Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

സ്‌പെഷ്യല്‍ തേങ്ങാച്ചട്‌നി, ഇഡ്ഡലിയും ദോശയും കഴിക്കുന്ന എണ്ണം കൂടും

Coconut Water Chutney Recipe In Malayalam: തേങ്ങാച്ചട്‌നി നമ്മള്‍ സ്ഥിരമായി കഴിക്കുന്നവരാണ്. ഇഡ്ഡലിക്കും ദോശക്കും അപ്പത്തിനും എല്ലാം പലരും തേങ്ങാച്ചട്‌നി ഉണ്ടാക്കും. എന്നാല്‍ എല്ലാ ദിവസവും ഒരുപോലെ ഈ ചട്‌നി ഉണ്ടാക്കുന്നതാണെങ്കില്‍ അത് മടുപ്പ് ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇനി നിങ്ങള്‍ രാവിലെ വീട്ടില്‍ ഇഡ്ഡലിയോ ദോശയോ ഉണ്ടാക്കാന്‍ പോവുകയാണെങ്കില്‍ ഈ സ്‌പെഷ്യല്‍ തേങ്ങച്ചട്‌നി നമുക്ക് തയ്യാറാക്കാം. അത് മാത്രമല്ല ഈ ചട്‌നിക്കുള്ള സ്വാദ് എന്നതും നിസ്സാരമല്ല.

നിങ്ങള്‍ പലപ്പോഴും വീട്ടില്‍ തേങ്ങ ചട്ണി ഉണ്ടാക്കാറുണ്ടെങ്കില്‍ ഈ ഒരു രീതി പരീക്ഷിച്ച് നോക്കാവുന്നതാണ്. ഇത് രുചികരമാണ് എന്ന് മാത്രമല്ല കൂടുതല്‍ ദോശയിലേക്കോ ഇഡ്ഡലിയിലേക്കോ നിങ്ങളുടെ കൈഎത്തിക്കും. തേങ്ങാവെള്ളമോ തേങ്ങാപ്പാലോ ഉപയോഗിച്ച് ഈ ചട്‌നി തയ്യാറാക്കാം. എറ്റവും രസം തേങ്ങാപ്പാല്‍ ഉപയോഗിക്കുമ്പോഴാണ്. എങ്ങനെ ഈ സ്‌പെഷ്യല്‍ ചട്‌നി തയ്യാറാക്കാം എന്ന് നോക്കാം.

Most read: രണ്ട് മുട്ട മാത്രം മതി: സൂപ്പര്‍ മഞ്ചൂരിയന്‍ തയ്യാര്‍

Special Coconut Water Chutney

ആവശ്യമായ ചേരുവകള്‍:
* തേങ്ങ - 1/4 കപ്പ് (ചതച്ചത്)
* നിലക്കടല - 1/4 കപ്പ്
* എണ്ണ - 1/2 ടീസ്പൂണ്‍
* വെളുത്തുള്ളി - 7 അല്ലി
* ചുവന്ന മുളക് - 6
* ഉപ്പ് - ആവശ്യത്തിന്

വറുത്തിടാന്‍
*എണ്ണ - 1 ടീസ്പൂണ്‍
* കടുക് - 1 ടീസ്പൂണ്‍
* ഉഴുന്ന് പരിപ്പ് - 1 ടീസ്പൂണ്‍
* കറിവേപ്പില - രണ്ട് തണ്ട്
* ഉണക്കമുളക് - 1
* ചെറിയ ഉളി - 10 എണ്ണം (ചെറുതായി അരിഞ്ഞത്)

Most read: ഒരേ പോലെയുള്ള ചിക്കന്‍ കറി മടുത്തോ, ഇനി ഈ വഴി പരീക്ഷിക്കാം

തയ്യാറാക്കുന്ന വിധം:
*ആദ്യം ഒരു പാന്‍ അടുപ്പില്‍ വെച്ച് 1 ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കി വെളുത്തുള്ളിയും മുളകും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം
*അതിന്‌ശേഷം മിക്‌സിയില്‍ വഴറ്റിയെടുത്ത വെളുത്തുള്ളി, കാപ്സിക്കം, തേങ്ങ അരച്ചത് അല്‍പം, അതില്‍ നിന്ന് പിഴിഞ്ഞെടുത്ത പാല്‍, നിലക്കടല, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി മിക്‌സ് ചെയത് പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക
* ശേഷം ചട്ണി ഒരു പാത്രത്തിലേക്ക് മാറ്റി വേണമെങ്കില്‍ അല്‍പം തേങ്ങാവെള്ളം കൂടി വെള്ളം ഒഴിച്ച് ഇളക്കി കൊടുക്കണം.
* ശേഷം ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍ വെച്ച് കടുക് പൊട്ടിക്കുന്നതിന് വേണ്ടി ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉലുവയും ചേര്‍ത്ത് പൊട്ടിക്കുക. പിന്നീട് കറിവേപ്പില, കായം എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കാം
* ശേഷം ചെറുതായി അരിഞ്ഞ ഉള്ളി ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക, ഇത് ചട്ണിയില്‍ ചേര്‍ക്കുക. തേങ്ങാപ്പാലോ തേങ്ങാവെള്ളമോ ഉപയോഗിക്കാവുന്നതാണ്.

[ of 5 - Users]

English Summary

Here we are sharing a special coconut chutney for breakfast and how to make it in malayalam. Take a look.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+