Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
രണ്ട് മുട്ട മാത്രം മതി: സൂപ്പര്‍ മഞ്ചൂരിയന് തയ്യാര്‍
ഗോപി മഞ്ചൂരിയന്, ചിക്കന്‍ മഞ്ചൂരിയന്, മഷ്റൂം മഞ്ചൂരിയന് തുടങ്ങി നിരവധി വെറൈറ്റി റെസിപ്പികള്‍ അല്ലെങ്കില്‍ വിഭവങ്ങള്‍ നാം കേടിട്ടുണ്ട്. എന്നാല്‍ നല്ല കിടിലന്‍ സ്വാദില്‍ സൂപ്പര്‍ വെറൈറ്റി എഗ്ഗ് മഞ്ചൂരിയന് നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? എന്നാല്‍ ഇനി ഇത് കഴിക്കാനായി ഹോട്ടലില്‍ പോവേണ്ട, വീട്ടില്‍ തന്നെ നല്ല അടിപൊളി ടേസ്റ്റില്‍ ഇതുണ്ടാക്കി നോക്കാം. പ്രത്യേകിച്ച് ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് വേണ്ടി ഈ മഞ്ചൂരിയന് സ്റ്റൈല്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ.
മുട്ട കൊണ്ട് വളരെ എളുപ്പത്തില്‍ അധികം കഷ്ടപ്പെടാതെ നിങ്ങള്‍ക്ക് എഗ്ഗ് മഞ്ചൂരിയന് തയ്യാറാക്കാം. ഇത് അത്താഴത്തിനും ബ്രേക്ക്ഫാസ്റ്റിനും എല്ലാം ചേര്‍ക്കാവുന്ന ഒന്ന് തന്നെയാണ്. കുട്ടികള്‍ക്ക് വേണമെങ്കില്‍ വൈകുന്നേരത്തെ സ്നാക്സ് ആയി പോലും കഴിക്കാന്‍ നല്‍കാം. വളരെ ലളിതമായ രീതിയില്‍ നമുക്ക് എഗ്ഗ് മഞ്ചൂരിയന് തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍
* എണ്ണ - 1 ടേബിള്‍സ്പൂണ്‍
* വെളുത്തുള്ളി - 3 അല്ലി
* ഇഞ്ചി - 1 ടീസ്പൂണ്‍
* പച്ചമുളക് - 1
* ഉള്ളി - അര
* മുളക് - അര ടീസ്പൂണ്‍
* റെഡ് ചില്ലി സോസ് - 2 ടേബിള്‍സ്പൂണ്‍
* ടൊമാറ്റോ കെച്ചപ്പ് - 2 ടേബിള്‍സ്പൂണ്‍
* സോയാ സോസ് - 1 ടീസ്പൂണ്‍
* കോണ്‍ ഫ്ളോര്‍ - 1 ടേബിള്‍ സ്പൂണ്‍
* ഉപ്പ് - അല്പം
* കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
തയ്യാറാക്കാന്‍
* മുട്ട - 5
* ഉപ്പ് - ആവശ്യത്തിന്
* കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
മഞ്ചൂരിയന് തയ്യാറാക്കാന്‍
* മൈദ - 1/4 കപ്പ്
* കോണ്‍ ഫ്ലോര്‍ - 1/4 കപ്പ്
* കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
* മുളകുപൊടി - 1/2 ടീസ്പൂണ്‍
* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/4 ടീസ്പൂണ്‍
* ഉപ്പ് - ആവശ്യത്തിന്
* എണ്ണ - വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
* ആദ്യം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് കുരുമുളക് പൊടിയും ഉപ്പും
ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക
* ശേഷം ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ഈ മുട്ട മിശ്രിതം അതിലേക്ക്
ഒഴിക്കുക. എന്നിട്ട് അലൂമിനിയം ഫോയില്‍ കൊണ്ട് വായു കടക്കാത്തവിധം
മൂടി വെക്കണം
* ശേഷം ഇഡ്ഡലി പാത്രത്തില്‍ വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച്
സ്റ്റാന്‍ഡ് ഇട്ട് വെള്ളം നന്നായി തിളപ്പിച്ച ശേഷം അലുമിനിയം ബോയില്‍
കൊണ്ട് മൂടിയ മുട്ടപ്പാത്രം ഇതിലേ്ക് വെക്കുക.
* 20 മിനിറ്റിന് ശേഷം ഇത് തുറന്ന് ചെറിയ കഷ്ണങ്ങളാക്കി മുട്ട
ചതുരത്തില്‍ മുറിച്ചെടുക്കുക
* ശേഷം മൈദ, കോണ്‍ ഫ്ലോര്‍, കുരുമുളക് പൊടി, മുളകുപൊടി, ഇഞ്ചി
വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ് എന്നിവ ഒരു പാത്രത്തില്‍
ചേര്‍ത്ത് കുറച്ച് വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തില്‍
ആക്കിയെടുക്കുക
* ശേഷം മുട്ട കഷ്ണങ്ങള്‍ ഇതിന് മുകളിലേക്ക് പരത്തി വെക്കണം
* അത് കഴിഞ്ഞ് ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍ വെച്ച് വഴറ്റാന്‍
ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഈ മുട്ട കഷ്ണങ്ങള്‍ ഇട്ട്
ഗോള്‍ഡന്‍ നിറമാകുന്നത് വരെ ഫ്രൈ ചെയ്ത് മാറ്റി വെക്കുക
* അടുത്തതായി ഒരു പാന്‍ അടുപ്പില്‍ വെച്ച് 1 ടേബിള്‍ സ്പൂണ്‍ ഓയില്‍
ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ
ചേര്‍ത്ത് നിറം മാറുന്നത് വരെ വഴറ്റിയെടുക്കണം
* ശേഷം ചില്ലി സോസ്, ടൊമാറ്റോ കെച്ചപ്പ്, സോയാ സോസ് എന്നിവ ചേര്‍ത്ത്
2 മിനിറ്റ് ഇളക്കുക, തുടര്‍ന്ന് കോണ്‍ഫ്ളോര്‍ വെള്ളത്തില്‍ മിക്സ്
ചെയ്ത് ഇതിലേക്ക് ഒഴിക്കാം.
* പാകത്തിന് ഉപ്പ് ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക.
*അവസാനം മുട്ട കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കി കുറച്ച് കുരുമുളക്
പൊടി വിതറി ഇളക്കി നോക്കൂ, നല്ല സൂപ്പര്‍ മഞ്ചൂരിയന് തയ്യാര്‍
Image Courtesy: Fusion Food Factory
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications