Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
മായമില്ലാത്ത ശർക്കര ഇനി വീട്ടിൽ തയ്യാറാക്കാം
ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളിലും മായമാണ്. ഒന്നും വിശ്വസിച്ച് വാങ്ങാൻ സാധിക്കാത്ത അവസ്ഥയായിരിക്കുന്നു. അത്തരത്തിൽ ഏറ്റവുമധികം മായം കലർന്ന് ലഭിക്കുന്ന ഒന്നാണ് ശർക്കര.

പഞ്ചസ്സാരയെക്കാൾ നല്ലതെന്ന് കരുതി നമ്മൾ ചായയിലും, പായസത്തിലും, പലഹാരത്തിലും ചേർക്കുന്ന ശർക്കരയിലും ഇന്ന് മായമുണ്ട്. എന്നാൽ, ഇതേ ശർക്കര, മായം ചേർക്കാതെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.
ശർക്കരയുടെ ഗുണങ്ങൾ
ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് ശർക്കര. ശർക്കര ആഹാരത്തിൽ ചേർത്ത് കഴിക്കുന്നത് ശരീരത്തിൽ അയേൺ വർദ്ധിക്കാൻ വളരെയധികം സഹായിക്കും. അതുപോലെ, ശർക്കരയിൽ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ദഹനം കൃത്യമായി നടക്കാനും, അതിലൂടെ മലബന്ധപ്രശ്നങ്ങൾ ഇല്ലാതാക്കാനും ശർക്കരയുടെ ഉപയോഗം സഹായിക്കും. മൈഗ്രെയ്ൻ, ആസ്മ എന്നീ രോഗങ്ങൾ ഉള്ളവർ ശർക്കര കഴിക്കുന്നത് നല്ലതാണ്. ഈ രോഗങ്ങൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഇത് സഹായിക്കും.
Also Read: കുക്കറിൽ ഒരൊറ്റ വിസിൽ മതി, സൂപ്പർ ടേയ്സ്റ്റി ബിരിയാണി നിങ്ങൾക്കും തയ്യാറാക്കാം
ശർക്കര തയ്യാറാക്കാം
ഒട്ടനവധി ഔഷധ ഗുണങ്ങളുള്ള ശർക്കര നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാൻ ആവശ്യത്തിന് കരിമ്പ് എടുക്കുക. കരിമ്പ് നന്നായി അടിച്ച് ജ്യൂസ് എടുക്കണം. ഈ ജ്യൂസ് നന്നായി അരിച്ചെടുത്തതിന് ശേഷം ഒരു കട്ടിയുള്ള പാത്രത്തിലേയ്ക്ക് മാറ്റുക. അതിനുശേഷം ചെറുതീയിൽ വെച്ച് നന്നായി ചൂടാക്കുക. ചൂടാക്കുമ്പോൾ മുകളിലായി പതകൾ പൊന്തുന്നത് കാണാം. ഇവ സ്പൂൺ ഉപയോഗിച്ച് കോരിമാറ്റേണ്ടതാണ്. ഈ സമയമെല്ലാം കൈവിടാതെ ഇളക്കി കൊടുക്കാൻ മറക്കരുത്.
അവസാനം കരിമ്പിൻ ജ്യൂസ് നിറം മാറി, നല്ലപോലെ കുറുകി വരാൻ ആരംഭിക്കും. കുറുകി വന്നതിന് ശേഷം പാകമായോ എന്നറിയാൻ, തയ്യാറാക്കി കൊണ്ടിരിക്കുന്നതിൽ നിന്നും കുറച്ച് ശർക്കരപാവ് എടുത്ത് കൈ കൊണ്ട് ഉരുട്ടി നോക്കുക. നല്ലപോലെ ഉരുണ്ട് വരുന്നുണ്ട് എന്ന് കണ്ടാൽ അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. അതിനുശേഷം എണ്ണതടവിയ ഏതങ്കിലും പാത്രത്തിലേയ്ക്കോ, അല്ലെങ്കിൽ, മോൾഡിലേയ്ക്കോ ഈ മിശ്രിതം ഒഴിക്കുക. നല്ലപോലെ തണുത്തതിന് ശേഷം ഉപയോഗിക്കാവുന്നതാണ്.
Also Read: പച്ചടി ഇത്തവണ വെറൈറ്റിയാക്കാം, ഒരു തനിനാടന്‍ അമ്പഴങ്ങ പച്ചടി റെസിപ്പി
ശ്രദ്ധിക്കേണ്ടത്
വീട്ടിൽ തന്നെ ശർക്കര തയ്യാറാക്കുമ്പോൾ കരിമ്പിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താൻ ശ്രദ്ധിക്കുക. വീട്ടിൽ തന്നെ കരിമ്പിൻ ജ്യൂസ് തയ്യാറാക്കി എടുക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ, പുറത്തുനിന്നും കരിമ്പിൻ ജ്യൂസ് വാങ്ങാവുന്നതാണ്. ഇത്തരത്തിൽ വാങ്ങുമ്പോൾ ജ്യൂസിൽ മായമില്ലെന്ന് ഉറപ്പ് വരുത്തുക. അതുപോലെ, ശർക്കര തയ്യാറാക്കുമ്പോൾ കൈവിടാതെ ഇളക്കി കൊടുക്കാൻ മറക്കരുത്. നല്ല ക്ഷമയോടെ തയ്യാറാക്കിയാൽ മാത്രമേ നല്ല കരിമ്പിൻ ജ്യൂസ് നിങ്ങൾക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കൂ.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
