Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ചോറ് ബാക്കിയായോ? കളയല്ലേ! നല്ലൊരുഗ്രൻ പിസ്സ തയ്യാറാക്കാം!
ഇനി ചോറ് ബാക്കി വന്നാൽ കളയേണ്ടതില്ല. കുട്ടികൾക്ക് നാലുമണിപ്പലഹാരമായി നല്ലൊരു പിസ്സ ഇതുകൊണ്ട് തയ്യാറാക്കി നൽകാം. ഈ പിസ്സ തയ്യാറാക്കാൻ മൈദ വേണ്ട, യീസ്റ്റ് വേണ്ട, ഓവൻ വേണ്ട. നമ്മുടെ സാധാ ദോശചട്ടിയിൽ തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ
ചോറ്- ഒരു ചെറിയ ബൗൾ
മുട്ട- 2 എണ്ണം
ഓയിൽ- ആവശ്യത്തിന്
ചീസ്- ആവശ്യത്തിന്
വെള്ളം- കാൽ ഗ്ലാസ്സ്
എല്ലില്ലാത്ത ചിക്കൻ- അരകപ്പ്
തക്കാളി സോസ്- അരകപ്പ്
സവാള- അരകപ്പ്
കുരുമുളക് പൊടി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
ആദ്യ ഘട്ടം
പിസ്സയുടെ ക്രസ്റ്റ്, അല്ലെങ്കിൽ ബേയ്സ് തയ്യാറാക്കി എടുക്കാം. ഇതിനായി ചോറ് ഒരു മിക്സിയുടെ ജാറിൽ ഇടുക. ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ഒരു നുള്ള് ഉപ്പ് ചേർക്കുക. ചീസ് മൂന്ന് ടീസ്പൂൺ ചേർക്കണം. കുറച്ച് വെള്ളവും ചേർത്ത് നന്നായി കട്ടിയിൽ അരച്ചെടുക്കുക.
Also read: മീൻകറി ഇങ്ങനെയൊന്ന് വെച്ചുനോക്കൂ, കഴിക്കുമ്പോൾ വിരൽ പോലും കടിച്ചുപോകും
രണ്ടാം ഘട്ടം
ഈ തയ്യാറാക്കിയ മിശ്രിതം ഒരു പാത്രത്തിലേയ്ക്ക് മാറ്റുക. അട തയ്യാറാക്കി എടുക്കാൻ വാഴയില കീറിയെടുക്കാറില്ലേ? അതേ പാകത്തിൽ വാഴയില എടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെണ്ണ, അല്ലെങ്കിൽ ഏതെങ്കിലും ഓയിൽ പുരട്ടിയതിന് ശേഷം, തയ്യാറാക്കിയ മിശ്രിതം ഇതിൽ വട്ടത്തിൽ പരത്തുക. അധികം കട്ടിയില്ലാതെ വേണം പുരട്ടിയെടുക്കാൻ. അതിനുശേഷം മുകളിലും കുറച്ച് ഓയിൽ തടവി, ഒരു വാഴയില കൊണ്ട് മൂടുക. അതിനുശേഷം ദേശചട്ടിയിൽ ഇട്ട് ചുട്ടെടുക്കുക.
മൂന്നാം ഘട്ടം
ഒരു പാനിൽ കുറച്ച് ഓയിൽ ചേർക്കുക. ഒരു ടീസ്പൂൺ ഓയിൽ ചേർത്താൽ മതിയാകും. ഇതിലേയ്ക്ക് ചെറുതായി നുറുക്കിവെച്ച ചിക്കൻ ചേർക്കണം. അതുപോലെ, ചെറുതായി അരിഞ്ഞെടുത്ത സവാളയും ചേർക്കുക. കുറച്ച് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക. കുക്കറിൽ വേവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഓയിലിൽ കിടന്ന് ഫ്രൈ രൂപത്തിൽ ലഭിക്കണം. അതിനുശേഷം ഇതിലേയ്ക്ക് തക്കാളി സോസും ചേർത്ത് നന്നായി ചൂടാക്കണം.
Also read: മായമില്ലാത്ത ശർക്കര ഇനി വീട്ടിൽ തയ്യാറാക്കാം
പിസ്സ തയ്യാറാക്കാം
ആദ്യം ചോറുകൊണ്ട് തയ്യാറാക്കിയ ക്രസ്റ്റ് എടുക്കുക. ഇതിനുമുകളിൽ ചിക്കൻ മസാല ചേർക്കുക. ഇതിനുമുകളിൽ ചീസ് ചീകി ഇട്ട് നൽകുക. അതിനുശേഷം ദോശചട്ടിയിൽ ഇവ വെയ്ക്കുക. ചെറുതീയിൽ വെക്കുക. ഒരു മൂടി കൊണ്ട് ഇത് അടച്ചു വെക്കണം. ഒരു 8 മിനിറ്റ് കഴിയുമ്പോൾ എടുത്ത് മാറ്റുക. നല്ല ഒന്നാന്തരം പിസ്സ തയ്യാറായി കഴിഞ്ഞു. കഴിക്കാൻ വളരെ സ്വാദിഷ്ടമാണിത്. നല്ല ക്രിസ്പിയുമാണ്.
മറ്റൊരു വഴി
നിങ്ങളുടെ വീട്ടിൽ ഓവൻ ഉണ്ടെങ്കിൽ ഇതേ പിസ്സ ഓവനിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കുമ്പോൾ, വാഴയിലയിൽ പരത്തേണ്ട ആവശ്യം ഇല്ല. ബട്ടർ പേപ്പറിൽ ചോറിന്റെ മിശ്രിതം പരത്തണം. മുകളിൽ കുറച്ച് വെള്ളം സ്പ്രേ ചെയ്ത് കൊടുക്കാൻ മറക്കരുത്. അതിനുശേഷം ഓവനിൽ വെച്ച് വേവിച്ചെടുക്കുക. അതിനുശേഷം, ചിക്കൻ മസാല ചേർത്ത്, ഇതേ രീതിയിൽ ഓവനിൽ വെച്ച് ചൂടാക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications