുള്ളൂ എന്നത് തെറ്റാണ്. സ്ത്രീകളും പുരുഷന്മാരെ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ശ്രദ്ധിക്കുന്ന കാര്യത്തില്‍ അല്പം വ്യത്യസ്തത ഉണ്ടെന്നു മാത്രം. പുരുഷന്മാരിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആത്മവിശ്വാസം
സൗന്ദര്യത്തേക്കാള്‍ സ്ത്രീകള്‍ പ്രാധാന്യം നല്‍കുന്നത് പലപ്പോഴയും ആത്മവിശ്വാസത്തിനാണ്. ആത്മവിശ്വാസമുള്ള പുരുഷന്മാരില് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടും.

തമാശ പറയുന്നവരെ
തമാശ പറയുന്നവരെയും ഊര്‍ജ്ജസ്വലതയോടെ ഇരിയ്ക്കുന്ന പുരുഷന്മാരേയും സ്ത്രീകള്‍ക്ക് ഇഷ്ടമായിരിക്കും. ഇവരോടൊപ്പം സമയം ചിലവിടാനായിരിക്കും ഓരോ സ്ത്രീയുടെയും ആഗ്രഹവും. പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

ലുക്കിലാണ് കാര്യം
ലുക്ക് എന്ന് പറഞ്ഞാല്‍ സൗന്ദര്യമല്ല. വൃത്തിയായി വസ്ത്രം ധരിയ്ക്കുകയും മുടി വെട്ടുകയും ഒക്കെ ചെയ്യുന്ന പുരുഷന്മാരെയായിരിക്കും സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള മറ്റൊരു വിഭാഗം.

പ്രസന്ന ഭാവം
എപ്പോഴും പ്രസന്നതയൊടെ ഇരിയ്ക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് ഇഷ്ടമായിരിക്കും. ഏത് കാര്യത്തേയും അതിന്റേതായ ഗൗരവത്തില്‍ എടുക്കുന്നവരായിരിക്കണം.

പെര്‍ഫ്യൂം
പെര്‍ഫ്യം വാരിപ്പൂശി നടക്കുന്നവരെ സ്ത്രീകള്‍ക്ക് ഇഷ്ടമല്ല. എന്നാല്‍ നല്ല രീതിയില്‍ മിതമായ രീതിയില്‍ പെര്‍ഫ്യൂം അടിയ്ക്കുന്നവരെ സ്ത്രീകള്‍ക്ക് ഇഷ്ടമാണ്.

വായ്നാറ്റം
വായ്നാറ്റമുള്ള പുരുഷന്മാരെ സ്ത്രീകള്‍ ഏഴയലത്ത് അടുപ്പിക്കില്ല. അതുകൊണ്ട് തന്നെ സ്ത്രീകളോട് സംസാരിയ്ക്കുന്നതിനു മുന്‍പ് ഇതിനെക്കുറിച്ചെല്ലാം കൃത്യമായി അറിഞ്ഞിരിയ്ക്കണം.

നല്ല സുഹൃത്താവുക
സുഹൃത്ബന്ധമായിരിക്കും പലപ്പോഴും പ്രണയത്തിലേക്ക് പലരേയും കൊണ്ടു ചെന്നെത്തിക്കുക. അതുകൊണ്ട് തന്നെ നല്ല സുഹൃത്തായിരിക്കാന് ശ്രമിക്കുക.

താരതമ്യമരുത്
മറ്റുള്ളവരുമായി നിങ്ങള്‍ നിങ്ങളെ തന്നെ താരതമ്യം ചെയ്യരുത്. ഇത് പലപ്പോഴും നെഗറ്റീവ് ഇംപാക്ട് ആയിരിക്കും നിങ്ങളുടെ ബന്ധത്തില്‍ ഉണ്ടാക്കുക.



Click it and Unblock the Notifications
