Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒരേ പോലെയുള്ള ചിക്കന്‍ കറി മടുത്തോ, ഇനി ഈ വഴി പരീക്ഷിക്കാം
Lazy Chicken Gravy Recipe In Malayalam: പെരുന്നാള്‍ വരികയാണ്, ഈ ദിവസങ്ങള്‍ എല്ലാ വര്‍ഷത്തേയും സെയിം ചിക്കന്‍ കറി ആക്കി നിങ്ങള്‍ക്ക് മടുത്തോ? എന്നാല്‍ ഇനി അധികം കഷ്ടപ്പെടാതെ അല്പം വ്യത്യസ്ത രുചിയില്‍ ചിക്കന്‍ കറി തയ്യാറാക്കാം. പെരുന്നാളിന് മാത്രമല്ല അവധി ദിവസങ്ങളില്‍ ചിക്കന്‍ പെട്ടെന്ന് തയ്യാറാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അധികം കഷ്ടപ്പെടാതെ തന്നെ ഈ കിടിലന്‍ ചിക്കന്‍ കറി തയ്യാറാക്കാം.
ഇനി ഇത്തരത്തില്‍ ചിക്കന്‍ ഗ്രേവി ഉണ്ടാക്കിയാല്‍ അത് രാവിലെ ബ്രേക്ക്ഫാസ്റ്റിനും ചോറിനും രാത്രി അത്താഴത്തിനും എല്ലാം നല്ലതായിരിക്കും. ഏറ്റവും വലിയ പ്രത്യേകത ഉണ്ടാക്കാന്‍ എളുപ്പമാണ് എന്നത് തന്നെയാണ്. എങ്ങനെ സ്പെഷ്യല്‍ ചിക്കന്‍ ഗ്രേവി ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.

ആവശ്യമായ ചേരുവകള്‍:
* ചിക്കന്‍ - 1 കിലോ
* കറുവപ്പട്ട - 1 കഷണം
* ഗ്രാമ്പൂ - 3
* ഏലക്കായ - 3
* പെരുംജീരകം- 1/2 ടീസ്പൂണ്‍
* ബിരിയാണി ഇല - 1
* വലിയ ഉള്ളി - 3 (ചെറുതായി അരിഞ്ഞത്)
* ഉപ്പ് - 1 ടീസ്പൂണ്‍
* ഇഞ്ചി - 4 എണ്ണം
* വെളുത്തുള്ളി - 5 അല്ലി
*ചെറിയ ഉള്ളി - 10
* തക്കാളി - 1
* മല്ലിയില - അല്പം
* മുളകുപൊടി - 1 ടീസ്പൂണ്‍
* ഗരം മസാല - 2 ടീസ്പൂണ്‍
* മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
* തൈര് - 50 മില്ലി
* ജീരകം - 1 ടേബിള്‍സ്പൂണ്‍
* കുരുമുളക് - 1 ടീസ്പൂണ്‍
* വെളിച്ചെണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
* ആദ്യം ചിക്കന്‍ നന്നായി വെള്ളത്തില്‍ കഴുകി മാറ്റി വെക്കുക
* ശേഷം ഒരു കുക്കര്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച്
ചൂടാകുമ്പോള്‍ കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ബിരിയാണി ഇല, എന്നിവ
ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക
* ശേഷം ഇതിലേക്ക് കഴുകി വെച്ച ചിക്കന്‍ ചേര്‍ത്ത് കുറച്ച് ഉപ്പ് വിതറി
നന്നായി വഴറ്റി എടുക്കുക
* ശേഷം ചിക്കന്‍ വഴന്നു വരുമ്പോഴേക്കും ഇഞ്ചി, വെളുത്തുള്ളി, ഉള്ളി,
തക്കാളി, മല്ലിയില, പുതിന, മുളകുപൊടി, ഗരംമസാല, മഞ്ഞള്‍പൊടി,
പെരുംജീരകം, ജീരകം, കുരുമുളക്, തൈര് എന്നിവ ചേര്‍ത്ത് നന്നായി
പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.
* പിന്നീട് ഈ മസാലക്കൂട്ട് ചിക്കനോടൊപ്പം ചേര്‍ത്ത് ഇളക്കി ഗ്രേവിക്ക്
ആവശ്യമായ വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി 10
മിനിറ്റ് വേവിക്കുക.
* ചിക്കനിലെ വെള്ളം അല്‍പ്പം കുറഞ്ഞ് എണ്ണ മുകളിലേക്ക് പൊന്തി വരുന്ന
തരത്തില്‍ വരുമ്പോള്‍ കറിവേപ്പിലയും മല്ലിയിലയും തൂവി അല്പം
എണ്ണയൊഴിച്ച് തീ ഓഫ് ചെയ്യുക
Image Courtesy: Papitha's Kitchen
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
