For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറഞ്ഞ കലോറി വാള്‍നട്ട് ബര്‍ഫി: ധൈര്യമായി കഴിക്കാം ദീപാവലിക്ക്

|

ദീപാവലി പോലുള്ള ഉത്സവങ്ങള്‍ വരുമ്പോള്‍ പലരും ആദ്യം ചിന്തിക്കുന്നത് വണ്ണം കൂടുമല്ലോ വയറ് ചാടുമല്ലോ എന്നുള്ളതാണ്. കാരണം മധുരം കഴിക്കുന്നത് പലപ്പോഴും നിങ്ങളില്‍ അല്‍പം ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ മധുരം കഴിക്കുമ്പോള്‍ ഇന് ധൈര്യമായി കഴിക്കാന്‍ ഒരു ഓപ്ഷന്‍ ഈ ലേഖനത്തില്‍ പറയുന്നുണ്ട്. അതാണ് വാള്‍നട്ട് ബര്‍ഫി. ദീപാവലി ദിനത്തില്‍ നിങ്ങള്‍ക്ക് ധൈര്യമായി ഇനി മധുരം കഴിക്കാം. ദീപങ്ങളുടെ ഉത്സവത്തില്‍ നന്മയിലേക്ക് നടന്ന് കയറാന്‍ നിങ്ങള്‍ക്ക് മധുരത്തിന്റെ അകമ്പടി കൂടെയാവുന്നത് നല്ലതാണ്.

Walnut Barfi Recipe

തിന്മക്ക് മേല്‍ നന്മ വിതറിയ പ്രകാശമാണ് ഓരോ ദീപത്തിലും തെൡഞ്ഞ് കത്തുന്നത്. അജ്ഞതയെ ഇല്ലാതാക്കി ജീവിതം പ്രകാശത്തിന്റേതാക്കി മാറ്റുകയാണ് ഓരോ സമയവും. ആഘോഷങ്ങള്‍ എപ്പോഴും പങ്കുവെക്കപ്പെടുന്നതിന് വേണ്ടി കൂടിയുള്ളതാണ്. അതുകൊണ്ട് തന്നെ ഓരോ ആഘോഷവും വളരെയധികം സന്തോഷത്തോടെയാണ് നാം ഓരോരുത്തരും ആഘോഷിക്കപ്പെടുന്നതും. ഈ ദീപാവലി നിങ്ങളുടെ ആരോഗ്യത്തെയും ഫിറ്റ്നസിനെയും ബാധിക്കാതെ തന്നെ ആഘോഷിക്കാന്‍ സാധിക്കും. കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അനായാസമായി തയ്യാറാക്കാവുന്ന കുറഞ്ഞ കലോറിയുള്ള ബര്‍ഫിയാണ് ഇന്നത്തെ ദീപാവലി സ്‌പെഷ്യല്‍ റെസിപ്പി. സ്‌പെഷ്യല്‍ വാല്‍നട്ട് റെസിപ്പി എങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍

വാല്‍നട്ട് - 1 കപ്പ്
ഖോയ - 1/2 കിലോ
ശര്‍ക്കര പൊടിച്ചത് - 1 കപ്പ്
ഏലക്ക പൊടി - അര ടീസ്പൂണ്‍
നെയ്യ്- പാകത്തിന്

തയ്യാറാക്കുന്നത് എങ്ങനെ?

Walnut Barfi Recipe

എങ്ങനെയാണ് വാള്‍നട്ട് ബര്‍ഫി തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യമായി ഒരു പാന്‍ എടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഖോയ നല്ലതുപോലെ ചൂടാക്കി എടുക്കുക. ഇതിലേക്ക് ശര്‍ക്കര നല്ലതുപോലെ ചേര്‍ക്കുക. പിന്നീട് ഒരു ബ്ലെന്‍ഡര്‍ എടുത്ത് അതിലേക്ക് വാള്‍നട്ട് ഇട്ട് ഇത് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇത് ഖോയ മിശ്രിതത്തിലേക്ക് ചേര്‍ത്ത് അതിലേക്ക് ബദാം, ഏലക്കപ്പൊടി, എന്നിവ ചേര്‍ത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. ഒരു പ്ലേറ്റില്‍ കുറച്ച് നെയ്യ് പുരട്ടി വേവിച്ച മിശ്രിതത്തില്‍ നിന്ന് അല്‍പ്പാല്‍പം എടുത്ത് ചതുരാകൃതിയിലുള്ള ബര്‍ഫി രൂപത്തിലാക്കുക. ഇതിന് ശേഷം ഇത് പ്ലേറ്റിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. നല്ല കിടിലന്‍ ബര്‍ഫി തയ്യാര്‍. മാത്രമല്ല ഇത് ആരോഗ്യത്തിനും യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഉണ്ടാക്കുന്നില്ല. കലോറിയും വളരെ കുറവാണ്.

Diwali Recipe: ദീപാവലി ആഘോഷിക്കാന്‍ വീട്ടിലൊരുക്കാം കിടിലന്‍ സ്‌നാക്‌സ്Diwali Recipe: ദീപാവലി ആഘോഷിക്കാന്‍ വീട്ടിലൊരുക്കാം കിടിലന്‍ സ്‌നാക്‌സ്

Diwali 2022: അരമണിക്കൂര്‍ പോലും വേണ്ട ബര്‍ഫിയും ലഡ്ഡുവും തയ്യാറാക്കാന്‍Diwali 2022: അരമണിക്കൂര്‍ പോലും വേണ്ട ബര്‍ഫിയും ലഡ്ഡുവും തയ്യാറാക്കാന്‍

English summary

Diwali Sweet: Walnut Barfi Recipe In Malayalam

Diwali Special Recipe : Here is how to make Diwali Special easy Walnut Barfi Recipe at home in malayalam. Take a look.
Story first published: Friday, October 21, 2022, 16:50 [IST]
X
Desktop Bottom Promotion